പെട്രോളിയം വില വര്‍ധിക്കുന്നതാണ് രാജ്യപുരോഗതിക്ക് അടിസ്ഥാനമെന്നാണ് മന്‍മോഹന്‍സിങ് പറയുന്നത്. വന്‍കിട കുത്തകകളുടെ പുരോഗതി കണ്ടിട്ട് സാധാരണജനവിഭാഗങ്ങളുടെ പുരോഗതിയെന്ന് പറയാന്‍ മന്‍മോഹനല്ലാതെ രാജ്യത്ത് മറ്റാര്‍ക്കുമാവില്ല. ഈ പാതയാണ് ഉമ്മന്‍ചാണ്ടിയും പിന്തുടരുന്നത്. യുഡിഎഫ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് എട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മുന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 1500 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. എല്‍ഡിഎഫ് സര്‍ക്കാര്‍ സമഗ്രമായ നടപടികളിലൂടെ കാര്‍ഷികപ്രതിസന്ധി പരിഹരിച്ചു. അധികാരത്തിലേറി ഒരു വര്‍ഷത്തിനകം ആത്മഹത്യകള്‍ ഇല്ലാതാക്കി. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി. കടങ്ങള്‍ എഴുതിത്തള്ളി. മോറട്ടോറിയവും പ്രഖ്യാപിച്ചു. പലിശരഹിതവായ്പയും അനുവദിച്ചു. നെല്ലിന്റെ വില ഏഴു രൂപയില്‍നിന്ന് ഓരോവര്‍ഷവും ഉയര്‍ത്തി അധികാരം വിട്ടൊഴിയുമ്പോള്‍ 14 രൂപയിലെത്തിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 50 പൈസ പോലും നെല്ലിന് വര്‍ധിപ്പിച്ചിരുന്നില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും വന്നതോടെ ആത്മഹത്യയും വന്നു. കൃഷിക്കാരെ സഹായിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. പിറവം ഉപതെരഞ്ഞെടുപ്പ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കുറിച്ചുള്ള വിലയിരുത്തലാകുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നു. പൂഞ്ഞാര്‍ തനിക്ക് നല്ലപോലെ പരിചയമുണ്ടെന്നും അവിടുത്തെ ജനങ്ങള്‍ തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന കാര്യം പി സി ജോര്‍ജിന് അറിയാമെന്നാണ് കരുതുന്നതെന്നും വി എസ് പറഞ്ഞു. ഇരട്ടപ്പദവി പ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ഇപ്പോള്‍ ജോര്‍ജിനെ രക്ഷിക്കുകയാണ്. അതിന്റെപേരില്‍ തന്നെക്കൂടി ചേര്‍ക്കാന്‍ നോക്കി. അതിനെ എതിര്‍ത്തു. ചീഫ്വിപ്പ് സര്‍ക്കാര്‍ തീരുമാനിക്കുന്ന പദവിയായതിനാല്‍ നിര്‍ബന്ധമായും തെരഞ്ഞെടുപ്പുകമ്മീഷന്റെ അഭിപ്രായം അനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം. അതിന് താനല്ല കുറ്റക്കാരന്‍ . ഇങ്ങനെയൊരു തീരുമാനമെടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. പരിഹാരവും അവര്‍ കാണണമെന്ന് വി എസ് പറഞ്ഞു.
deshabhimani 161111
വയനാട് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്വന്തം ഓഫീസില്‍ പൂഴ്ത്തിവച്ചിട്ടാണ് കര്‍ഷക ആത്മഹത്യ കടംമൂലമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ സ്ഥിതി അതീവഗുരുതരമാണെന്നാണ് വയനാട് സന്ദര്‍ശിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും പറഞ്ഞത്. കലക്ടറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയിട്ട് എന്തിനാണ് ഉമ്മന്‍ചാണ്ടി ഇങ്ങനെ പറയുന്നത്?
ReplyDelete