ഉദയ്പുര്‍ : ഗുജറാത്തില്‍ മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാനസാക്ഷി സില്‍വസ്റ്റര്‍ ഡാനിയലിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി. സൊഹ്റാബുദ്ദീനും ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ട കേസിലും ഇതില്‍ സാക്ഷിയായ തുല്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലും സിബിഐയുടെ സാക്ഷിയായ ദീപുവെന്ന സില്‍വസ്റ്ററെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയില്‍നിന്ന് കാണാതായത്. ഗുജറാത്തിലെ വഡോദരയിലെ ജയിലില്‍നിന്ന് രാജസ്ഥാനിലെ ഉദയ്പുരിലെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് കാണാതായത്.
2007ല്‍ ഉദയ്പുരിലെ ഭോപാല്‍പുരയില്‍ പൊലീസിനുനേരെ അതിക്രമം നടന്ന കേസിലെ വിചാരണയ്ക്കാണ് സില്‍വസ്റ്ററിനെ കോടതിയില്‍ ഹാജരാക്കിയത്. കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ രേതി മേഖലയില്‍ എത്തിയപ്പോള്‍ സില്‍വസ്റ്റര്‍ രക്ഷപ്പെടുകയായിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. പൊലീസ് വാഹനം കേടായതിനെതുടര്‍ന്ന് നിര്‍ത്തിയപ്പോഴാണ് സില്‍വസ്റ്റര്‍ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ഒരു സബ് ഇന്‍സ്പെക്ടറും മൂന്ന് പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസില്‍ പരാതി നല്‍കിയതായും ഗുജറാത്ത് പൊലീസ് പറഞ്ഞു. പൊലീസ് ദേശീയപാതയില്‍ ചായക്കടയില്‍ കയറിയപ്പോഴാണ് സില്‍വസ്റ്റര്‍ രക്ഷപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. സില്‍വസ്റ്ററിനെ കാണാതായ സംഭവത്തില്‍ സിബിഐ ഗുജറാത്ത് സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി.
അഹമ്മദാബാദിലെ പോപ്പുലര്‍ ബില്‍ഡേഴ്സിന്റെ ഓഫീസില്‍ നടന്ന വെടിവയ്പില്‍ തുല്‍സി പ്രജാപതിയും സില്‍വസ്റ്ററും കുറ്റക്കാരനാണെന്ന് ഗുജറാത്ത് പൊലീസ് "കണ്ടെത്തിയിരുന്നു". എന്നാല്‍ , ഈ വെടിവയ്പ് സൊഹറാബുദ്ദീനെതിരെ കേസെടുക്കാന്‍ മോഡി സര്‍ക്കാരിലെ ആരോഗ്യമന്ത്രിയായിരുന്ന അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥന്‍ അഭയ് ചുദാസമയും വ്യാജമായി സൃഷ്ടിച്ചതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 2005 നവംബറിലാണ് ഗുജറാത്ത് പൊലീസിന്റെ ഭീകരവിരുദ്ധസംഘം സൊഹറാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ബസില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി കൊലപ്പെടുത്തിയത്. സൊഹറാബുദ്ദീനെ അഹമ്മദാബാദില്‍ വച്ച് വ്യാജ ഏറ്റുമുട്ടല്‍ സംഘടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൗസര്‍ഭിയെ ചുട്ടുകൊന്നതായി ഗുജറാത്ത് പൊലീസ് പിന്നീട് സമ്മതിക്കുകയായിരുന്നു. ഈ കേസില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരടക്കം 14 പൊലീസുകാര്‍ ജയിലിലാണ്.
deshabhimani news 091011
ഗുജറാത്തില്‍ മോഡി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ പ്രധാനസാക്ഷി സില്‍വസ്റ്റര്‍ ഡാനിയലിനെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കാണാതായി. സൊഹ്റാബുദ്ദീനും ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ട കേസിലും ഇതില്‍ സാക്ഷിയായ തുല്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കേസിലും സിബിഐയുടെ സാക്ഷിയായ ദീപുവെന്ന സില്‍വസ്റ്ററെ വെള്ളിയാഴ്ച രാത്രിയാണ് പൊലീസ് കസ്റ്റഡിയില്‍നിന്ന് കാണാതായത്. ഗുജറാത്തിലെ വഡോദരയിലെ ജയിലില്‍നിന്ന് രാജസ്ഥാനിലെ ഉദയ്പുരിലെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് കാണാതായത്.
ReplyDelete