കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സമഗ്രതീരദേശ സംരക്ഷണ നിയമം സ്വാകാര്യ റിസോര്‍ട്ട് ഉടമകളേയും ഭൂമാഫിയകളേയും സഹായിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ തീരപ്രദേശത്തെ സുസ്ഥിര വികസനവും മത്സ്യതൊഴിലാളികളുടെ സുസ്ഥിതിയും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച തീരപ്രദേശ നിയന്ത്രണ വിജ്ഞാപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചത്. 2011 ജനുവരിയില്‍ പാസാക്കിയ നിയമം സംബന്ധിച്ച കരട് രേഖ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ട് നാല് മാസം കഴിഞ്ഞു. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല ഇത് സംബന്ധിച്ച രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവച്ചു.
തീരപ്രദേശത്ത് വസിക്കുന്ന മത്സ്യതൊഴിലാളികളുടേയും മറ്റ് തദ്ദേശവാസികളുടേയും ഉപജീവനമാര്‍ഗം സുരക്ഷിതമാക്കുക, തീരപ്രദേശ വിസ്തൃതി പരിപാലിക്കുക, ആഗോള താപനം മുലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിജ്ഞാപനം പാസാക്കിയത്. നിയമത്തിന്റെ വ്യവ്‌സഥകള്‍ പാലിച്ചാല്‍ വികസനം നടപ്പാക്കാന്‍ കഴിയുമെന്ന് മാത്രമല്ല പരിസ്ഥിക്ക് കോട്ടം തട്ടാതെയുള്ള സുസ്ഥിര വികസനം സാധ്യമാക്കാനും കഴിയും. ഓരോ സംസ്ഥാനത്തിന്റേയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങളാണ് പുതിയ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എര്‍ണാകുളം എന്നീ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്വീകരിക്കേണ്ട വ്യക്തമായ നിര്‍ദ്ദേശങ്ങല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമം കര്‍ക്കശമായി നടപ്പാക്കുന്നതിന് വന്‍കിട സ്വകാര്യ റിസോര്‍ട്ട് ഉടമകള്‍ എതിര്‍ത്തിരുന്നു. ഇവരുടെ പ്രകടമായ സ്വാധീനമാണ് നിയമം നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. നിയമം ഒരു മാസത്തിനുള്ളില്‍ നടപ്പാക്കി പുരോഗതി റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കാനും ഇതൊടൊപ്പം അയച്ച കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതും പാലിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കണ്ടല്‍കാടുകള്‍, പവിഴപുറ്റുകള്‍, അവ ഉള്‍പ്പടുന്ന പാറകൂട്ടങ്ങള്‍, മണല്‍ കുന്നുകള്‍, ജൈവപരമായി പ്രാധാന്യമുള്ള ചെറുചരിവുകള്‍ എന്നിവയുള്ള പ്രദേശങ്ങള്‍ പ്രത്യകതമായി രേഖപ്പെടുത്തി സംരക്ഷിക്കണമെന്നാണ് ചട്ടം. ഈ പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് ആന്റ് സറ്റഡീസ് ചുമതലപ്പെടുത്തണമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് യാതൊരു നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സെസ് അധികൃതര്‍ പറഞ്ഞു. സമുദ്ര പാര്‍ക്കുകള്‍, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ആമകളുടെ സങ്കേതങ്ങള്‍, അപൂര്‍വ ഇനത്തിലുള്ള മത്സ്യ സമ്പത്ത് കൂടുതലുള്ള പ്രദേശങ്ങള്‍ എന്നിവ സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി എം എഫ് ആര്‍ ഐയെ ചുമലപ്പെടുത്തണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശവും നാളിതുവരെ പാലിക്കപ്പെട്ടില്ല.
തീരപ്രദേശങ്ങളില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രോജക്ടുകള്‍ എന്നിവക്ക് അനുമതി ലഭിക്കുന്നതിന് പരിസ്ഥിതി ആഘാത അവലോകന റിപ്പോര്‍ട്ടും സമര്‍പ്പിക്കണമെന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. കൂടാതെ അപേക്ഷക്കൊപ്പം മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. എന്നാല്‍ പുതിയ നിയമം സംബന്ധിച്ച കത്ത് സംസ്ഥാന സര്‍ക്കാര്‍ ഇനിയും നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് അധികൃതരും വ്യക്തമാക്കുന്നു.
കെ ആര്‍ ഹരി janayugom 221111
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ സമഗ്രതീരദേശ സംരക്ഷണ നിയമം സ്വാകാര്യ റിസോര്‍ട്ട് ഉടമകളേയും ഭൂമാഫിയകളേയും സഹായിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ തീരപ്രദേശത്തെ സുസ്ഥിര വികസനവും മത്സ്യതൊഴിലാളികളുടെ സുസ്ഥിതിയും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച തീരപ്രദേശ നിയന്ത്രണ വിജ്ഞാപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചത്.
ReplyDelete