പി സി വിഷ്ണുനാഥ് എംഎല്‍എയെ സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. മാന്നാര്‍ ട്രഷറി ഓഫീസിലേക്കു തള്ളിക്കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് ഫര്ണീച്ചറിന്് കേടുവരുത്തി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളും ദീര്‍ഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഹര്‍ത്താലനുകൂലികള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു.
തിങ്കളാഴ്ചയാണ് യുഡിഎഫ് നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ ഹര്‍ത്താല്‍ നടത്തിയത്. രാവിലെ മുതല്‍തന്നെ സംഘടിതരായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തിലും മറ്റുപ്രദേശങ്ങളിലും ആക്രോശവുമായി ഭീതിപരത്തി. വാഹനങ്ങള്‍ തടഞ്ഞുമുന്നേറിയ കോണ്‍ഗ്രസുകാര്‍ സര്‍ക്കാര്‍ , സ്വകാര്യ സ്ഥാപനങ്ങളില്കയറി ജീവനക്കാരെ ബലംപ്രയോഗിച്ചു പുറത്തിറക്കി സ്ഥാപനം അടച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച നിരവധി വാഹനങ്ങളും ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകളും മണിക്കൂറുകളോളം തടഞ്ഞിട്ടു. രാവിലെമുതല്‍ റോഡില്‍ തടഞ്ഞിട്ട വാഹനങ്ങള്‍ ഉച്ചയോടെയാണ് വിട്ടത്. വെള്ളവും ഭക്ഷണവും കിട്ടാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു. മണിക്കൂറുകളോളം കോണ്‍ഗ്രസ് അക്രമം നടത്തിയിട്ടും പൊലീസ് ഇടപെട്ടില്ല. സംഭവമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സാന്നിധ്യത്തില്‍ അസഭ്യംപറഞ്ഞു. മാന്നാറിലെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, എസ്ബിടി എന്നിവിടങ്ങളിലും ഹര്‍ത്താലനുകൂലികള്‍ അക്രമം നടത്തി. മാന്നാര്‍ ട്രഷറി അടിച്ചുതകര്‍ത്തവര്‍ക്കെതിരെ രാത്രി വൈകിയും പൊലീസ് കേസെടുത്തിട്ടില്ല. അതേസമയം പി സി വിഷ്ണുനാഥ് എംഎല്‍എയെ ആക്രമിച്ചെന്നാരോപിച്ച് മാന്നാര്‍ പൊലീസ് അറസ്റ്റുചെയ്ത സിപിഐ എം കുട്ടമ്പേരൂര്‍ ലോക്കല്‍ സെക്രട്ടറി ബി കെ പ്രസാദ് ഉള്‍പ്പെടെ 15 പേരെ മാവേലിക്കര കോടതി റിമാന്‍ഡുചെയ്തു.
മാന്നാര്‍ കുട്ടമ്പേരൂര്‍ പഞ്ചായത്തിലെ പണിപൂര്‍ത്തിയാകാത്ത അങ്കണവാടി-കണ്ണംകുഴി റോഡ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. ഉദ്ഘാടനം മുടങ്ങിയതിനെതുടര്‍ന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ മടങ്ങിയതിനു തൊട്ടുപിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ത്രീകളടക്കമുള്ള നാട്ടുകാരെ ആക്രമിച്ചു. ഈ സംഭവത്തെ എംഎല്‍എയെ ആക്രമിച്ചെന്ന വ്യാജപ്രചാരണം നടത്തിയാണ് യുഡിഎഫ് ഹര്‍ത്താലും അക്രമവും നടത്തിയത്. ജീവനക്കാര്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ എന്‍ജിഒ യൂണിയന് ചെങ്ങന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി ഇ ആര് പ്രകാശ് പ്രതിഷേധിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് കോണ്‍ഗ്രസ് നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് സിപിഐ എം മാന്നാര്‍ ഏരിയ സെക്രട്ടറി അഡ്വ. എം ശശികുമാര്‍ , ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം എച്ച് റഷീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
യൂത്തുകോണ്‍ഗ്രസുകാര്‍ ചേര്‍ത്തലയില്‍ തമ്മിലടിച്ചു
ചേര്‍ത്തല: പി സി വിഷ്ണുനാഥ് എംഎല്‍എയെ മര്‍ദിച്ചുവെന്നാരോപിച്ച് ചേര്‍ത്തലയില്‍ പ്രതിഷേധപ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ ചേരിതിരിഞ്ഞ് തല്ലി. ഞായറാഴ്ച വൈകിട്ട് വടക്കേ അങ്ങാടിയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലായിരുന്നു സംഭവം. ആന്റണി-വയലാര്‍ രവി ഗ്രൂപ്പുകാരാണ് തമ്മിലടിച്ചത്. ആന്റണിപക്ഷത്തതുനിന്ന് വയലാര്‍ രവി ഗ്രൂപ്പിലെത്തിയ വിനോദ് ആലുങ്കലിനാണ് മര്‍ദനമേറ്റത്. ചേരിമാറിയതിന്റെ പകയാണ് മര്ദനകാരണമെന്ന് രവി ഗ്രൂപ്പുകാര്‍ പറയുന്നു. ആന്റണി ഗ്രൂപ്പിലെ ചിലര്‍ക്കും മര്‍ദനമേറ്റു. സംഘടനാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ചേര്‍ത്തലയില്‍ യൂത്ത് കോണ്‍ഗ്രസ് പോര് രൂക്ഷമാണ്. രവി ഗ്രൂപ്പ് നേതാക്കളുടെ ചിത്രമുള്ള ബോര്‍ഡുകള്‍ അടുത്തിടെ എതിര്‍ഗ്രൂപ്പുകാര്‍ നശിപ്പിച്ചിരുന്നു. ഇതിനെതിരെ രവിഗ്രൂപ്പുകാര് നഗരത്തില്‍ പ്രകടനം നടത്തി.
deshabhimani 100112
പി സി വിഷ്ണുനാഥ് എംഎല്‍എയെ സിപിഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. മാന്നാര്‍ ട്രഷറി ഓഫീസിലേക്കു തള്ളിക്കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് ഫര്ണീച്ചറിന്് കേടുവരുത്തി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങളും ദീര്‍ഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഹര്‍ത്താലനുകൂലികള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടു.
ReplyDelete