കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡനക്കേസിലെ സാക്ഷി വിസ്താരം തിരുവനന്തപുരം സിബിഐ കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. കേസില്‍ ആറ് പ്രതികളാണുള്ളത്. കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായരെ(17) പ്രതികള്‍ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ചേര്‍ത്തല സ്വദേശി പ്രവീണ്‍(29), എറണാകുളത്തെ മനോജ്(35), കോട്ടയം വലാപ്പുഴയിലെ ലതാനായര്‍(50), നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോന്‍(35), തൃപ്പൂണിത്തുറ എരൂരിലെ പ്രശാന്ത്(28), കുമളി സ്വദേശി സോമനാഥന്‍ എന്ന സോമന്‍(52) എന്നിവരാണ് പ്രതികള്‍ . കേസിലെ ഒന്നാം പ്രതിയായിരുന്ന ശാരിയുടെ അമ്മയുടെ സഹോദരി ഓമനക്കുട്ടി(52)യെ പിന്നീട് മാപ്പുസാക്ഷിയാക്കി. ഒന്നാംസാക്ഷിയായ ഇവരെ തിങ്കളാഴ്ച വിസ്തരിക്കും.
സീരിയലില്‍ അഭിനയിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനംചെയ്ത് കുമളി, ഇടപ്പള്ളി, പഴനി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പ്രതികള്‍ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. 2003 ആഗസ്ത് 18ന് ഷൂട്ടിങ് ലൊക്കേഷന്‍ കാണിക്കാനെന്ന വ്യാജേന ശാരിയെ കുമളി ഗസ്റ്റ് ഹൗസില്‍ കൊണ്ടുപോയി പ്രതികളായ പ്രവീണ്‍ , മനോജ്, ബിനു എന്നിവര്‍ പീഡിപ്പിക്കുകയായിരുന്നു. ഓമനക്കുട്ടിവഴിയാണ് ശാരിയുടെ വീട്ടുകാരോട് സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് ബിനു വാഗ്ദാനംനല്‍കിയത്. ഇതിനായി ബിനു ഇടനിലക്കാരി ലതാനായരെയും വീട്ടുകാരുമായി പരിചയപ്പെടുത്തി. തുടര്‍ന്ന് ഓമനക്കുട്ടിയോടൊപ്പം ശാരിയെ വീട്ടുകാര്‍ അയച്ചു. കുമളി ഗസ്റ്റ് ഹൗസിന് മുന്നില്‍ ചായക്കട നടത്തിയ സോമനാഥനാണ് മുറി സംഘടിപ്പിച്ചു കൊടുത്തത്. അന്ന് ഗസ്റ്റ് ഹൗസില്‍ തങ്ങുകയും അടുത്ത ദിവസം വീട്ടില്‍ കൊണ്ടുവിടുകയുംചെയ്തു. ഒരു മാസംകഴിഞ്ഞ് ഇടപ്പള്ളിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പഴനിയിലും ഗുരുവായൂരിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഓമനക്കുട്ടിയും ലതാനായരും ഇവരോടൊപ്പം സഞ്ചരിക്കുകയും ലോഡ്ജുകളില്‍ പീഡനം നടന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ താമസിക്കുകയുംചെയ്തു.
2004 ആഗസ്ത് 13ന് വയറുവേദനയെത്തുടര്‍ന്ന് കോട്ടയം ജില്ല ആശുപത്രിയില്‍ ശാരിയെ പ്രവേശിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷം ശാരി പെണ്‍കുട്ടിയെ പ്രസവിച്ചു. പീഡനവിവരം പുറത്തായതോടെ കേസിലെ പ്രതിയായ പ്രവീണ്‍ ശാരിയെ വിവാഹംകഴിക്കാമെന്ന് വാഗ്ദാനം നല്‍കി. സംഭവം മൂടിവയ്ക്കാന്‍ കുട്ടിയുടെ ചെലവിലേക്കായി അഞ്ച് ലക്ഷം രൂപ ശാരിക്ക് നല്‍കാമെന്ന വ്യവസ്ഥയോടെ മുദ്രപ്പത്രത്തില്‍ കരാറുംവച്ചു. എന്നാല്‍ , ശാരീരികാസ്വാസ്ഥ്യം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ശാരി നവംബര്‍ 13ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറി. കേസില്‍ ശാരിയുടെ അച്ഛന്‍ സുരേന്ദ്രകുമാര്‍ , അമ്മ ശ്രീദേവി എന്നിവരക്കം 76 സാക്ഷികളുണ്ട്. സിബിഐക്കു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഡോ. കെ പി സതീശന്‍ , ഒന്നുമുതല്‍ ആറുവരെ പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ പി കെ വര്‍ഗീസ്, കെ എസ് അരുണ്‍കുമാര്‍ എന്നിവരാണ് ഹാജരാവുന്നത്.
deshabhimani 240311
കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ പീഡനക്കേസിലെ സാക്ഷി വിസ്താരം തിരുവനന്തപുരം സിബിഐ കോടതിയില്‍ തിങ്കളാഴ്ച തുടങ്ങും. കേസില്‍ ആറ് പ്രതികളാണുള്ളത്. കിളിരൂര്‍ സ്വദേശിയായ ശാരി എസ് നായരെ(17) പ്രതികള്‍ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ചേര്‍ത്തല സ്വദേശി പ്രവീണ്‍(29), എറണാകുളത്തെ മനോജ്(35), കോട്ടയം വലാപ്പുഴയിലെ ലതാനായര്‍(50), നാട്ടകം സ്വദേശി ബിനു എന്ന കൊച്ചുമോന്‍(35), തൃപ്പൂണിത്തുറ എരൂരിലെ പ്രശാന്ത്(28), കുമളി സ്വദേശി സോമനാഥന്‍ എന്ന സോമന്‍(52) എന്നിവരാണ് പ്രതികള്‍ . കേസിലെ ഒന്നാം പ്രതിയായിരുന്ന ശാരിയുടെ അമ്മയുടെ സഹോദരി ഓമനക്കുട്ടി(52)യെ പിന്നീട് മാപ്പുസാക്ഷിയാക്കി. ഒന്നാംസാക്ഷിയായ ഇവരെ തിങ്കളാഴ്ച വിസ്തരിക്കും
ReplyDelete