Friday, December 23, 2011

വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി

വെള്ളമുണ്ട (വയനാട്): കടക്കെണി മൂലം വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ മംഗലത്ത് സൈമണ്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുമാസത്തിനകം ജില്ലയില്‍ ആത്മഹത്യചെയ്യുന്ന ഒമ്പതാമത്തെ കര്‍ഷകനാണ് സൈമണ്‍ . സംസ്ഥാനത്ത് 21 കര്‍ഷകര്‍ അടുത്ത കാലത്ത് ആത്മഹത്യ ചെയ്തു. സൈമണിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച പകല്‍ മൂന്നിന് പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

ഒരേക്കര്‍ കൃഷിഭൂമിയുള്ള സൈമണ് അഞ്ചുലക്ഷം രൂപയോളം കടമുണ്ട്. ഒന്നര ലക്ഷം രൂപ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലും വെള്ളമുണ്ട സര്‍വീസ് സഹ. ബാങ്കിലുമായി ബാധ്യതയുണ്ട്. കാപ്പിയും കുരുമുളകുമാണ് പ്രധാന കൃഷി. കുരുമുളക് പൂര്‍ണമായും നശിച്ചതോടെ കടം തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥയായി. സുഹൃത്തുക്കളില്‍നിന്ന് വാങ്ങിയ പണവും തിരികെ നല്‍കാന്‍ കഴിയാതായതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൂന്നു പെണ്‍മക്കളും ഒരു മകനുമാണ് സൈമണുള്ളത്. പെണ്‍മക്കളുടെ വിവാഹത്തിനും മറ്റുമായി വലിയ സാമ്പത്തിക ബാധ്യത വന്നതായി അയല്‍വാസികള്‍ പറഞ്ഞു. കൃഷിപ്പണിക്കു പുറമെ മരം വെട്ടാനും പോയിരുന്ന സൈമണ്‍ കടംവീട്ടാന്‍ സ്ഥലം വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഏലിയാമ്മയാണ് ഭാര്യ. മക്കള്‍ : ബിന്ദു, ഷീന, വിനീഷ്, ബിന്‍സി. മരുമക്കള്‍ : തങ്കച്ചന്‍ , സിജി, തങ്കച്ചന്‍ , ജ്യോതി.

deshabhimani 231211

1 comment:

  1. കടക്കെണി മൂലം വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി. വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാല്‍ മംഗലത്ത് സൈമണ്‍ (62) ആണ് മരിച്ചത്. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടോടെ വീടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടുമാസത്തിനകം ജില്ലയില്‍ ആത്മഹത്യചെയ്യുന്ന ഒമ്പതാമത്തെ കര്‍ഷകനാണ് സൈമണ്‍ . സംസ്ഥാനത്ത് 21 കര്‍ഷകര്‍ അടുത്ത കാലത്ത് ആത്മഹത്യ ചെയ്തു. സൈമണിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച പകല്‍ മൂന്നിന് പുളിഞ്ഞാല്‍ ക്രിസ്തുരാജ പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

    ReplyDelete