Thursday, November 17, 2011

ജയരാജന് കണ്ണൂരില്‍ വരവേല്‍പ്പ്


കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യംകിട്ടി ജയില്‍ മോചിതനായ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന് കണ്ണൂരില്‍ ഉജ്ജ്വലവരവേല്‍പ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. പെരളശേരിയില്‍ സ്വീകരണം നല്‍കി.

നീതിതേടിയുള്ള പോരാട്ടത്തില്‍ പൗരന്റെ അവസാന അഭയകേന്ദ്രം ജുഡീഷ്വറിയാണെന്നും സ്വീകരണയോഗത്തില്‍ ജയരാജന്‍ പറഞ്ഞു. ലോകത്താകെ തെരുവുകളില്‍ ജനകീയ പോരാട്ടം ശക്തിപ്പെടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന ഡല്‍ഹിയില്‍ അണ്ണാ ഹസാരെമാര്‍ക്ക് തെരുവില്‍ പ്രതിഷേധിക്കാന്‍ അവസരമുള്ളപ്പോള്‍ ഗാന്ധി ശിഷ്യന്‍മാര്‍ ഭരിക്കുന്ന കേരളത്തില്‍ പാതയോരത്ത് പ്രതിഷേധിക്കാന്‍ അവസരമില്ല. ഉമ്മന്‍ചാണ്ടിയ്ക്ക് ആര്‍ജവമുണ്ടെങ്കില്‍ പാതയോരയോഗം നിരോധിച്ച കോടതിനടപടിക്കെതിരെ നിയമസഭ പാസാക്കിയ നിയമം നടപ്പിലാക്കണം. ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani news

1 comment:

  1. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയില്‍ നിന്നും ജാമ്യംകിട്ടി ജയില്‍ മോചിതനായ സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം എം വി ജയരാജന് കണ്ണൂരില്‍ ഉജ്ജ്വലവരവേല്‍പ്പ് നല്‍കി. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജില്ലാസെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. പെരളശേരിയില്‍ സ്വീകരണം നല്‍കി.

    ReplyDelete