ഈരാറ്റുപേട്ട: പതിനായിരങ്ങള്‍ അണിനിരന്ന സിപിഐ എം കോട്ടയം ജില്ലാസമ്മേളനറാലിയിലൂടെ ഈരാറ്റുപേട്ട പുതുചരിത്രമെഴുതി. സമരനായകര്‍ക്ക് അഭയം നല്‍കി തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട 2011ന്റെ അവസാനസായാഹ്നത്തില്‍ ദര്‍ശിച്ചത് ഉജ്വല ബഹുജനമുന്നേറ്റം. കൊടിതോരങ്ങളുടെ ചുവപ്പുമേലാപ്പിനു കീഴിലായിരുന്നു ചുവപ്പ് സേനയുടെ ചിട്ടയായ മാര്‍ച്ച്. തൊഴിലാളികള്‍ , കുട്ടികള്‍ , സ്ത്രീകള്‍ , യുവാക്കള്‍ ... സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ശനിയാഴ്ച ഉച്ചമുതല്‍ ഒഴുകിയെത്തുകയായിരുന്നു. മീനിച്ചിലാറിന് അഭിമുഖമായി അക്ഷരാര്‍ഥത്തില്‍ ഒരു ബഹുജനപ്രവാഹം. സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ജെ തോമസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വന്‍ എന്നിവര്‍ സംസാരിച്ചു.
(എസ് മനോജ്)
അഴിമതിക്കെതിരായ നിയമത്തെ കോണ്‍ഗ്രസ് ഭയക്കുന്നു: പിണറായി
അഴിമതിക്കെതിരായ ശക്തമായ നിയമത്തെ ഏറ്റവുമധികം ഭയക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. അതുകൊണ്ടാണ് ഭേദഗതികളോടെയുള്ള ശക്തമായ ലോക്പാല്‍ നിയമം പാസാക്കുന്നത് രാജ്യസഭയില്‍ അവര്‍ അട്ടിമറിച്ചത്. സിപിഐ എം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്പാലിനുവേണ്ടി നിന്നുവെന്ന ധാരണ പരത്തുക മാത്രമാണ് അവരുടെ ലക്ഷ്യം. ഫലപ്രദമായ നിയമം പാസാക്കാന്‍ നടപടികളൊന്നും എടുത്തില്ല. ലോക്പാലിന്റെ കാര്യത്തില്‍ ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് ആത്മമാര്‍ഥത കാട്ടിയില്ല. ശക്തമായ ലോക്പാലിനായി സിപിഐ എം നേരത്തെ മുതല്‍ സമ്മര്‍ദ്ദം ചെലുത്തി. എല്ലായിടങ്ങളില്‍നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നതോടെ ഒഴിഞ്ഞുമാറാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഒടുവില്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ തയാറായത്. ഈ നിയമത്തിന് ഭരണഘടനാപദവി നല്‍കുമെന്നത് വെറും പ്രഖ്യാപനം മാത്രമായി. പ്രതിപക്ഷം രാത്രി മുഴുവന്‍ രാജ്യസഭയില്‍ ഇരിക്കാമെന്നു പറഞ്ഞിട്ടും സാങ്കേതികത്വത്തിന്റെ ബലത്തില്‍ പാര്‍ലമെന്റിന്റെ സമ്മേളനം തന്നെ അവസാനിപ്പിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വലിയ വഞ്ചനയാണ് കാട്ടിയത്. കൂട്ടുകക്ഷികളെ ഉപയോഗിച്ച് രാജ്യസഭയില്‍ ബഹളം ഉണ്ടാക്കുകയാണ് അവര്‍ ചെയ്തത്.
സ്പെക്ട്രം കേസില്‍ ചിദംബരവും പ്രധാനമന്ത്രിയും പ്രതിക്കൂട്ടിലാണ്. രാജ്യത്തെ അഴിമതിയുടെയാകെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയായി ഇന്ത്യ മാറി. ഈ കൂട്ടുകെട്ട് അമേരിക്കയുടെ ആവശ്യമാണ്. അവരുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടുനില്‍ക്കേണ്ട ഗതികേടില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചു. എവിടെയും കടന്നുകയറാനുള്ള സ്വാതന്ത്ര്യമാണ് അമേരിക്കന്‍ സാമ്രാജ്യത്വശക്തികള്‍ക്ക് ഭരണാധികാരികള്‍ നല്‍കിയിട്ടുള്ളത്. ഇതിലൂടെ രാജ്യത്തിന്റെ പൊതുമേഖലാസ്വഭാവം തകര്‍ക്കുകയാണ്. തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളിലൂടെ സിപിഐ എം കൂടുതല്‍ കരുത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്സിയെ ഭീഷണിപ്പെടുത്തി യുഡിഎഫ് സര്‍ക്കാരിന്റെ നിയമലംഘനം : വിഎസ്
നിയമനകാര്യത്തില്‍ പിഎസ്സിയെ ഭീഷണിപ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ നിയമലംഘനം നടത്തുകയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പിഎസ്സി ലിസ്റ്റിന്റെ കാലാവധിനീട്ടി നിയമനം നല്‍കി അതിലൂടെ തുട്ടുകാശ് പോക്കറ്റിലാക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാസമ്മേളന സമാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിര്‍ദേശത്തിന് വിധേയമായാണ് ലിസ്റ്റിന്റെ കാലാവധി ഇനി നീട്ടാനാവില്ലെന്ന തീരുമാനം പിഎസ്സി എടുത്തത്. ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ പിഎസ്സിക്ക് അറിയിപ്പ് കൊടുക്കേണ്ടത് വകുപ്പ്മേധാവികളാണ്. ഇതനുസരിച്ചാണ് പിഎസ്സി നടപടി നീക്കുന്നത്. എന്നാല്‍ , സര്‍ക്കാരിന്റെ നിരുത്തരവാദിത്തംമൂലം യഥാസമയം അറിയിപ്പ് നല്‍കിയില്ല. പകരം ലിസ്റ്റിന്റെ കാലാവധി നീട്ടാന്‍ നിര്‍ബന്ധിച്ചു. സര്‍ക്കാരിന്റെ നിരുത്തരവാദിത്തവും കൃത്യവിലോപവും മറച്ചുവെയ്ക്കാന്‍ പിഎസ്സിയെ വിരട്ടി വീണ്ടും അവധി വാങ്ങാനുള്ള ശ്രമമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. അങ്ങനെ വേഗത്തില്‍ നിയമനം നടത്താന്‍ ഉത്തരവ് കിട്ടുമ്പോള്‍ തുട്ടുകാശ് പോക്കറ്റിലാക്കാനുമാവും- വിഎസ് പറഞ്ഞു. ജില്ലാ സെക്രട്ടറി കെ ജെ തോമസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി ജോയി ജോര്‍ജ് സ്വാഗതവും ചെയര്‍മാന്‍ അഡ്വ. വി എന്‍ ശശിധരന്‍ നന്ദിയും പറഞ്ഞു
കെ ജെ തോമസ് കോട്ടയം ജില്ലാ സെക്രട്ടറി
ഈരാറ്റുപേട്ട: സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറിയായി കെ ജെ തോമസിനെ വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗമാണ്. 35 അംഗ ജില്ലാകമ്മിറ്റിയെയും 24 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. വി ആര്‍ ഭാസ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ ജില്ലാകമ്മിറ്റിയോഗത്തില്‍ തെരഞ്ഞെടുപ്പുകളെല്ലാം ഏകകണ്ഠമായിരുന്നു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ : കെ ജെ തോമസ്, പ്രൊഫ. എം ടി ജോസഫ്, പി എന്‍ പ്രഭാകരന്‍ , അഡ്വ. കെ സുരേഷ്കുറുപ്പ്, വി എന്‍ വാസവന്‍ , അഡ്വ. പി കെ ഹരികുമാര്‍ , സി ജെ ജോസഫ്, വി കെ ഗോപിനാഥന്‍ , വി പി ഇബ്രാഹിം, കെ എന്‍ രവി, അയ്മനം ബാബു, വി പി ഇസ്മയില്‍ , പി ജെ വര്‍ഗീസ്, അഡ്വ. കെ അനില്‍കുമാര്‍ , എ വി റസ്സല്‍ , സി എ സുകുമാരന്‍ , അഡ്വ. വി എന്‍ ശശിധരന്‍ , കെ സി ജോസഫ്, ടി ആര്‍ രഘുനാഥന്‍ , ലാലിച്ചന്‍ ജോര്‍ജ്, എം കെ പ്രഭാകരന്‍ , പി കെ ബിജു, കെ എം രാധാകൃഷ്ണന്‍ , കൃഷ്ണകുമാരി രാജശേഖരന്‍ , അഡ്വ. കെ എസ് കൃഷ്ണന്‍കുട്ടിനായര്‍ , ഇ എം കുഞ്ഞുമുഹമ്മദ്, പി വി സുനില്‍ , ജോയി ജോര്‍ജ്, അഡ്വ. റജി സഖറിയ, എം എസ് സാനു, അഡ്വ. പി ഷാനവാസ്, പ്രഫ. ആര്‍ നരേന്ദ്രനാഥ്, രമാ മോഹന്‍ , പി എം തങ്കപ്പന്‍ , അഡ്വ. വി ജയപ്രകാശ്. അഡ്വ. പി ഷാനവാസ്, പ്രഫ. ആര്‍ നരേന്ദ്രനാഥ്, രമാ മോഹന്‍ , പി എം തങ്കപ്പന്‍ , അഡ്വ. വി ജയപ്രകാശ് എന്നിവരാണ് പുതുതായി കമ്മിറ്റിയിലെത്തിയത്.
deshabhimani 010112
പതിനായിരങ്ങള്‍ അണിനിരന്ന സിപിഐ എം കോട്ടയം ജില്ലാസമ്മേളനറാലിയിലൂടെ ഈരാറ്റുപേട്ട പുതുചരിത്രമെഴുതി. സമരനായകര്‍ക്ക് അഭയം നല്‍കി തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയ പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട 2011ന്റെ അവസാനസായാഹ്നത്തില്‍ ദര്‍ശിച്ചത് ഉജ്വല ബഹുജനമുന്നേറ്റം. കൊടിതോരങ്ങളുടെ ചുവപ്പുമേലാപ്പിനു കീഴിലായിരുന്നു ചുവപ്പ് സേനയുടെ ചിട്ടയായ മാര്‍ച്ച്. തൊഴിലാളികള്‍ , കുട്ടികള്‍ , സ്ത്രീകള്‍ , യുവാക്കള്‍ ... സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ശനിയാഴ്ച ഉച്ചമുതല്‍ ഒഴുകിയെത്തുകയായിരുന്നു. മീനിച്ചിലാറിന് അഭിമുഖമായി അക്ഷരാര്‍ഥത്തില്‍ ഒരു ബഹുജനപ്രവാഹം.
ReplyDelete