Tuesday, January 24, 2012

ജലം സൗജന്യമായി നല്‍കരുത് : അലുവാലിയ

വൈദ്യുതിയും പെട്രോളുംപോലെ ജലത്തിനും സര്‍ക്കാര്‍ പണം ഈടാക്കണമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അഭിപ്രായപ്പെട്ടു. കനാല്‍ജലം അടക്കം ഇന്ന് സൗജന്യമായി നല്‍കുന്ന അവസ്ഥയാണുള്ളത്. കുടിവെള്ളം മാത്രമേ സൗജന്യമായി നല്‍കാവൂ എന്ന സ്ഥിതിയിലേക്ക് ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. "പന്ത്രണ്ടാം പദ്ധതിയിലെ വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ മൂന്നാമത് പി കെ ഗോപാലകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജലം സൗജന്യമായി ലഭിക്കുന്നതാണെന്ന ജനങ്ങളുടെ മനോഭാവം മാറണം. ബദല്‍ ഉറവിടങ്ങളില്ലാത്തതാണെന്നത് വെള്ളത്തിന്റെ സവിശേഷതയാണ്. കടല്‍വെള്ളം യഥേഷ്ടം ലഭിക്കുമെങ്കിലും അത് ശുദ്ധീകരിച്ചെടുക്കുന്നത് ഇന്ധന ഉല്‍പ്പാദനത്തേക്കാള്‍ ചെലവേറിയ പ്രകിയയാണ്. രാജ്യത്തെ ജല ഉപഭോഗത്തിന്റെ 80 ശതമാനവും കാര്‍ഷികാവശ്യങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. കനാല്‍ നിര്‍മാണത്തിന്റെ ചെലവ് സര്‍ക്കാരാണ് വഹിക്കുന്നത്. എന്നാല്‍ , വെള്ളം എത്തിക്കുന്നതിന്റെ 15 ശതമാനം തുക മാത്രമേ സര്‍ക്കാരിന് പിരിഞ്ഞുകിട്ടുന്നുള്ളൂ. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച ശരിയായ ദിശയില്‍ത്തന്നെയാണ്. അതില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. പന്ത്രണ്ടാം പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന ഒമ്പതുശതമാനം വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിയുമെന്നും അലുവാലിയ പറഞ്ഞു. ഡോ. തോമസ് ഐസക് അടക്കമുള്ള പ്രുമുഖര്‍ ഉള്‍പ്പെട്ട സദസ്സുമായി അലുവാലിയ സംവദിച്ചു.

deshabhimani 240112

1 comment:

  1. വൈദ്യുതിയും പെട്രോളുംപോലെ ജലത്തിനും സര്‍ക്കാര്‍ പണം ഈടാക്കണമെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ അഭിപ്രായപ്പെട്ടു. കനാല്‍ജലം അടക്കം ഇന്ന് സൗജന്യമായി നല്‍കുന്ന അവസ്ഥയാണുള്ളത്. കുടിവെള്ളം മാത്രമേ സൗജന്യമായി നല്‍കാവൂ എന്ന സ്ഥിതിയിലേക്ക് ഇത് മാറണമെന്നും അദ്ദേഹം പറഞ്ഞു. "പന്ത്രണ്ടാം പദ്ധതിയിലെ വെല്ലുവിളികള്‍" എന്ന വിഷയത്തില്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസില്‍ മൂന്നാമത് പി കെ ഗോപാലകൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ReplyDelete