ഇടതുപക്ഷ പിന്തുണയോടെ രൂപീകരിക്കപ്പെട്ട ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ലോകശ്രദ്ധ പിടിച്ചുപറ്റിയ ദേശീയ ഗ്രാമീണതൊഴിലുറപ്പ് നിയമം പാസ്സാക്കിയത്. ഗ്രാമീണ തൊഴിലാളികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്ന ആ നിയമത്തോട് അന്ന് യുപിഎ നേതൃത്വത്തിന് വിപ്രതിപത്തിയായിരുന്നു. ആസൂത്രണ കമീഷനിലെയും കേന്ദ്ര ധനമന്ത്രാലയത്തിലെയും വമ്പന്മാര്‍ തുറന്ന വിയോജിപ്പു പ്രകടിപ്പിച്ചു. ഇടതുപക്ഷ പാര്‍ടികളുടെ സമ്മര്‍ദത്തിനുമുന്നില്‍ ആ എതിര്‍പ്പ് ഫലിക്കാതെ പോയതുകൊണ്ടാണ് അങ്ങനെയൊരു നിയമം വന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ ആ നിയമത്തിന്റെ കൂടി ആനുകൂല്യത്തിലാണ് അധികാരത്തിലെത്തിയത് എന്ന് സമ്മതിച്ചുകൊണ്ടുതന്നെ, തൊഴിലാളികളുടെ മിനിമംകൂലി നിയമത്തെ അട്ടിമറിക്കാനുള്ള പ്രതിലോമ നീക്കത്തിന് തൊഴിലുറപ്പുനിയമത്തെ കരുവാക്കാനാണ് ശ്രമിച്ചത്. രാജ്യത്ത് ഏറ്റവും നല്ല നിലയില്‍ ഗ്രാമീണതൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രസര്‍ക്കാരും കേരളത്തിലെ യുഡിഎഫ് ഭരണവും തൊഴിലുറപ്പുപദ്ധതിയെ ഞെക്കിക്കൊല്ലാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നു.
കേരളത്തില്‍ യുഡിഎഫിന്റെ സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ പദ്ധതിയുടെ നടത്തിപ്പാകെ തകിടം മറിക്കുന്നു. അനുയോജ്യമായ പ്രോജക്ടുകള്‍ തയ്യാറാക്കി അനുമതി വാങ്ങുന്നതില്‍ , ജോലിക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതില്‍ , പുതിയ തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതില്‍ , തൊഴിലെടുക്കുന്നവര്‍ക്ക് യഥാസമയം വേതനംനല്‍കുന്നതില്‍ എല്ലാം അനിശ്ചിതത്വം നിലനില്‍ക്കുന്നു. തദ്ദേശ സ്വയംഭരണവകുപ്പ് മൂന്നാക്കി വിഭജിച്ചതോടെ ഒന്നിനും നാഥനില്ലാതായി. സര്‍ക്കാരിന്റെ നയപരമായ കുഴപ്പത്തിനുപുറമെ ഭരണവൈകല്യവും പദ്ധതിയെ തകര്‍ക്കുന്നതിന് സംഭാവന നല്‍കുന്നു. ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ജോലിയും വരുമാനവും ഉറപ്പാക്കുന്നതും നാടിന്റെ വികസന-ക്ഷേമപ്രവര്‍ത്തനത്തില്‍ വലിയ പങ്ക് വഹിച്ചുപോന്നതുമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പില്‍ പണിയെടുക്കുന്നവര്‍ സമരത്തിനിറങ്ങേണ്ടിവന്നിരിക്കുന്നു. ഓരോ സംസ്ഥാനത്തെയും കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലി തൊഴിലുറപ്പില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കും നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ , മറ്റു സംസ്ഥാനങ്ങളില്‍ കൂലി കുറവാണെന്ന ന്യായം പറഞ്ഞ് കേരളത്തില്‍ കൂലി 150 രൂപയായി പരിമിതപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.
കേരളത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് 300ഉം 400ഉം രൂപ കൂലി ലഭിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മിനിമം കൂലി 200 രൂപ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. രൂക്ഷമായ വിലക്കയറ്റംമൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് ഇനിയും കൂലി വര്‍ധിപ്പിച്ച് നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നവരാകട്ടെ, 200 രൂപ കൂലി നല്‍കുമെന്ന വന്‍പ്രഖ്യാപനംനടത്തി ഡല്‍ഹിയില്‍ ചെന്നെങ്കിലും ഒന്നും നേടാനാകാതെ തിരിച്ചുപോരുകയായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കണം. അതേസമയം, തൊഴില്‍ദിനങ്ങളുടെ എണ്ണം 100 കവിയരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. തൊഴിലുറപ്പിനായി അധിക തുക നീക്കിവയ്ക്കാനും തയ്യാറല്ല. പ്രതിവര്‍ഷം 200 ദിവസമെങ്കിലും ജോലി ലഭ്യമാക്കാന്‍ കഴിയുംവിധം കൂടുതല്‍ തുക അനുവദിച്ചാല്‍ മാത്രമേ പദ്ധതിയുടെ ഗുണം യഥാര്‍ത്ഥ അവകാശികള്‍ക്ക് മെച്ചപ്പെട്ട നിലയില്‍ അനുഭവയോഗ്യമാകൂ. നിയമത്തിലെ ചില വ്യവസ്ഥകള്‍ കേരളത്തിന്റെ സവിശേഷമായ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ല എന്നത് തുടക്കംമുതല്‍ ചൂണ്ടിക്കാട്ടപ്പെട്ടതാണ്. ഏറ്റെടുക്കാവുന്ന പണികള്‍ , ജോലിസമയം തുടങ്ങിയവ സംബന്ധിച്ച വ്യവസ്ഥകള്‍ക്ക് മാറ്റം വരേണ്ടതുണ്ട്.
നഗരപ്രദേശങ്ങളിലേക്കുകൂടി തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിക്കണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് നിരന്തരം ആവശ്യപ്പെട്ടതാണ്. അത് അംഗീകരിക്കാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നഗരപ്രദേശങ്ങള്‍ക്കായി അയ്യങ്കാളി തൊഴിലുറപ്പുപദ്ധതി പ്രഖ്യാപിച്ചു. അതിനായി 50 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. ആ പദ്ധതിയും സ്വയം ഇല്ലാതാകാനുള്ള സാഹചര്യമൊരുക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഒരുകാര്യവും ഇപ്പോള്‍ നടക്കുന്നില്ല. തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും പൂര്‍ണമായും തൊഴിലാളികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ , നിയമത്തിന്റെ അന്തഃസത്ത തന്നെ നിരാകരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് മുഴുകിയിട്ടുള്ളത്. രജിസ്റ്റര്‍ ചെയ്യുന്ന കുടുംബത്തിന് പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 200 ദിവസമെങ്കിലും തൊഴില്‍ ലഭ്യമാക്കുക; കൂലി 200 രൂപയായെങ്കിലും വര്‍ധിപ്പിക്കുക; മഹാഭൂരിപക്ഷവും സ്ത്രീ തൊഴിലാളികളാണ് എന്നത് കണക്കിലെടുത്ത് ജോലിസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെ ആക്കുക; നിയമപ്രകാരം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം നല്‍കുക; തൊഴിലെടുക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക; അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് ജനങ്ങളുടെ നിര്‍ലോപമായ പിന്തുണ വേണ്ടതുണ്ട്.
തൊഴില്‍ ഔദാര്യമല്ല; അവകാശമാണ് എന്ന യാഥാര്‍ഥ്യം യുപിഎ-യുഡിഎഫ് സര്‍ക്കാരുകള്‍ അംഗീകരിക്കുന്നില്ല എന്നതാണ് പ്രശ്നം. കോര്‍പറേറ്റുകള്‍ക്ക് നികുതിയിളവുകളും ശതകോടീശ്വരന്മാര്‍ക്ക് മാനംമുട്ടെ വളരാനുള്ള വെള്ളവും വെളിച്ചവും നല്‍കുന്നതിനാണ് വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന് താല്‍പ്പര്യം. അവര്‍ക്കു മുന്നില്‍ പാവപ്പെട്ട തൊഴിലാളിയുടെ ദുരിതങ്ങള്‍ എത്തുന്നുപോലുമില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെയും കേന്ദ്ര യുപിഎ സര്‍ക്കാരിന്റെയും നയവൈകല്യം തിരുത്തിച്ചേ മതിയാകൂ. അതിനുള്ള ബഹുജനമുന്നേറ്റമായി എന്‍ആര്‍ഇജി തൊഴിലാളികളുടെ അവകാശ പോരാട്ടം ഉയര്‍ന്നുവരേണ്ടതുണ്ട്.
deshabhimani editorial 071011

ReplyDelete