മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും ഉള്‍പ്പെടെ സുപ്രധാന മേഖലകളിലുള്ള കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങളും മറ്റും സര്‍ക്കാര്‍ ചോര്‍ത്തി. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗം 2011 നവംബര്‍ മൂന്നിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈടെക് കുറ്റാന്വേഷണവിഭാഗമാണ് ചോര്‍ത്തല്‍ നടത്തിയത്. വിവരം പുറത്തായതിനെതുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണവിഭാഗത്തിനുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച നിര്‍ദേശം നല്‍കി.
മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയുമായ അബ്ദുസമദ് സമദാനി, മുന്‍ എംപി പി വി അബ്ദുള്‍വഹാബ് എന്നിവരുടെയും ലീഗിന്റെ വിവിധതലങ്ങളിലുള്ള നിരവധി നേതാക്കളുടെയും ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ട്. ലീഗ് നേതാക്കള്‍ക്കുപുറമെ മുസ്ലിങ്ങളായ എഴുത്തുകാര്‍ , പത്രപ്രവര്‍ത്തകര്‍ , സാമൂഹ്യസംഘടനാ നേതാക്കള്‍ , സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയും വിവരങ്ങള്‍ ചോര്‍ത്തി. മുസ്ലിംലീഗ് നേതാക്കള്‍ ഇ-മെയില്‍ മുഖേന നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശം ശേഖരിച്ചിട്ടുണ്ട്. ഇ-മെയില്‍ വിലാസങ്ങള്‍ യഥാര്‍ഥമാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയില്‍പ്പെടുത്തി. ആഭ്യന്തരവകുപ്പിന്റെ ഉന്നതതല നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് മേധാവി ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സ്പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ എസ്പി കെ കെ ജയമോഹനാണ് ഹൈടെക് സെല്ലിന് നമ്പര്‍ പി മൂന്ന്. 2444/2011 എന്ന നമ്പരിലുള്ള കത്ത് നല്‍കിയത്. സംസ്ഥാനത്ത് തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണത്തിന്റെ ഭാഗമായാണ് ചോര്‍ത്തല്‍ നടത്തിയതെന്നാണ് സൂചന.
ലീഗ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇ-മെയില്‍ വിലാസം ശരിയാണോയെന്ന് പരിശോധിച്ചതായി ആഭ്യന്തരവകുപ്പിലെ ഉന്നതര്‍ സമ്മതിച്ചു. ലീഗിലും മറ്റു ചില സാമൂഹ്യസംഘടനകളിലും തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായുള്ള സൂചനയെതുടര്‍ന്നാണ് ഇ-മെയിലും മറ്റും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. കേരള മുസ്ലിങ്ങളുടെ ഇ-മെയില്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത "മാധ്യമം" വാരികയാണ് പുറത്തുവിട്ടത്. സര്‍ക്കാരിന്റെ രഹസ്യനീക്കത്തെക്കുറിച്ച് "മാധ്യമം" പത്രത്തിലും വാര്‍ത്ത വന്നിരുന്നു. അങ്ങനെയാണ് ഇന്റലിജന്‍സ് വിഭാഗം ഹൈടെക് സെല്ലിന് നല്‍കിയ നിര്‍ദേശം പുറത്തായത്. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി ടി പി സെന്‍കുമാറിന് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലാണ് അറിയിച്ചത്.
ടെലിഫോണ്‍ ചോര്‍ത്തലിനേക്കാള്‍ ഗൗരവമുള്ള നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. തീവ്രവാദപ്രവര്‍ത്തനം നിരീക്ഷിക്കാനെന്ന പേരില്‍ ലീഗ് നേതാക്കളുടെയും അവരെ അനുകൂലിക്കുന്ന സംഘടനകളുടെയും ഇ- മെയിലും മറ്റും നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. ഇ- മെയില്‍ സേവനദാതാക്കളായ 23 കമ്പനികളുടെ ഉപയോക്താക്കളായവരുടെ സ്വകാര്യ മെയില്‍ സന്ദേശങ്ങള്‍ രഹസ്യമായി തുറന്ന് പരിശോധിച്ചു. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കമ്പനികള്‍ ഇവരുടെ പാസ്വേഡ് കൈമാറിയിരുന്നു. നവംബര്‍ രണ്ടാംവാരംമുതലാണ് കമ്പനികള്‍ പാസ്വേഡ് നല്‍കിയത്. ഇ- മെയില്‍ ചോര്‍ത്തലിനെതിരെ മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
deshabhimani 170112
മുസ്ലിംലീഗ് എംഎല്‍എയും മുന്‍ എംപിയും ഉള്‍പ്പെടെ സുപ്രധാന മേഖലകളിലുള്ള കേരളീയരായ മുസ്ലിങ്ങളുടെ ഇ-മെയില്‍ വിവരങ്ങളും മറ്റും സര്‍ക്കാര്‍ ചോര്‍ത്തി. സംസ്ഥാന പൊലീസിലെ രഹസ്യാന്വേഷണവിഭാഗം 2011 നവംബര്‍ മൂന്നിന് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈടെക് കുറ്റാന്വേഷണവിഭാഗമാണ് ചോര്‍ത്തല്‍ നടത്തിയത്. വിവരം പുറത്തായതിനെതുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രഹസ്യാന്വേഷണവിഭാഗത്തിനുതന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച നിര്‍ദേശം നല്‍കി.
ReplyDelete