വയനാട്ടില്‍ കടക്കെണിയിലായ കര്‍ഷകന്‍ ജീവനൊടുക്കി. വെള്ളമുണ്ട പഞ്ചായത്തിലെ മല്ലിശ്ശേരിക്കുന്ന് മഞ്ജുഷാലയത്തില്‍ സി പി ശശി(55)യാണ് വിഷംകഴിച്ച് മരിച്ചത്. വിവിധ ബാങ്കുകളിലും വ്യക്തികള്‍ക്കുമായി മൂന്ന് ലക്ഷം രൂപയുടെ കടമുള്ളതായി മൃതദേഹത്തില്‍നിന്നു കിട്ടിയ കുറിപ്പിലുണ്ട്. ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്തു വരികയായിരുന്നു ശശി. ബുധനാഴ്ച രാവിലെ പതിനൊന്നോടെ വിഷംകഴിച്ച് അവശനിലയില്‍ വീട്ടിനുള്ളില്‍ കണ്ട ശശിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. ഭാര്യ: യശോദ. മക്കള്‍ : മഞ്ജുഷ, മനീഷ്, നിഷ. മരുമകന്‍ : ബിനേഷ് (കുറുമ്പാല).
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കടക്കെണിയും കാര്‍ഷിക തകര്‍ച്ചയും കാരണം നൂറുകണക്കിനു കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തിരുന്നു. 2001- 06 കാലത്ത് 535 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകാനുകൂല നയങ്ങളുടെ ഫലമായി കര്‍ഷക ആത്മഹത്യ അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നു.
deshabhimani 021111
No comments:
Post a Comment