Tuesday, April 3, 2012
ഏകോപനസമിതി വിട്ടവര്‍ സിപിഐ എമ്മുമായി സഹകരിക്കും
തൃശൂര്‍: വലതുപക്ഷ അവസരവാദ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ഏകോപനസമിതി വിട്ടവര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പിരിച്ചുവിട്ട ഏകോപനസമിതിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി പ്രേമന്‍, പ്രസിഡന്റായിരുന്ന ടി എ രണദിവെ, കെ പി ശ്രീനിവാസന്‍, സുകുമാരന്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ 150 ഓളം പ്രവര്‍ത്തകരാണ് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
രൂപീകരണകാലത്ത് ഉയര്‍ത്തിയ പുരോഗമന രാഷ്ട്രീയം നേതാക്കള്‍ ബലികഴിക്കുകയും ലാഭാധിഷ്ഠിത വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരകരായി മാറുകയും ചെയ്തതുകൊണ്ടാണ് സമിതി വിട്ടതെന്ന് കെ പി പ്രേമനും ടി എ രണദിവെയും പ്രസ്താവനയില്‍ പറഞ്ഞു.
തീവ്ര ഇടതുപക്ഷ നിലപാടുകളിലൂടെ യഥാര്‍ഥ ഇടതുപക്ഷം തങ്ങളാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച സമിതിനേതാക്കള്‍ കോണ്‍ഗ്രസ് കൂടാരത്തിലെ അന്തേവാസികളായി. കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ജാതിമത ശക്തികളുമായി ചേര്‍ന്ന് മതനിരപേക്ഷ മൂല്യങ്ങളുടെ അന്തകരായി. ഇത്തരക്കാരോടൊപ്പമാണ് ഇടതുപക്ഷ ഏകോപനസമിതിയില്‍ അവശേഷിക്കുന്നവരെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കുന്നംകുളത്ത് ഇടതുപക്ഷ ഏകോപനസമിതിയുടെ നഗരസഭാ കൗണ്‍സിലര്‍മാര്‍ അധികാരത്തിനും സാമ്പത്തിക ലാഭത്തിനുമായി കോണ്‍ഗ്രസിന്റെ ബി ടീമായി. പൊതുജീവിതത്തില്‍ പാലിക്കേണ്ട സമാന്യ മര്യാദപോലും ഇക്കൂട്ടര്‍ വെടിഞ്ഞു. ഈ സാഹചര്യത്തിലാണ് യഥാര്‍ഥ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് വലതുപക്ഷ ശക്തികള്‍ക്കെതിരെ പോരാടുന്ന സിപിഐ എമ്മുമായി സഹകരിക്കുന്നതെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani 030412
Labels:
ഇടതു ഏകോപനസമിതി,
വാര്‍ത്ത
Subscribe to:
Post Comments (Atom)
വലതുപക്ഷ അവസരവാദ രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ ഏകോപനസമിതി വിട്ടവര്‍ സിപിഐ എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പിരിച്ചുവിട്ട ഏകോപനസമിതിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി പ്രേമന്‍, പ്രസിഡന്റായിരുന്ന ടി എ രണദിവെ, കെ പി ശ്രീനിവാസന്‍, സുകുമാരന്‍, മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ 150 ഓളം പ്രവര്‍ത്തകരാണ് സിപിഐ എമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
ReplyDeleteരൂപീകരണകാലത്ത് ഉയര്‍ത്തിയ പുരോഗമന രാഷ്ട്രീയം നേതാക്കള്‍ ബലികഴിക്കുകയും ലാഭാധിഷ്ഠിത വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രചാരകരായി മാറുകയും ചെയ്തതുകൊണ്ടാണ് സമിതി വിട്ടതെന്ന് കെ പി പ്രേമനും ടി എ രണദിവെയും പ്രസ്താവനയില്‍ പറഞ്ഞു.