പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന യു ഡി എഫ് സര്‍ക്കാരിന്റെ ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ട് തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. 138 ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും ഈ തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 41,260 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതില്‍ 21,365 പോസ്റ്റുകളുടെ റാങ്ക് ലിസ്റ്റ് നിലവിലില്ല. സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള രീതികള്‍ പ്രകാരം അപേക്ഷ ക്ഷണിച്ച് നിയമനം നടത്തുന്നതിന് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ കാലതാമസം നേരിടുന്നു. പി എസ് സിയിലെ ജീവനക്കാരുടെ കുറവും പരീക്ഷകള്‍ നടത്തുന്നതിന് സ്‌കൂളുകള്‍ ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ വീഴ്ച്ചയുമാണ് നിയമനത്തിന് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണമെന്ന് പി എസ് സി അധികൃതര്‍ പറയുന്നു.
പരീക്ഷകള്‍ യഥാസമയം നടത്തുന്നതിന് സ്‌കൂളുകള്‍ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി എസ് സി അധികൃതര്‍ സര്‍ക്കാരിന് നിരവധി തവണ കത്ത് നല്‍കിയെങ്കിലും നാളിതുവരെ നടപടി ഉണ്ടായിട്ടില്ല. ഇതിന്റെ ഭാഗമായി കമ്പനി കോര്‍പ്പറേഷനുകളിലേയ്ക്കുള്ള ലാസ്റ്റ് ഗ്രേഡ്, കെ എസ് ആര്‍ ടിസിയില്‍ റിസര്‍വ് കണ്ടക്ടര്‍ തസ്തികളിലേക്കുള്ള എഴുത്ത് പരീക്ഷകള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പി എസ് സി.
ജീവനക്കാരുടെ കുറവാണ് പി എസ് സിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രാലയത്തിന് മൂന്ന് മാസത്തിനിടെ നാല് തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതിന്‍മേലും നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്രയൊക്കെ പരിമിതികള്‍ ഉണ്ടായിട്ടും ഒരു വര്‍ഷം മുന്നൂറിലധികം മത്സര പരീക്ഷകളും അത്രതന്നെ റാങ്ക് ലിസ്റ്റുകളും പി എസ് സി തയ്യാറാക്കുന്നുണ്ട്. ഇത്രമാത്രം ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടും കേവലം രാഷ്ട്രിയ വൈര്യനിര്യാതന ബുദ്ധിയോടെ പി എസ് സിയെ ചെളിവാരിതേയ്ക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ നിയമന ശുപാര്‍ശകള്‍ അയ്ക്കുന്നതില്‍ പി എസ് സി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടാകുന്നത്. പി എസ് സി അംഗങ്ങള്‍ പലപ്പോഴും ഓഫീസില്‍ ഉണ്ടാകാറില്ലെന്ന് പി എസ് സിയിലെ ജീവനക്കാര്‍ പറയുന്നു. ഇത് കാരണം നിയമന ശുപാര്‍ശകളില്‍ ഒപ്പുവയ്ക്കാന്‍ കഴിയുന്നില്ല. ശുപാര്‍ശക്കത്തിലെ തിയതി കഴിഞ്ഞ് 20 ദിവസം വരെ കഴിഞ്ഞാണ് ഉദ്യോഗാര്‍ഥികള്‍ക്ക് കത്ത് ലഭിക്കുന്നത്. അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്കേുള്ള നിയമന ശുപാര്‍ശകള്‍ മേലുദ്യോഗസ്ഥരുടെ ഒപ്പിനായി കാത്തുകിടന്നത് 36 ദിവസങ്ങളാണെന്നും ഉദ്യോഗാര്‍ഥികള്‍ ആക്ഷേപം ഉയര്‍ത്തുന്നു. ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായി പി എസ് സി നിരത്തുന്നത്. പി എസ് സിയിലെ ജോലികള്‍ എളുപ്പമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പാക്കിയെങ്കിലും ഇതും ഫലപ്രദമായി ഉപയോഗിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
ഇത്തരം കെടുകാര്യസ്ഥതകള്‍ നിയന്ത്രിച്ചാല്‍ തന്നെ ഇപ്പോഴുള്ള കാലതാമസം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ഇതിനിടെ പി എസ് സിയെ കുറ്റപ്പെടുത്തി പുറം വാതില്‍ നിയമനം നടത്താനുള്ള തന്ത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
പെന്‍ഷന്‍ ഏകീകരിച്ചതുമൂലം ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ സൂപ്പര്‍ ന്യൂമററി തസ്തികള്‍ സൃഷ്ടിക്കാന്‍ വിവിധ വകുപ്പുമേധാവികള്‍ക്ക് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഡിസംബര്‍ കഴിഞ്ഞിട്ടും ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത പി എസ് സിയുടെ തലയില്‍ താങ്ങി തലയൂരാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിലേയും സര്‍വകലാശാലകളിലേയും നിയമനങ്ങള്‍ പി എസ് എസ്‌ക്ക് വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിച്ചു.
ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിയില്‍ നിന്നും എടുത്തുമാറ്റാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചതായും സൂചനയുണ്ട്. കേരള സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. എന്നാല്‍ പുതിയ ലിസ്റ്റ് നിലവില്‍ ഇല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ കാലാവധി നീട്ടാനുള്ള അധികാരം പി എസ് സി അധികൃതരില്‍ നിഷിപ്തമാണ്.
മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി നീട്ടണമെങ്കില്‍ വ്യക്തമായ കാരണങ്ങല്‍ ഉണ്ടാകണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശമുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഇല്ലെങ്കില്‍ മാത്രമാണ് മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു സാഹചര്യം കേരളത്തില്‍ ഇപ്പോഴില്ല. റാങ്ക് ലിസ്റ്റ് നീട്ടുന്നതിലൂടെ പുതിയ അപേക്ഷ ക്ഷണിക്കേണ്ട സാഹചര്യം ഒഴിവാക്കപ്പെടും. ഇതിന്റെ ഭാഗമായി പുറംവാതില്‍ നിയമനം നിര്‍ബാധം തുടരാനും യു ഡി എഫ് സര്‍ക്കാരിന് കഴിയും.
(കെ ആര്‍ ഹരി)
janayugom 010112
പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന യു ഡി എഫ് സര്‍ക്കാരിന്റെ ആവശ്യം തൊഴിലില്ലാത്ത യുവാക്കളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ട് തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്. 138 ലിസ്റ്റുകളുടെ കാലാവധി നീട്ടിയെങ്കിലും ഈ തസ്തികളില്‍ നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
ReplyDelete