Monday, April 2, 2012
ബംഗാളില്‍ വിളവ് 25 ശതമാനം ഇടിഞ്ഞു
പശ്ചിമബംഗാളില്‍ കാര്‍ഷിക ഉല്‍പ്പന്നരംഗത്ത് ഈ വര്‍ഷം മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിന്റെ ഇടിവ്. സംസ്ഥാന കൃഷിവകുപ്പിന്റെ കണക്കനുസരിച്ചാണിത്. വിത്തിന്റെയും വളത്തിന്റെയും ഡീസലിന്റെയും മറ്റും വില ക്രമാതീതമായി വര്‍ധിച്ചതും കൃഷിയിറക്കാന്‍ ഗവണ്‍മെന്റില്‍നിന്നും ബാങ്കുകളില്‍നിന്നും വേണ്ടത്ര സഹായം ലഭിക്കാതിരുന്നതുമാണ് കാരണം. സംസ്ഥാനം വന്‍ വരള്‍ച്ചനേരിട്ട മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കാലാവസ്ഥ വളരെ അനുകൂലമായിട്ടും അത് പ്രയോജനപ്പെടുത്താനായില്ല. അമീന്‍, ബോറോ എന്നീ പേരുകളില്‍ പ്രധാനമായും രണ്ട് തവണയാണ് സംസ്ഥാനത്ത് വിളവെടുപ്പ്. ഏറ്റവും കൂടുതല്‍ വിളവ് ലഭിക്കുന്ന ബോറോ കൃഷിയിലാണ് ഇത്തവണ വന്‍ ഇടിവ് സംഭവിച്ചത്. ഫെബ്രുവരി-മാര്‍ച്ച് മധ്യത്തോടെയാണ് ബോറോ വിളവെടുപ്പ് പൂര്‍ത്തിയാകാറ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 11,25,000 ഹെക്ടര്‍ സ്ഥലത്താണ് ബോറോ കൃഷി നടത്തിയത്. എന്നാല്‍, ഈ വര്‍ഷം അത് 10,21,000 ഹെക്ടറിലായി ചുരുങ്ങി. ഗവണ്‍മെന്റിന്റെ ലക്ഷ്യം 14 ലക്ഷം ഹെക്ടറായിരുന്നു.
പ്രധാന കാര്‍ഷിക മേഖലകളായി അറിയപ്പെടുന്ന ബര്‍ദ്വമാന്‍, ഹൂഗ്ലി, നാദിയ, ബിര്‍ഭൂം, പശ്ചിമ-പൂര്‍വ മിഡ്നാപുര്‍, ജാല്‍പായ്ഗുരി തുടങ്ങി എല്ലാ ജില്ലകളിലും വിളവ് വന്‍തോതില്‍ കുറഞ്ഞു. ആവശ്യമായ സഹായം ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ഇത്തവണ വലിയ പങ്ക് കര്‍ഷകര്‍ക്കും കൃഷിയിറക്കാന്‍ കഴിഞ്ഞിരുന്നില്ല. കൃഷിയിറക്കിയവര്‍ക്കുതന്നെ വിളവിന് ന്യായമായ വില ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഗവണ്‍മെന്റ് കുറഞ്ഞ തറ വില പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും ആ വിലയ്ക്ക് വിളവ് ഏറ്റെടുക്കാന്‍ ഗവണ്‍മെന്റ് ഏജന്‍സികള്‍തന്നെ തയ്യാറാകുന്നില്ല. സര്‍ക്കാര്‍ സഹായം ലഭിക്കാതിരുന്നതിനാല്‍ സ്വകാര്യ പണമിടപാടുകാരില്‍നിന്നും വന്‍ പലിശയ്ക്ക് കടംവാങ്ങി കൃഷിയിറക്കിയ കര്‍ഷകര്‍ അവ തിരിച്ചുനല്‍കാന്‍ കഴിയാതെ വന്‍ദുരിതമാണ് അനുഭവിക്കുന്നത്. നിരവധി പേര്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യചെയ്തു. സംസ്ഥാനത്ത് കേട്ടറിവു പോലുമില്ലാത്ത തരത്തിലുള്ള കര്‍ഷക ആത്മഹത്യകളാണ് ഇപ്പോള്‍ നടക്കുന്നത്. കാര്‍ഷികരംഗത്തുണ്ടായ മാന്ദ്യം കര്‍ഷക ത്തൊഴിലാളികളുടെ തൊഴിലവസരവും വന്‍തോതില്‍ ചുരുക്കി.
(ഗോപി)
deshabhimani
Subscribe to:
Post Comments (Atom)

ReplyDelete