Saturday, November 5, 2011
വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി
കാര്‍ഷികവിളയുടെ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കടക്കെണിയിലായ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി സീതാമൗണ്ട് ഐശ്വര്യകവലയിലെ ഇലവുകുന്നേല്‍ അശോകന് (45) ആണ് വിഷംകഴിച്ചു മരിച്ചത്. മൂന്നു ദിവസത്തിനിടെ വയനാട്ടില്‍ കടക്കെണിയിലകപ്പെട്ട് ജീവനൊടുക്കുന്ന രണ്ടാമത്തെ കര്‍ഷകനാണ് അശോകന് . വ്യാഴാഴ്ച രാത്രി ഒമ്പതോടെ വീട്ടില്‍വച്ച് വിഷം കഴിച്ച അശോകന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് മരിച്ചത്. ഭാര്യ: ഓമന. മക്കള്‍ : അനൂപ്, അഞ്ജു. മരുമകള്‍ : സുഭിക്ഷ.
പാട്ടത്തിനെടുത്ത ഭൂമിയില്‍ ഇഞ്ചിയും വാഴയുമായിരുന്നു അശോകന് കൃഷിചെയ്തിരുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ബാങ്കുകള്‍ കാര്‍ഷികവായ്പ നല്‍കിയില്ല. തുടര്‍ന്ന്, സ്വാശ്രയസംഘത്തില്നിന്ന് ഒന്നേകാല്‍ ലക്ഷം രൂപയും വ്യക്തികളില്‍നിന്ന് എഴുപത്തയ്യായിരത്തോളം രൂപയും കടം വാങ്ങി. ഇഞ്ചിക്ക് വില കുത്തനെ ഇടിഞ്ഞതോടെ പ്രതിസന്ധിയിലായി. കഴിഞ്ഞവര്‍ഷം ഈ സമയം ചാക്കിന് രണ്ടായിരത്തോളം രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോള്‍ 490 രൂപയാണ് വില. രാസവള വില ഇരട്ടിയായതും ദുരിതം വര്‍ധിപ്പിച്ചു. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയായി. അശോകന്റെ സഹോദരിയുടെ മകന്റെ വസ്തുവില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മുളകൊണ്ടുള്ള കുടിലിലാണ് കുടുംബം താമസിക്കുന്നത്. കുടുംബനാഥന്റെ മരണത്തോടെ ഈ കുടുംബത്തിന്റെ ഭാവി ഇരുളടഞ്ഞു. അശോകന്റെ മരണം "കര്‍ഷക"ന്റെ പട്ടികയില്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാര്‍ഷികവിളകളുടെ വിലയിടിവിനെത്തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ വെള്ളമുണ്ട പഞ്ചായത്തിലെ കര്‍ഷകനായ മല്ലിശേരിക്കുന്ന് മഞ്ജുഷാലയത്തില്‍ ശശിധരന്(55) കഴിഞ്ഞദിവസം ആത്മഹത്യചെയ്തിരുന്നു.
deshabhimani 051111
Labels:
കാര്‍ഷികം,
രാഷ്ട്രീയം,
വയനാട്,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)

കാര്‍ഷികവിളയുടെ വിലത്തകര്‍ച്ചയെത്തുടര്‍ന്ന് കടക്കെണിയിലായ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. പുല്‍പ്പള്ളി സീതാമൗണ്ട് ഐശ്വര്യകവലയിലെ ഇലവുകുന്നേല്‍ അശോകന് (45) ആണ് വിഷംകഴിച്ചു മരിച്ചത്. മൂന്നു ദിവസത്തിനിടെ വയനാട്ടില്‍ കടക്കെണിയിലകപ്പെട്ട് ജീവനൊടുക്കുന്ന രണ്ടാമത്തെ കര്‍ഷകനാണ് അശോകന് .
ReplyDelete