ഈവരികള് എഴുതുമ്പോള്‍ സിപിഐ എമ്മിെന്റ ഒമ്പതു ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. അടുത്തയാഴ്ച അവസാനത്തോടെ ജില്ലാ സമ്മേളനങ്ങള്‍ എല്ലാം പര്യവസാനിക്കും. പാര്‍ടി സമ്മേളനങ്ങള്‍ ആരംഭിച്ച വേളയില്‍ അവയെ വിഭാഗീയത കടിച്ചുകീറും എന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും ചില "രാഷ്ട്രീയ നിരീക്ഷകരു"ടെയും പ്രവചനം അസ്ഥാനത്താണെന്നു തെളിഞ്ഞു. രണ്ട് ജില്ലാ സമ്മേളനങ്ങളില്‍ മാത്രമാണ് ഇതേവരെ ജില്ലാ കമ്മിറ്റിയിലേക്ക് മല്‍സരമുണ്ടായത്. അതും പ്രാദേശികമായ കാരണങ്ങളാല്‍ ആയിരുന്നു. പാര്‍ടി ഏകോപിച്ചു മുന്നോട്ടുനീങ്ങണമെന്ന മഹാഭൂരിപക്ഷം പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ഇംഗിതം ബ്രാഞ്ച് മുതല്ക്കുള്ള സമ്മേളന പ്രതിനിധികള്‍ ചെവിക്കൊണ്ടു. സമ്മേളനങ്ങള്‍ അത്തരത്തില്‍ സമകാലിക രാഷ്ട്രീയ - പ്രത്യയശാസ്ത്ര -സംഘടനാ പ്രശ്നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കേന്ദ്രീകരിച്ചു. അങ്ങനെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളില്‍ സമ്മേളന പ്രതിനിധികള്‍ ഏര്‍പ്പെട്ടതിനെ അംഗീകരിച്ചുകൊണ്ടും പിന്താങ്ങിക്കൊണ്ടും വര്‍ഗശത്രുക്കള്‍ക്ക് ഭീതിപരത്തുന്ന തരത്തിലും ഇത്തവണത്തെ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട പൊതുയോഗങ്ങള്‍ ജനബാഹുല്യംകൊണ്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
പാര്‍ടിയുടെ കോട്ടയം സംസ്ഥാന സമ്മേളനത്തിനു മുമ്പുതന്നെ വിഭാഗീയതയുടെ ഭീഷണി ഗണ്യമായി കുറഞ്ഞിരുന്നു. കേന്ദ്രക്കമ്മിറ്റിയുടെ മാര്ഗനിര്ദ്ദേശത്തിന്കീഴില് സംസ്ഥാന നേതാക്കള്‍ ഈര്ജ്ജിതമായും തുടര്‍ച്ചയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടു. നേതൃത്വത്തിന്റെ വിവിധ നിലവാരങ്ങളിലുള്ള സഖാക്കളെ വിഭാഗീയതക്ക് എതിരായും പാര്‍ടിയുടെ ഏകോപിച്ചുള്ള മുന്നേറ്റത്തിനു അനുകൂലമായും അണിനിരത്തുന്നതിനു കഴിഞ്ഞു. അതിന്റെ ഫലമാണ് ഇപ്പോള്‍ നടക്കുന്ന സമ്മേളനങ്ങളില്‍ കാണപ്പെടുന്നത്. ഇതിനര്‍ഥം വിഭാഗീയതയുടെ അവശിഷ്ടങ്ങള്‍ ഒരിടത്തും ഇല്ല എന്നല്ല. പക്ഷേ, അവയെ സ്ഥലപരമായും വ്യക്തിഗതമായും ആശയപരമായും പരിമിതപ്പെടുത്താന്‍ കഴിഞ്ഞിരിക്കുന്നു.
വിഭാഗീയതയുടെ ഏറ്റവും വലിയ സ്രോതസ്സ് പാര്‍ടിയില്‍നിന്നു കിട്ടുന്ന വിവരത്തിനുപകരം മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി സഖാക്കള്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതായിരുന്നു. അതല്ല ഒരു മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനരീതി. ഈ രീതി ഒരു വിഭാഗം സഖാക്കള്‍ക്ക് കൈമോശം വന്നപ്പോള്‍ , അവരെ മുതലാളിത്ത ആശയഗതി താല്കാലികമായി കീഴ്പ്പെടുത്തിയപ്പോള്‍ ആയിരുന്നു വിഭാഗീയത ഇളകിയാടിയത്. കേന്ദ്ര നേതൃത്വത്തിന്റെ മാര്ഗനിര്ദ്ദേശത്തിന്കീഴില് പാര്‍ടി സംസ്ഥാനക്കമ്മിറ്റിയും കീഴ്കമ്മിറ്റികളും നടത്തിയ നിരന്തരമായ പരിശ്രമഫലമായി മാധ്യമ വാര്‍ത്തകളും വീക്ഷണങ്ങളും പാര്‍ടി സഖാക്കളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന സ്ഥിതി മാറി. അത് ഇത്തവണത്തെ സമ്മേളനങ്ങളില്‍ പ്രതിഫലിച്ചു കാണുന്നു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റവും ജനസൗഹൃദപരവും പാവപ്പെട്ടവര്‍ക്കും മറ്റും ആശ്വാസകരവുമായ നിരവധി നടപടികള്‍ കൈക്കൊണ്ടു. സംസ്ഥാനത്തിന്റെ ഭാവി ശോഭനമാക്കുന്ന നിരവധി നടപടികള്‍ക്ക് തുടക്കം കുറിച്ചു. ഇതൊക്കെ ആയിട്ടും നേരിയ വ്യത്യാസത്തിനു എല്‍ഡിഎഫിനു തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടു. വീണ്ടും അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ , എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനാശ്വാസകരമായ മിക്ക നടപടികളും റദ്ദാക്കുകയോ ജനദ്രോഹകരമായ രീതിയില്‍ നടപ്പാക്കുകയോ ചെയ്യുന്നു. ഇത്രമാത്രം ജനവഞ്ചനയും മുതലാളി - സാമുദായിക - വര്‍ഗീയ പ്രീണനവും നടത്തുന്ന ഒരു സര്‍ക്കാര്‍ ഇതിനുമുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് വേളയില്‍ സംഭവിച്ച ജാഗ്രതക്കുറവിനെയും രാഷ്ട്രീയ വീക്ഷണമില്ലായ്മയെയും കുറിച്ച് ജനങ്ങളില്‍ ഗണ്യമായ വിഭാഗം പശ്ചാത്താപത്തിലാണ് ഇപ്പോള്‍ .
ഭാവി മുതലാളിമാരുടെയും മറ്റ് പണക്കാരുടെയും അഴിമതിക്കാരുടെയും ആണ് എന്നായിരുന്നു ആഗോളവല്ക്കരണവാദികളുടെ വായ്പാട്ട്. മറ്റ് സംസ്ഥാനങ്ങളിലെയും മറ്റ് രാജ്യങ്ങളിലെയും അനുഭവം അതാണെന്ന ധാരണയായിരുന്നു ജനങ്ങളില്‍ - പ്രത്യേകിച്ച് മധ്യവര്‍ഗത്തില്‍ - പലര്‍ക്കും. അതിനേറ്റ കനത്ത പ്രഹരമാണ് അമേരിക്കയിലെയും യൂറോപ്പിലെയും സാമ്പത്തിക പ്രതിസന്ധിയും 99 ശതമാനം പേര്‍ക്കുവേണ്ടി നടത്തപ്പെടുന്ന വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരവും. ഇന്ത്യയിലുമുണ്ട് സാമ്പത്തിക പ്രതിസന്ധി. എന്തു ചെയ്യണമെന്ന് അറിയാതെ യുപിഎ ഗവണ്മെന്റ് കുഴങ്ങുന്നു. ഈ പുതിയ പരിതഃസ്ഥിതി വിരല്‍ചൂണ്ടുന്നത് മാര്‍ക്സും എംഗല്‍സും അനുയായികളും പറഞ്ഞുവെച്ച കാര്യങ്ങളിലേക്കാണ്. മാര്‍ക്സ് പറഞ്ഞതുപോലെയാണ് കാര്യങ്ങള്‍ ദീര്‍ഘകാലികമായി നീങ്ങുന്നത് എന്ന് മുമ്പെന്നത്തേക്കാളും സ്പഷ്ടമായി. മാര്‍ക്സിസം കാലഹരണപ്പെട്ടു എന്ന ഫുക്കുയാമമാരുടെയും ഹണ്ടിങ്ടണ്മാരുടെയും പ്രചരണത്തില്‍ കുടുങ്ങി പാര്‍ടി മാനദണ്ഡങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ തുടങ്ങിയ സഖാക്കളൊക്കെ പുനര്‍വിചിന്തനത്തിനു തയ്യാറായി. അതും ഇപ്പോഴത്തെ സമ്മേളനങ്ങളില്‍ പ്രതിഫലിക്കുന്നു. ഇതേവരെ പറഞ്ഞതുകൊണ്ട് അര്‍ഥമാക്കുന്നത് സിപിഐ എമ്മില്‍ ഇപ്പോള്‍ അഭിപ്രായ ഭേദങ്ങള്‍ ഇല്ലാ ഇനി ഉണ്ടാവില്ല എന്നല്ല. എന്നെന്നും ഇതള്വിടര്ത്തിക്കൊണ്ടിരിക്കുന്ന സംഭവപരമ്പരയെ വിലയിരുത്തുന്നതില്‍ പലപ്പോഴും സഖാക്കള്‍ തമ്മില്‍ അനുഭവത്തിന്റെയും അറിവിെന്റയും വെളിച്ചത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
വ്യത്യസ്ത വിലയിരുത്തലുകള്‍ ഉണ്ടാകാം. അതൊക്കെ പാര്‍ടിയില്‍ ചര്‍ച്ച ചെയ്ത് ഏകാഭിപ്രായത്തിലോ ഭൂരിപക്ഷാഭിപ്രായം അംഗീകരിക്കുന്നതിലോ ചെന്നെത്തും. ആ പ്രവര്‍ത്തനരീതി പാര്‍ടി തുടരും. അതുവഴി ജനസാമാന്യം, പ്രത്യേകിച്ച് ചൂഷിത ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്ക്കു പരിഹാരമാര്‍ഗം കണ്ടെത്തും. അവ നടപ്പാക്കാന്‍ ശ്രമിക്കും. അതേസമയം ഇങ്ങനെ പ്രശ്നങ്ങള്‍ അടിക്കടി ഉയര്‍ന്നുവരുന്നത് ഇല്ലാതാക്കാന്‍ ചൂഷണവ്യവസ്ഥ തന്നെ അവസാനിപ്പിക്കുന്നതിനുള്ള വിപ്ലവ പ്രവര്‍ത്തനവുമായി പാര്‍ടി മുന്നോട്ടുപോകും. സോവിയറ്റ് യൂണിയെന്റ തകര്‍ച്ചയോടെ ചരിത്രത്തില്‍ നിന്ന് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് ഉരുത്തിരിച്ചെടുത്ത വിപ്ലവപാത അടഞ്ഞുപോയി എന്നായിരുന്നു പ്രചരണം. അത് അടഞ്ഞിട്ടില്ല, അടച്ചുവെക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്ന സ്പഷ്ടമായ ഈ വേളയില്‍ പാര്‍ടി സഖാക്കള്‍ അതിലൂടെ മുന്നേറുന്ന കാഴ്ചയാണ് കേരളത്തില്‍ എവിടെയും കാണാവുന്നത്.
സി പി chintha weekly
വിഭാഗീയതയുടെ ഏറ്റവും വലിയ സ്രോതസ്സ് പാര്‍ടിയില്‍നിന്നു കിട്ടുന്ന വിവരത്തിനുപകരം മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി സഖാക്കള്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതായിരുന്നു. അതല്ല ഒരു മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനരീതി. ഈ രീതി ഒരു വിഭാഗം സഖാക്കള്‍ക്ക് കൈമോശം വന്നപ്പോള്‍ , അവരെ മുതലാളിത്ത ആശയഗതി താല്കാലികമായി കീഴ്പ്പെടുത്തിയപ്പോള്‍ ആയിരുന്നു വിഭാഗീയത ഇളകിയാടിയത്. കേന്ദ്ര നേതൃത്വത്തിന്റെ മാര്ഗനിര്ദ്ദേശത്തിന്കീഴില് പാര്‍ടി സംസ്ഥാനക്കമ്മിറ്റിയും കീഴ്കമ്മിറ്റികളും നടത്തിയ നിരന്തരമായ പരിശ്രമഫലമായി മാധ്യമ വാര്‍ത്തകളും വീക്ഷണങ്ങളും പാര്‍ടി സഖാക്കളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്ന സ്ഥിതി മാറി. അത് ഇത്തവണത്തെ സമ്മേളനങ്ങളില്‍ പ്രതിഫലിച്ചു കാണുന്നു.
ReplyDelete''പാര്‍ടിയില്‍നിന്നു കിട്ടുന്ന വിവരത്തിനുപകരം മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി സഖാക്കള്‍ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയതായിരുന്നു.''
ReplyDeleteഇതാണ് അടിസ്ഥാന പ്രശ്നം ,മാധ്യമ കെണികളില്‍ വീണുപോയത് സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല ,സഹയാത്രികരും,എഴുത്തുകാരും,സാംസ്കാരിക പ്രവര്‍ത്തകരും അടങ്ങുന്ന വലിയ സമൂഹമാണ് .തുടര്‍ച്ചയായ അപവാദ പ്രചരണങ്ങളില്‍ കുടുങ്ങി ഇതെല്ലാം സത്യമെന്നു ധരിച്ച ആളുകളോട് ഈ പുതിയ സാഹചര്യത്തില്‍ ഒരു ചോദിയം....നമ്മുടെ നാടിന്റെ പുരോഗതിയെ ,നന്മകളെ പുറകോട്ടടിപ്പിച്ച ആ പോയ കാലത്തെ ന്ഷട്ടങ്ങളെ എങ്ങിനെ നമ്മള് നികത്തും ..........