വേനല്‍മഴയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കുള്ള ധനസഹായത്തിന്റെ മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ മാറ്റിയതോടെ കുട്ടനാട്ടിലെ കര്‍ഷകര്‍ ആത്മഹത്യാ മുനമ്പില്‍. യു ഡി എഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് വേനല്‍മഴയില്‍ കൃഷിനശിച്ച എല്ലാ കര്‍ഷകര്‍ക്കും ഹെക്ടറിന് 20,000 രൂപ വീതം ധനസഹായം പ്രഖ്യാപിച്ചത്. പിന്നീടിത് 16,000 രൂപയായി കുറച്ച സര്‍ക്കാര്‍ പൂര്‍ണമായും കൃഷി നശിച്ചവര്‍ക്ക് മാത്രമായി സഹായം പരിമിതപ്പെടുത്തുകയും ചെയ്തു. നെല്‍കൃഷി ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകരെയും ധനസഹായത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി. ഇതോടെ കുട്ടനാട്ടിലെ ചെറിയൊരു ശതമാനത്തിന് മാത്രമായിരിക്കും സര്‍ക്കാരിന്റെ സഹായം ലഭിക്കുക.
കേന്ദ്രസര്‍ക്കാരും ഏറെ നാളുകളായി കുട്ടനാട്ടിലെ കര്‍ഷകരെ പൂര്‍ണമായി അവഗണിക്കുകയാണ്. 2008ലെ കൃഷിനാശത്തെ സംബന്ധിച്ച് കേന്ദ്രസംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു സഹായവും ഇതുവരെ നല്‍കിയില്ല. ഈ വര്‍ഷത്തെ വേനല്‍മഴയിലുണ്ടായ നാശനഷ്ടം പഠിക്കാനായി ഏറെനാള്‍ കഴിഞ്ഞ് കേന്ദ്രസംഘം എത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭിച്ചാല്‍ മാത്രമെ പ്രഖ്യാപിച്ച മുഴുവന്‍ തുകയും പൂര്‍ണമായും നല്‍കാന്‍ കഴിയൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നെല്‍കൃഷി ഇന്‍ഷ്വര്‍ ചെയ്ത കര്‍ഷകരെ ധനസഹായത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതും ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇന്‍ഷ്വര്‍ ചെയ്യാത്ത കര്‍ഷകര്‍ക്ക് ഹെക്ടറിന് 16,000 രൂപ ധനസഹായമായി ലഭിക്കുമ്പോള്‍ ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് 12,500 രൂപ മാത്രമാണ് ഇന്‍ഷ്വര്‍ തുകയായി നല്‍കുന്നത്.
വളത്തിന്റെ വില വര്‍ധനയും വിത്തിന്റെ ഗുണനിലവാരമില്ലായ്മയും കുട്ടനാട്ടിലെ നെല്‍കൃഷിയെ ഇക്കുറി സാരമായി ബാധിച്ചിട്ടുണ്ട്. കുട്ടനാടന്‍ കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ വില 340ല്‍ നിന്നും 780 ആയാണ് ഉയര്‍ന്നത്. വളത്തിന്റെ വിലയില്‍ ഏറെ വര്‍ധനയുണ്ടായിട്ടും സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കാന്‍ തയ്യാറായിട്ടില്ല. ഗുണനിലവാരമില്ലാത്ത വിത്ത് അധികൃതര്‍ നല്‍കിയതും കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കി. സംസ്ഥാന സീഡ് അതോറിറ്റി നല്‍കിയ വിത്താണ് കുട്ടനാടന്‍ പാടശേഖരങ്ങളില്‍ പ്രതീക്ഷിച്ച വിള നല്‍കാഞ്ഞത്. ദുരന്തങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും കുട്ടനാട്ടിലെ കര്‍ഷകരെ സഹായിക്കാനായി സര്‍ക്കാര്‍ തയ്യാറാകാത്തത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ടി കെ അനില്‍കുമാര്‍ janayugom 221111

ReplyDelete