ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പതിനായിരങ്ങളുടെ പ്രതിഷേധം
അഴിമതിക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കേരളത്തിന്റെ ഉജ്വല താക്കീത്. സിപിഐ എം ആഹ്വാനം ചെയ്ത ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പതിനായിരങ്ങള്‍ ഉപരോധിച്ചു. രാവിലെ ഏഴുമുതല്‍തന്നെ ഉപരോധകേന്ദ്രങ്ങളിലേക്ക് വളന്റിയര്‍മാര്‍ എത്തി. കോര്‍പറേറ്റുകളുടെ താല്‍പ്പര്യംമാത്രം നോക്കി ഭരിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ സമരകേന്ദ്രങ്ങളില്‍ മുദ്രാവാക്യം ഉയര്‍ന്നു. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
വിലക്കയറ്റം തടയുക, അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കുക, സമഗ്രമായ ലോക്പാല്‍നിയമം നടപ്പാക്കുക, തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയെടുക്കുക, രാസവള വിലക്കയറ്റം തടയുക, ചില്ലറ വ്യാപാരമേഖലയില്‍ വിദേശമൂലധന നിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഉപരോധം.
തിരുവനന്തപുരത്ത് ആര്‍എംഎസ് ഓഫീസിനുമുന്നിലെ ഉപരോധം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ എന്നിവര്‍ സംസാരിച്ചു. എറണാകുളത്ത് ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയും കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ എംപിയും ഉദ്ഘാടനംചെയ്തു. തൃശൂര്‍ ശക്തന്‍നഗറിലെ ആദായനികുതി ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനംചെയ്തു.
കല്‍പ്പറ്റ ടെലിഫോണ്‍ എക്സ്ചേഞ്ച് ഉപരോധം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടനംചെയ്തു. പാലക്കാട് ഒലവക്കോട് പോസ്റ്റ് ഓഫീസ് ഉപരോധം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു. കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന്‍ ഉദ്ഘാടനംചെയ്തു. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രം ഉപരോധം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദുകുട്ടി ഉദ്ഘാടനംചെയ്തു. കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എ വിജയരാഘവന്‍ സംസാരിച്ചു.
കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാകില്ല: പിണറായി
പെട്രോള്‍ വിലവര്‍ധനയുടെ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയാണ് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്. പാര്‍ലമെന്റ് സമ്മേളിക്കുമ്പോഴും തെരഞ്ഞെടുപ്പുവേളയിലും വില വര്‍ധിപ്പിക്കാത്തത് ഇക്കാരണത്താലാണ്. വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളില്‍നിന്ന് തിരിച്ചെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സിപിഐ എം ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം ആര്‍എംഎസ് ഓഫീസ് ഉപരോധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്താകെ വിലവര്‍ധനയില്‍ ജനം വലയുമ്പോഴാണ് വീണ്ടും പെട്രോള്‍വില വര്‍ധിപ്പിച്ചത്. ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലയും ഉടന്‍ കൂട്ടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വിലവര്‍ധനയുടെ കാരണമാണ് ആര്‍ക്കും ബോധിക്കാത്തത്. അന്താരാഷ്ട്രവില കൂടുന്നെന്നാണ് ഒരു വാദം. പക്ഷേ, അടുത്തകാലത്ത് അസംസ്കൃത എണ്ണയുടെ അന്താരാ
ഇനിയും വില കൂട്ടുമെന്ന് പ്രധാനമന്ത്രി
പെട്രോള്‍വില അടിക്കടി വര്‍ധിപ്പിക്കുന്നതില്‍ രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തവെ ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലനിയന്ത്രണവും എടുത്തുകളയുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കമ്പോളത്തിന്റെ സ്വാതന്ത്ര്യം കൂടുതല്‍ മേഖലകളില്‍ അനുവദിക്കേണ്ടിവരുമെന്നും ഫ്രാന്‍സിലെ കാനില്‍ പ്രധാനമന്ത്രി പറഞ്ഞു. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്‍മോഹന്‍സിങ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മാറ്റത്തിന്റെ ദിശ വ്യക്തമാണെന്നും ഇക്കാര്യം തുറന്നു പറയാന്‍ മടിയില്ലെന്നും പ്രധാനമന്ത്രി തുടര്‍ന്നു. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കവും യുപിഎ ഘടകകക്ഷികള്‍ തന്നെയും രംഗത്തുവന്ന സാഹചര്യത്തിലാണ് ജനവികാരം മാനിക്കാതെയുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ പ്രതിപക്ഷ പാര്‍ടികളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. യുപിഎക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് തൃണമൂല്‍ നേതാവ് മമത ബാനര്‍ജി ഭീഷണിമുഴക്കി. അന്യായമായി വര്‍ധിപ്പിച്ച പെട്രോള്‍വില പിന്‍വലിക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ തൊഴിലാളികളും പെട്രോള്‍വില വര്‍ധിപ്പിച്ചതിനെതിരെ രംഗത്തുവരണം. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞ നിലപാട് തിരുത്തിക്കാന്‍ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണം. കേരളത്തില്‍ തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്കിന് സിഐടിയു പിന്തുണ അറിയിച്ചു. കുടുംബങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധിച്ചു.
അവശ്യസാധനവില വന്‍തോതില്‍ ഉയരുകയായിരിക്കും ഇപ്പോഴത്തെ പെട്രോള്‍ വിലവര്‍ധനയുടെയും ഭക്ഷ്യപണപ്പെരുപ്പത്തിന്റെയും ഫലമെന്ന് സിപിഐ ദേശീയ ജനറല്‍സെക്രട്ടറി ഡി രാജ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിഷേധമുയരണം. സര്‍ക്കാരിനെതിരെ ജനകീയപ്രക്ഷോഭമുയര്‍ത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു. വിലവര്‍ധനയില്‍ പ്രതിഷേധിക്കുന്ന മമത ബാനര്‍ജി നടപടി പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടതെന്ന് ബിജെപി വക്താവ് പറഞ്ഞു. കൊല്‍ക്കത്ത, അഗര്‍ത്തല, കാണ്‍പുര്‍ , ലഖ്നൗ എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനം നടന്നു. പെട്രോള്‍ വിലവര്‍ധന പണപ്പെരുപ്പത്തെ ബാധിക്കുമെന്നും പണപ്പെരുപ്പം രണ്ടക്കത്തിലാണെന്നും ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. കമ്പനികളാണ് വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് പ്രണബ് ആവര്‍ത്തിച്ചു.
പെട്രോളിന്റെ വര്‍ധിപ്പിച്ച വില പിന്‍വലിക്കാനാകില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ എണ്ണവ്യാപാരസ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വ്യക്തമാക്കി. രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ നിവൃത്തിയില്ലാതെയാണ് വില കൂട്ടിയതെന്നും 79 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിനാല്‍ വില കുറയ്ക്കുന്ന കാര്യം പരിഗണിക്കാനാകില്ലെന്നും ഐഒസി ചെയര്‍മാന്‍ ആര്‍ എസ് ബുടോല പറഞ്ഞു. വര്‍ധിപ്പിച്ച പെട്രോള്‍വില പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഒറ്റയ്ക്കല്ല ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും തൃണമൂല്‍ കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ മമത ഭീഷണി മുഴക്കി. ബംഗാളില്‍ തൃണമൂലിന് ഭരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ ആവശ്യമില്ല. കേന്ദ്രമന്ത്രിസഭയില്‍നിന്ന്&ലവേ;മന്ത്രിമാരെ രാജിവയ്പിക്കുന്നതും പിന്തുണ പിന്‍വലിക്കുന്നതുമുള്‍പ്പെടെയുള്ള തീരുമാനമെടുക്കാന്‍ പാര്‍ലമെന്ററി പാര്‍ടി യോഗം തന്നെ ചുമതലപ്പെടുത്തിയെന്നും മമത അറിയിച്ചു. വിദേശത്തുനിന്ന് പ്രധാനമന്ത്രി തിരിച്ചെത്തിയാലുടന്‍ പ്രതിഷേധം അറിയിക്കും. യുപിഎ ഘടകകക്ഷികളായ നാഷണല്‍ കോണ്‍ഫറന്‍സും ഡിഎംകെയും പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു.
യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുക: സിപിഐ എം
ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ യോജിച്ച പ്രക്ഷോഭം ഉയരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജനങ്ങളുടെമേല്‍ വീണ്ടും വീണ്ടും ഭാരംകയറ്റി കേന്ദ്രസര്‍ക്കാര്‍ ക്രൂരതകാട്ടുകയാണ്. ഭഭക്ഷ്യപണപ്പെരുപ്പം 12.21 ശതമാനമായി വര്‍ധിച്ചെന്ന റിപ്പോര്‍ട്ട് വന്ന അന്നുതന്നെ പെട്രോള്‍ വിലയും കൂട്ടി. വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതാണ് പെട്രോള്‍വില നിയന്ത്രണമില്ലാതെ കൂട്ടാനും വിലക്കയറ്റത്തിനും കാരണം. വിപണിക്കനുസരിച്ചാണ് വിലനിശ്ചയിക്കുന്നത് എന്ന വാദത്തിലെ തട്ടിപ്പ് അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണയുടെ വില കുറഞ്ഞതിലൂടെ പുറത്തായി. ജനങ്ങളുടെമേല്‍ അമിതഭാരം കയറ്റുന്ന നയത്തിനെതിരെ എല്ലാ രാഷ്ട്രീയപാര്‍ടികളും രംഗത്തുവരണമെന്നും കൂട്ടപിക്കറ്റിങ്ങടക്കം ശക്തമായ യോജിച്ച പ്രക്ഷോഭം നടത്തണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിഷേധാഗ്നി; കേന്ദ്രമന്ത്രിക്ക് കരിങ്കൊടി
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം. എണ്ണ വിലനിയന്ത്രണം എടുത്തുകളഞ്ഞ് സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് വില കൂട്ടാന്‍ അനുവാദം നല്‍കിയ കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ഇരമ്പി. വിവിധ വര്‍ഗബഹുജന സംഘടനകളും യുവജന വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. കേന്ദ്ര ഷിപ്പിങ്മന്ത്രി ജി കെ വാസനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എറണാകുളം ജില്ലയില്‍ രണ്ടിടത്ത് കരിങ്കൊടി കാണിച്ചു. ഷിപ്പിങ് പാര്‍ലമെന്ററി സമിതി യോഗത്തിന് എത്തിയ അദ്ദേഹം ബോള്‍ഗാട്ടി പാലസില്‍ വിശ്രമിച്ചു മടങ്ങുമ്പോഴായിരുന്നു ആദ്യം കരിങ്കൊടി കാണിച്ചത്. ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ കാറിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിവീണു. ബോള്‍ഗാട്ടി കണ്ടെയ്നര്‍ ജങ്ഷനില്‍ വെള്ളിയാഴ്ച ആറിനായിരുന്നു മന്ത്രിയെ തടഞ്ഞത്. ഇത് പൊലീസുമായുള്ള ഉന്തിലും തള്ളിലും കലാശിച്ചു. പിന്നീട് നെടുമ്പാശേരി അത്താണിയിലും കരിങ്കൊടി കാണിച്ചു.
പെട്രോള്‍ വിലവര്‍ധന നിയമസഭയിലും ചര്‍ച്ചയായി. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി എം തോമസ് ഐസക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിലവര്‍ധനയില്‍ നിയമസഭ ആശങ്ക രേഖപ്പെടുത്തി. അധിക നികുതി ഉപേക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി.
ഡിവൈഎഫ്ഐ വെള്ളിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിച്ചു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ കരിങ്കൊടി ഉയര്‍ത്തി യുവാക്കള്‍ പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു. ഉപരോധം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കോലം കത്തിച്ചു. മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കോളേജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
തിരുവനന്തപുരംജില്ലാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി എസ് എസ് പോറ്റി ഉദ്ഘാടനം ചെയ്തു. വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അധ്യാപകരുടെയും ജീവനക്കാരുടെയും സെക്രട്ടറിയറ്റ് മാര്‍ച്ച് എഫ്എസ്ഇടിഒ ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് ദേശീയപാത ഉള്‍പ്പെടെ പ്രധാന റോഡുകള്‍ ഉപരോധിച്ചു. ചേളാരിയില്‍ പ്രവര്‍ത്തകര്‍ ഐഒസിയിലേക്ക് മാര്‍ച്ച് നടത്തി. എടപ്പാള്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ പെട്രോള്‍ ടാങ്കര്‍ തടഞ്ഞ് കൊടിനാട്ടി. കാസര്‍കോട് നീലേശ്വരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കണ്ണൂര്‍ - മംഗളൂരു പാസഞ്ചര്‍ ട്രെയിന്‍ തടഞ്ഞു. കാഞ്ഞങ്ങാട്ടും ചെറുവത്തൂരും റോഡ് ഉപരോധിച്ചു. കണ്ണൂരിലും പ്രതിഷേധമിരമ്പി. പിലാത്തറയില്‍ ഡിവൈഎഫ്ഐ ദേശീയപാത ഉപരോധിച്ചു. തലശേരിയില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. തൃശൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ട്രെയിനും റോഡും തടഞ്ഞു. പ്രകടനത്തിനുശേഷം പെട്രോളിയംമന്ത്രി ജയ്പാല്‍ റെഡ്ഡിയുടെ കോലം കത്തിച്ചു. തൃശൂരില്‍ കേരള എക്സ്പ്രസ് തടഞ്ഞു. സമരം ജില്ലാ സെക്രട്ടറി സി സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ സി ബിജു അധ്യക്ഷനായി. പാലക്കാട്ട് സിഐടിയു, ഡിവൈഎഫ്ഐ, വിവിധ സര്‍വീസ്സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് റോഡ് ഉപരോധിച്ചു.
deshabhimani 051111

അഴിമതിക്കും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും ഇടയാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ കേരളത്തിന്റെ ഉജ്വല താക്കീത്. സിപിഐ എം ആഹ്വാനം ചെയ്ത ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ പതിനായിരങ്ങള്‍ ഉപരോധിച്ചു. രാവിലെ ഏഴുമുതല്‍തന്നെ ഉപരോധകേന്ദ്രങ്ങളിലേക്ക് വളന്റിയര്‍മാര്‍ എത്തി. കോര്‍പറേറ്റുകളുടെ താല്‍പ്പര്യംമാത്രം നോക്കി ഭരിക്കുന്ന യുപിഎ സര്‍ക്കാരിനെതിരെ സമരകേന്ദ്രങ്ങളില്‍ മുദ്രാവാക്യം ഉയര്‍ന്നു. സ്ത്രീകളുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
ReplyDeleteee kazhinja pathimoonu thavanayum petrol vila vardhichapol ee prakshobhagal undayirunnu.randu moonu divasam maatram.athu kondu oru kaaryamila.govt vila kurakkanum pokkunilla.innathe upa meetingile theerumaanagal kandilae.rashtriyakaar oru ward member aakumbol thottu sarkaarinte chilavilanu kazhiyunnathu.pinne azhimathiyiloode sambathikunna panam vere.ividuthe saadharanakaar tax adakunna panam kondanu avar kazhiyunnathu.avarkku ee vila kurachathu kondu yathoru nashtavimilla.vila kootiyal corporatukalude kayyil ninnu kittunna nakka picha anthasayyi nakkam.kashtapedunnathu eppozhum saadharana jannangal thaane.
ReplyDeleteഇങ്ങനെ പോരാടിയൊക്കെ തന്നെയാണ് സച്ചിന്‍ നാം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളൊക്കെ നമുക്ക് കിട്ടിയിട്ടുള്ളത്. ആരുടെയും ഔദാര്യമല്ല. ഈ സമരങ്ങളും തുടരും. തുടരണം. കൂടുതല്‍ പേര്‍ ഈ പ്രക്ഷോഭങ്ങളില്‍ ചേരുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് ഫ്രീയായി എന്തും ചെയ്യാന്‍ പറ്റുകയില്ല. അതുപോലെ തന്നെ ഈ നയങ്ങള്‍ പിന്തുടരുന്നവരെ അധികാരത്തില്‍ നിന്ന് മാറ്റാനും തിരിച്ചുകൊണ്ടുവരാതിരിക്കാനും കഴിയണം. അതിനുവേണ്ടി ശ്രമിച്ചുകൊണ്ടേ ഇരിക്കുക...
ReplyDelete