Sunday, January 1, 2012

പട്ടിണി: ബംഗാളില്‍ അഞ്ച് തോട്ടം തൊഴിലാളികള്‍ മരിച്ചു

 പശ്ചിമബംഗാളില്‍ അഞ്ച് തോട്ടം തൊഴിലാളികള്‍ പട്ടിണി കിടന്ന് മരിച്ചു. ജല്‍പായ്ഗുരി ജില്ലയില്‍ മദാരിഹട്ട് ബ്ലോക്കിലെ ധെക്ലപാറ തേയിലത്തോട്ടത്തിലെ തൊഴിലാളികളായ മംഗല്‍ തതി (40), സുശീല്‍ തതി (50), ബിജൊയ് തതി (35), പരിമള്‍ തതി (25), രുംഗി ഖേരിയ (46) എന്നിവരാണ് മരിച്ചത്. 2002ല്‍ പൂട്ടിയ തോട്ടം 2004ല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും വീണ്ടും പൂട്ടി. അടച്ചിട്ട വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ 1500 രൂപ പ്രതിമാസ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഇതാണ് പട്ടിണിമരണത്തിനിടയാക്കിയത്. ധെക്ലപാറയിലെ 484 തൊഴിലാളികുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായധനം ലഭിച്ചിരുന്നു. മരിച്ച അഞ്ച് തൊഴിലാളികളും ഈ ആനുകൂല്യം വാങ്ങിക്കൊണ്ടിരുന്നവരാണ്.

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ആശ്വാസ, ക്ഷേമ പദ്ധതികളുടെ സഹായധനം സമയത്ത് നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് മമതസര്‍ക്കാര്‍ വരുത്തിയിട്ടുള്ളത്. പട്ടിണിമരണം സംബന്ധിച്ച് അന്വേഷിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അടച്ചുപൂട്ടിയ വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള സഹായധനം നല്‍കുന്നതില്‍ വീഴ്ചപറ്റിയതായി ജില്ലാ അഡീഷണല്‍ ലേബര്‍ കമീഷണര്‍ ബിക്രം മഹാലനബിസ് പറഞ്ഞു. 2002 മുതല്‍ 2004 വരെ ആഗോളമായുണ്ടായ പ്രതിസന്ധിമൂലം സംസ്ഥാനത്ത് 50 തേയിലത്തോട്ടം അടച്ചുപൂട്ടിയിരുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ ഇടപെടല്‍മൂലം നാലെണ്ണമൊഴികെയുള്ളവ തുറക്കാന്‍ കഴിഞ്ഞു. പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപവീതം നല്‍കുകയും ചെയ്തു. തൊഴിലാളികളുടെ കൂലി കുറയ്ക്കാനുള്ള തോട്ടമുടമകളുടെ തന്ത്രങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് മമതസര്‍ക്കാര്‍ .
(വി ജയിന്‍)

deshabhimani 010112

1 comment:

  1. പശ്ചിമബംഗാളില്‍ അഞ്ച് തോട്ടം തൊഴിലാളികള്‍ പട്ടിണി കിടന്ന് മരിച്ചു. ജല്‍പായ്ഗുരി ജില്ലയില്‍ മദാരിഹട്ട് ബ്ലോക്കിലെ ധെക്ലപാറ തേയിലത്തോട്ടത്തിലെ തൊഴിലാളികളായ മംഗല്‍ തതി (40), സുശീല്‍ തതി (50), ബിജൊയ് തതി (35), പരിമള്‍ തതി (25), രുംഗി ഖേരിയ (46) എന്നിവരാണ് മരിച്ചത്. 2002ല്‍ പൂട്ടിയ തോട്ടം 2004ല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും വീണ്ടും പൂട്ടി. അടച്ചിട്ട വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ 1500 രൂപ പ്രതിമാസ സഹായം നല്‍കിയിരുന്നു. കഴിഞ്ഞ മൂന്നുമാസമായി തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. ഇതാണ് പട്ടിണിമരണത്തിനിടയാക്കിയത്. ധെക്ലപാറയിലെ 484 തൊഴിലാളികുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സഹായധനം ലഭിച്ചിരുന്നു. മരിച്ച അഞ്ച് തൊഴിലാളികളും ഈ ആനുകൂല്യം വാങ്ങിക്കൊണ്ടിരുന്നവരാണ്.

    ReplyDelete