Monday, April 2, 2012
അംഗങ്ങള്‍ 40; ലെവിയില്ല ഈ പാര്‍ടി ബ്രാഞ്ച് ഇങ്ങനെ
ചാരുംമൂട് (ആലപ്പുഴ): കേരളത്തില്‍ സിപിഐ എമ്മിന് ഭരണഘടനാപ്രകാരമുള്ള ലെവി നല്‍കേണ്ടാത്ത ഒറ്റ ബ്രാഞ്ചേ ഉള്ളൂ. 15 അംഗങ്ങളില്‍ കൂടിയാല്‍ ബ്രാഞ്ച് പുനഃസംഘടിപ്പിക്കണമെന്ന വ്യവസ്ഥയും ഈ ബ്രാഞ്ചിനു ബാധകമല്ല. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ബ്രാഞ്ചാണ് ഈ സവിശേഷതകള്‍കൊണ്ട് ശ്രദ്ധേയമാകുന്നത്. 240 അന്തേവാസികളുള്ള ഇവിടെ 40 പാര്‍ടിയംഗങ്ങളുണ്ട്. പാര്‍ടി കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ നിര്‍ദേശാനുസരണമാണ് ഇവിടെ ലെവി ഒഴിവാക്കിയത്.
സിപിഐ എം അംഗത്വത്തിന് രണ്ടുരൂപ വരിസംഖ്യ നല്‍കിയാല്‍ മതി. 49 വാര്‍ഡുകളില്‍ ഒരുവീടുപോലെ കഴിയുന്ന ഇവരുടെ പ്രവര്‍ത്തന സൗകര്യത്തിനായിട്ടാണ് ബ്രാഞ്ച് പുനഃസംഘടിപ്പിക്കാത്തത്. ദേശാഭിമാനി പത്രമുള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും സൗജന്യമായാണ് നല്‍കുന്നത്. ഒറ്റപ്പാലം സ്വദേശി 94 കാരിയായ എസ് പാഞ്ചാലിയമ്മയാണ് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ മുതിര്‍ന്ന പാര്‍ടിയംഗം. 80കാരനായ കെ ജി നാരായണനാണ് ബ്രാഞ്ച് സെക്രട്ടറി. നാട്ടില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമോ അതിലേറെയോ ആണ് സാനിട്ടോറിയത്തിലെ സിപിഐ എം സംഘടനാപ്രവര്‍ത്തനം. കൊടിമരങ്ങള്‍ വാനോളമുയര്‍ത്തി മുദ്രാവാക്യം വിളികളും സ്ക്വാഡ് പ്രവര്‍ത്തനവുമെല്ലാമുണ്ട്. മാവേലിക്കര നിയമസഭാമണ്ഡലത്തിലെ താമരക്കുളം കൊട്ടയ്ക്കാട്ടുശേരി 145-ാം നമ്പര്‍ ബൂത്ത് സാനിട്ടോറിയം അന്തേവാസികള്‍ക്ക് മാത്രമായുള്ളതാണ്. അന്തേവാസികളില്‍ 98 ശതമാനവും ഇടതുപക്ഷ അനുഭാവികള്‍.
ഏഷ്യയിലെ ഏറ്റവും വലിയ പേഷ്യന്റ് സൊസൈറ്റി, സംസ്ഥാനത്തെ ശ്രദ്ധേയമായ താളിയോല ഗ്രന്ഥങ്ങളുള്‍പ്പെടെയുള്ള ലൈബ്രറി, ജയില്‍, ശ്മശാനം, ഹിന്ദു-ക്രിസ്ത്യന്‍-മുസ്ലിം ദേവാലയങ്ങള്‍, പോസ്റ്റ് ഓഫീസ്, പാല്‍ സൊസൈറ്റി, സിനിമാ തീയേറ്റര്‍ തുടങ്ങി വ്യവസായ സംരംഭങ്ങള്‍വരെ ഇവിടെയുണ്ട്. ഇഎംഎസ്, എകെജി, എം എന്‍ ഗോവിന്ദന്‍നായര്‍, തോപ്പില്‍ ഭാസി തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കള്‍ സാനിട്ടോറിയത്തില്‍ പതിവ് സന്ദര്‍ശകരായിരുന്നു. സമൂഹം കുഷ്ഠരോഗികളെ ആട്ടിയകറ്റിയിരുന്നപ്പോഴാണ് മനുഷ്യസ്നേഹ പ്രചോദിതരായി കമ്യൂണിസ്റ്റ് നേതാക്കള്‍ ഇവിടെയെത്തിയത്.
1936ല്‍ രാജഭരണകാലത്താണ് നൂറനാട് കുഷ്ഠരോഗാശുപത്രി തുടങ്ങിയത്. 1946ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവും സ്വാതന്ത്ര്യസമരസേനാനിയും പിന്നീട് കമ്യൂണിസ്റ്റ് നേതാവുമായ നാഗര്‍കോവില്‍ സ്വദേശി ഇളങ്കോവന്‍ ഇവിടെ അന്തേവാസിയായി. കമ്യൂണിസ്റ്റ് പാര്‍ടി നിരോധനത്തെതുടര്‍ന്ന് അറസ്റ്റിലായ ഇളങ്കോവന് കുഷ്ഠരോഗമുണ്ടെന്ന് തിരിച്ചറിഞ്ഞു. ഇദ്ദേഹത്തെ നൂറനാട് സാനിട്ടോറിയത്തില്‍ ജയില്‍ നിര്‍മിച്ച് ഇവിടേക്ക് മാറ്റി. കമ്യൂണിസ്റ്റ് പാര്‍ടി രഹസ്യനിര്‍ദേശമനുസരിച്ച് അന്ന് കായംകുളം ജില്ലാ സെക്രട്ടറിയായിരുന്ന തോപ്പില്‍ ഭാസി നൂറനാട് സാനിട്ടോറിയത്തില്‍ ഇളങ്കോവന്റെ സ്ഥിതി ആരായാനെത്തി. ഈ ബന്ധം ക്രമേണ വളര്‍ന്നു. കുഷ്ഠരോഗികളുടെ ദൈന്യത തിരിച്ചറിയാന്‍ തോപ്പില്‍ ഭാസിയ്ക്കായി. ഇതിന്റെ പ്രതിഫലനമാണ് തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ "അശ്വമേധം" നാടകം. ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജനത്തിന്റെ സഹോദരന്‍ ഡോ. ടി എന്‍ എന്‍ ഭട്ടതിരിപ്പാട് സാനിട്ടോറിയം സൂപ്രണ്ടായിരുന്നു. സാനിട്ടോറിയം അന്തേവാസികള്‍ക്ക് വോട്ടവകാശം നല്‍കിയതും 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരാണ്.
(ആര്‍ ശിവപ്രസാദ്)
deshabhimani 020412
Subscribe to:
Post Comments (Atom)
കേരളത്തില്‍ സിപിഐ എമ്മിന് ഭരണഘടനാപ്രകാരമുള്ള ലെവി നല്‍കേണ്ടാത്ത ഒറ്റ ബ്രാഞ്ചേ ഉള്ളൂ. 15 അംഗങ്ങളില്‍ കൂടിയാല്‍ ബ്രാഞ്ച് പുനഃസംഘടിപ്പിക്കണമെന്ന വ്യവസ്ഥയും ഈ ബ്രാഞ്ചിനു ബാധകമല്ല. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ ബ്രാഞ്ചാണ് ഈ സവിശേഷതകള്‍കൊണ്ട് ശ്രദ്ധേയമാകുന്നത്. 240 അന്തേവാസികളുള്ള ഇവിടെ 40 പാര്‍ടിയംഗങ്ങളുണ്ട്. പാര്‍ടി കേന്ദ്ര-സംസ്ഥാന കമ്മിറ്റികളുടെ നിര്‍ദേശാനുസരണമാണ് ഇവിടെ ലെവി ഒഴിവാക്കിയത്.
ReplyDelete