വാഷിംഗ്ടന്‍ : ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മുസ്ലീം ബ്രദര്‍ഹുഡുമായി അടുക്കാന്‍ അമേരിക്കന്‍ ശ്രമം.
ഈജിപ്തില്‍ ഉരുത്തിരിഞ്ഞിട്ടുള്ള പുതിയ യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമേരിക്കയുടെ നീക്കം. ഇടനിലക്കാര്‍ മുഖേന മുസ്ലിം ബ്രദര്‍ഹുഡ് നേതൃത്വവുമായി അമേരിക്കന്‍ ഗവണ്‍മെന്റ് ചര്‍ച്ച നടത്തി. അമേരിക്കന്‍ നീക്കങ്ങളോട് അനുകൂലമായിട്ടാണ് മുസ്ലിംബ്രദര്‍ഹുഡിന്റെയും പ്രതികരണം.
മുസ്ലിംബ്രദര്‍ ഹുഡിന്റെ നിയന്ത്രണത്തിലുള്ള ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയാണ് ഈജിപ്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത്. 41 ശതമാനം സീറ്റുകള്‍ പാര്‍ട്ടി നേടി. ഏതാനും വര്‍ഷങ്ങളായി പൊതുവില്‍ മിതവാദപരമായ സമീപനമാണ് മുസ്ലിംബ്രദര്‍ഹുഡ് സ്വീകരിക്കുന്നത്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ സലാഫിസ്റ്റ് നൂര്‍ പാര്‍ട്ടി 21 ശതമാനം സീറ്റുകള്‍ നേടി. മതേതര ജനാധിപത്യകക്ഷികളുടെ പ്രാതിനിധ്യം വളരെ കുറവാണ്. മുസ്ലിം തീവ്രവാദികളുടെ പ്രസ്ഥാനവുമായി ഒരു സഖ്യവുമുണ്ടാക്കില്ലെന്ന് മുസ്ലിം ബ്രദര്‍ഹുഡ് വ്യക്തമാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിനു മുമ്പുതന്നെ മുസ്ലിംബ്രദര്‍ഹുഡുമായി അടുക്കുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിയിരുന്നു. ദീര്‍ഘകാലം സഖ്യശക്തിയായിരുന്ന ഹൊസ്‌നി മുബാറക്കിനെ ജനാധിപത്യപ്രക്ഷോഭകാലത്ത് അമേരിക്ക കൈവിട്ടത് തന്നെ ഈ ലക്ഷ്യത്തോടെയായിരുന്നു.2005 ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റുകള്‍ നേടിയ മുസ്ലിംബ്രദര്‍ഹുഡുമായി അമേരിക്ക അടുപ്പം കാണിച്ചില്ല. ഹൊസ്‌നിമുബാറക്കിനെ ശക്തമായി പിന്തുണക്കുന്ന നയമാണ് പ്രസിഡന്റായിരുന്ന ജോര്‍ജ്ബുഷ് പിന്തുടര്‍ന്നത്.
ഏറ്റവുമധികം ജനസംഖ്യയുള്ള അറബ് രാഷ്ട്രമായ ഈജിപ്തിന് മധ്യപൂര്‍വ്വദേശത്ത് അമേരിക്ക തന്ത്രപരമായി വലിയ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട് .1979ല്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേലുമായി സമാധാനകരാര്‍ ഒപ്പുവച്ച ആദ്യ അറബ് രാഷ്ട്രമാണ് ഈജിപ്ത്. വിദേശനയത്തില്‍ കാര്യമായ വ്യതിചലനത്തിന് മുസ്ലിംബ്രദര്‍ഹുഡ് തയ്യാറാകില്ലെന്നാണ് സൂചന.
അതേസമയം ഈജിപ്തില്‍ മതന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, സമൂഹത്തില്‍ വനിതകളുടെ സ്ഥാനം എന്നീ പ്രശ്‌നങ്ങളില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ സമീപനം എന്തായിരിക്കുമെന്നതില്‍ അമേരിക്കക്ക് ഉല്‍ക്കണ്ഠയുണ്ട്.
janayugom 090112
ഈജിപ്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ മുസ്ലീം ബ്രദര്‍ഹുഡുമായി അടുക്കാന്‍ അമേരിക്കന്‍ ശ്രമം.
ReplyDelete