Thursday, November 17, 2011

സേവനമേഖലയും സ്വകാര്യ കമ്പനികള്‍ക്ക്

സംസ്ഥാനത്തെ പൊതുസേവന മേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് അവസരം തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ഒരുവര്‍ഷത്തെ കര്‍മ്മ പദ്ധതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏഴു മേഖലകളായി തിരിച്ച് അടിസ്ഥാന സൗകര്യവികസനത്തിനുള്ള കര്‍മ്മപരിപാടിയാണ് ലക്ഷ്യം വയ്ക്കുന്നത്. 25 ശതമാനം സര്‍ക്കാര്‍ ഓഹരിയോടെ സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിച്ചാണ് പദ്ധതി. പൊതുസേവന മേഖലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കമ്പനിക്ക് കൈമാറും. ടോയ്ലറ്റുകള്‍ , നഗരശുചീകരണം, ബസ് സ്റ്റാന്‍ഡുകളും ബസ് ഷെല്‍ട്ടറുകളും ഇത്തരത്തില്‍ നിര്‍മ്മിക്കും. അവിടങ്ങളില്‍ യൂസേഴ്സ് ഫീ പിരിക്കാന്‍ കമ്പനിക്ക് അധികാരം കൊടുക്കും. പൊതുസ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാനും വാടക പിരിക്കാനും കമ്പനിക്ക് അവകാശമുണ്ടായിരിക്കും. കര്‍മ്മ പദ്ധതിയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ തൊഴില്‍ സൃഷ്ടിക്കും. "എമര്‍ജിങ് കേരള" എന്നപേരില്‍ സെപ്തംബറില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കും. എല്ലാ പൊലീസ് സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്ക്ക് തുടങ്ങും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തും. വ്യവസായങ്ങള്‍ക്ക് എകജാലകത്തിലൂടെ അനുമതി നല്‍കും. സേവനാവകാശ നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. സംസ്ഥാനത്തെ പൊതുസേവന മേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് അവസരം തുറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ഒരുവര്‍ഷത്തെ കര്‍മ്മ പദ്ധതി വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    ReplyDelete