കോഴഞ്ചേരി: വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കിയും കൃഷിഭൂമി പരിവര്‍ത്തനം ചെയ്തുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ആറന്മുള ഐക്കര ജങ്ഷനില്‍ കെഎസ്കെടിയു നേതൃത്വത്തില്‍ നടന്ന ബഹുജനധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയില്‍ സ്വകാര്യ കമ്പനി വിമാനത്താവളം നിര്‍മിക്കാനെന്ന പേരില്‍ നടക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയ ആണെന്നും അനന്തഗോപന്‍ പറഞ്ഞു. എഞ്ചിനീയറിങ് കോളേജിലെ എയറോനോട്ടിക് കോഴ്സിനെന്നുപറഞ്ഞ് ആരംഭിച്ച സംരംഭമാണ് വിമാനത്താവളം എന്ന പുതിയ പേരിട്ട് ഇപ്പോള്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പങ്കാളിത്തമുള്ള സ്വകാര്യകമ്പിനി രംഗത്ത് വന്നിട്ടുള്ളത്. വിമാനത്താവളമല്ല വികസനം. സാധാരണക്കാരായ ജനങ്ങളുടെ വ്യക്തിജീവിതത്തിന്റെ സമഗ്രമായ വളര്‍ച്ചയാണ് വികസനം. എന്നാല്‍ , ആറന്മുളയില്‍ നൂറ്റാണ്ടുകളായി പിതൃജനത കൈമാറി നല്‍കിയ വസ്തുതവകകളില്‍ അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുകയും സാധാരണക്കാരന്റെ ആവാസവ്യവസ്ഥ തന്നെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്ന നടപടിയാണ് കെജിഎസ് ഗ്രൂപ്പിന്റെ മറവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനെ എന്തുവില കൊടുത്തും ചെറുത്തു തോല്‍പ്പിക്കും- അനന്തഗോപന്‍ പറഞ്ഞു.
വസ്തു ഇടപാടില്‍ തന്നെ കോടികളാണ് കൈമാറപ്പെട്ടിട്ടുള്ളത്. വ്യോമയാന സഹമന്ത്രിയായിരുന്ന വയലാര്‍ രവി പാര്‍ലമെന്റില്‍ പറഞ്ഞത് രാജ്യത്തെ 16 വിമാനത്താവളത്തിന് അനുമതി നല്‍കിയെങ്കിലും ആറന്മുളയില്‍ വിമാനത്താവളത്തിന് അംഗീകാരമില്ലെന്നാണ്. എന്നാല്‍ , തൊട്ടടുത്ത ആഴ്ചതന്നെ സ്ഥലം എം പി ആന്റോ ആന്റണി പറഞ്ഞത് എല്ലാ അനുവാദവും ലഭിച്ചിരിക്കുന്നെന്നാണ്. സഹമന്ത്രിസ്ഥാനം രാജി വയ്ക്കുന്നതിന് മുന്‍പ് വയലാര്‍ രവി ബന്ധപ്പെട്ട പേപ്പറുകളില്‍ ഒപ്പിട്ടു എന്നാണ് ഇതില്‍നിന്ന് മനസിലാവുന്നത്. ഇതിന്റെ പിന്നില്‍ കോടാനുകോടി രൂപയുടെ അഴിമതിയുണ്ടെനും അനന്തഗോപന്‍ പറഞ്ഞു.
പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെഎസ്കെടിയു ബഹുജനധര്‍ണ
കോഴഞ്ചേരി: ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ ആയിരങ്ങളെ കുടിയിറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് കെഎസ്കെടിയു നേതൃത്വത്തില്‍ ആറന്മുളയില്‍ ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ചും ബഹുജന ധര്‍ണയും സംഘടിപ്പിച്ചു. ആറന്മുള, മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍ വില്ലേജുകളല്‍ അധിവസിക്കുന്ന ആയിരങ്ങള്‍ ഒന്നര മാസമായി നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും സമരപോരാട്ടങ്ങള്‍ക്ക് കരുത്തേകികൊണ്ടുമാണ് കെഎസ്കെടിയു നേതൃത്വത്തില്‍ തിങ്കളാഴ്ച പകല്‍ ബഹുജന ധര്‍ണ സംഘടിപ്പിച്ചത്. ജനജീവിതത്തിന്റെ നാനാതലങ്ങളിലുമുള്ളവര്‍ അണിനിരന്ന ബഹുജനധര്‍ണ കേരള സമരചരിത്രത്തിലെതന്നെ പുത്തന്‍ അധ്യായമാണ് രചിച്ചത്.
രാവിലെ 9ന് തറയില്‍ മുക്ക് ജങ്ഷനില്‍നിന്ന് നൂറുകണക്കിന് സമര വാളണ്ടിയര്‍മാര്‍ പങ്കെടുത്ത മാര്‍ച്ചോടെയാണ് ധര്‍ണ്ണയ്ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് ആറന്മുള ഐക്കര ജങ്ഷനില്‍ ചേര്‍ന്ന ധര്‍ണ സിപിഐ എം ജില്ല സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്കെടിയു ഏരിയ പ്രസിഡന്റ് ബാബുരാജ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ജി നായര്‍ , കെഎസ്കെടിയു ജില്ലാ സെക്രട്ടറി എ പി ഉദയഭാനു, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍ , കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ , പാര്‍ട്ടി ഏരിയ സെക്രട്ടറി ബാബു കോയിക്കലേത്ത്, പി ഡി മോഹനന്‍ , കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം പി എന്‍ രാധാകൃഷ്ണന്‍ , മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ് സുഭഗ, കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ പ്രകാശ് ബാബു, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ നേതാക്കളായ അഡ്വ. കെ ആര്‍ പ്രമോദ്കുമാര്‍ , മത്തായി ചാക്കോ, പി എന്‍ ശശി, പി കെ സത്യവ്രതന്‍ , കെ കെ ശിവാനന്ദന്‍ , ആര്‍ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെഎസ്കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ സത്യവ്രതന്‍ സ്വാഗതം പറഞ്ഞു.
deshabhimani 240112
വികസനത്തിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കിയും കൃഷിഭൂമി പരിവര്‍ത്തനം ചെയ്തുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ആറന്മുള ഐക്കര ജങ്ഷനില്‍ കെഎസ്കെടിയു നേതൃത്വത്തില്‍ നടന്ന ബഹുജനധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete