കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷന് കീഴിലെ മൂന്ന് മെഡിക്കല്‍ കോളേജും എംഇഎസ് കോളേജും മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനമാനദണ്ഡങ്ങള്‍ ലംഘിച്ചുനടത്തിയ പ്രവേശനം ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി. 2007 ല്‍ 63 സീറ്റിലേക്ക് നടത്തിയ പ്രവേശനമാണ് ചട്ടവിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചത്. പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുവേണമെന്ന ചട്ടം ലംഘിച്ച് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , തൃശൂര്‍ ജൂബിലി, തിരുവല്ല പുഷ്പഗിരി, എംഇഎസ് കോളേജ് എന്നിവ 2007ല്‍ നടത്തിയ എംബിബിഎസ് പ്രവേശനമാണ് ചട്ടവിരുദ്ധമായി ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രഖ്യാപിച്ചത്. ഈ 63 സീറ്റിന് തുല്യമായ സീറ്റുകളില്‍ ഈ നാലു കോളേജും വരുംവര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍ നിന്ന് പ്രവേശനം നടത്തണം. വരുംവര്‍ഷം ഓരോ കോളേജും എട്ടില്‍ കൂടാത്ത സീറ്റിലാണ് സര്‍ക്കാര്‍ ക്വോട്ടയില്‍ നിന്ന് പ്രവേശനം നടത്തേണ്ടത്. ശേഷിക്കുന്ന സീറ്റുകള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നികത്തണം. എന്നാല്‍ , പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാഗത്ത് തെറ്റില്ലെന്നതും ഇവര്‍ നാലുവര്‍ഷം പഠനം പൂര്‍ത്തിയാക്കിയതും പരിഗണിച്ച് തുടര്‍ന്ന് പഠിക്കാന്‍ കോടതി അനുമതി നല്‍കി.
ചട്ടം ലംഘിച്ചാണ് പ്രവേശനമെന്ന് നേരത്തെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) കണ്ടെത്തിയിരുന്നു. പ്രവേശനം അസാധുവാക്കിയ എംസിഐ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചു. വിദ്യാര്‍ഥികളുടെ ഭാഗംകൂടി കേള്‍ക്കാന്‍ എംസിഐയോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ , തുടര്‍ന്നും പ്രവേശനം അസാധുവാക്കുകയെന്ന നിലപാടില്‍ എംസിഐ ഉറച്ചുനിന്നു. കേരള ഹൈക്കോടതി എംസിഐ തീരുമാനം ശരിവച്ചു. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്രിസ്ത്യന്‍ കോളേജുകള്‍ 36 സീറ്റിലും എംഇഎസ് 27 സീറ്റിലുമാണ് അനധികൃത പ്രവേശനം നടത്തിയത്. യോഗ്യതാ പരീക്ഷയുടെയും മാനേജ്മെന്റുകള്‍ സംയുക്തമായി നടത്തിയ പരീക്ഷയുടെ മാര്‍ക്കുകള്‍ യോജിപ്പിച്ചാല്‍ 50 ശതമാനത്തിനു മുകളില്‍ വരുമെന്നു കണക്കാക്കിയാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയത്. സര്‍ക്കാര്‍ പ്രവേശന പരീക്ഷയുടെയും യോഗ്യതാ പരീക്ഷയുടെയും മാര്‍ക്കാണ് എംഇഎസ് കൂട്ടിയത്.
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജിലെ 50 ശതമാനം സീറ്റിലേക്ക് സര്‍ക്കാര്‍ ക്വോട്ടയില്‍ പ്രവേശനവും മെറിറ്റ് ഫീസും ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാനേജ്മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബും ചര്‍ച്ചയില്‍ പങ്കെടുത്തു. തീരുമാനമൊന്നുമായില്ല. കഴിഞ്ഞ ഏതാനും വര്‍ഷമായി സ്വാശ്രയ എന്‍ജിനിയറിങ്-മെഡിക്കല്‍ മാനേജ്മെന്റുകള്‍ അതത് വര്‍ഷം സര്‍ക്കാരുമായി ധാരണയില്‍ എത്താറുണ്ടെങ്കിലും ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും ഇത് തുടര്‍ന്നു. എന്നാല്‍ , ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലുമായി രഹസ്യധാരണയുണ്ടാക്കിയതില്‍ പ്രതിഷേധിച്ച് മറ്റ് മാനേജ്മെന്റുകളും കരാര്‍ ഉണ്ടാക്കാന്‍ ആദ്യം വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് അടുത്ത വര്‍ഷം മുതല്‍ എല്ലാവരുമായി മുന്‍കൂട്ടി ചര്‍ച്ച നടത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
deshabhimani 260112
കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ് ഫെഡറേഷന് കീഴിലെ മൂന്ന് മെഡിക്കല്‍ കോളേജും എംഇഎസ് കോളേജും മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനമാനദണ്ഡങ്ങള്‍ ലംഘിച്ചുനടത്തിയ പ്രവേശനം ചട്ടവിരുദ്ധമെന്ന് സുപ്രീംകോടതി. 2007 ല്‍ 63 സീറ്റിലേക്ക് നടത്തിയ പ്രവേശനമാണ് ചട്ടവിരുദ്ധമായി സുപ്രീംകോടതി പ്രഖ്യാപിച്ചത്. പ്രവേശന പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കുവേണമെന്ന ചട്ടം ലംഘിച്ച് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ , തൃശൂര്‍ ജൂബിലി, തിരുവല്ല പുഷ്പഗിരി, എംഇഎസ് കോളേജ് എന്നിവ 2007ല്‍ നടത്തിയ എംബിബിഎസ് പ്രവേശനമാണ് ചട്ടവിരുദ്ധമായി ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പ്രഖ്യാപിച്ചത്.
ReplyDelete