പാലക്കാട്: ശില്‍പ്പങ്ങളാല്‍ മനോഹരമാക്കിയ രാപ്പാടിയുടെ ക്രഡിറ്റ് സ്വന്തമാക്കാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഗൂഢശ്രമം. ലക്ഷങ്ങള്‍ മുടക്കി ലളിതകലാ അക്കാദമിയും ഡിടിപിസിയും ചേര്‍ന്നാണ് ശില്‍പ്പങ്ങള്‍ സ്ഥാപിച്ച് രാപ്പാടി മനോഹരമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാതെ ശിലാവാടിക തന്റെ സ്വന്തം പ്രയത്നത്തിലാണ് യാഥാര്‍ഥ്യമായതെന്ന് പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാപിക്കുകയാണ് എംഎല്‍എയും സ്വന്തക്കാരും ചെയ്തത്.
കോട്ട സൗന്ദര്യവല്‍ക്കരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചത്. ഒന്നരക്കോടി രൂപയുടെ പദ്ധതിയാണ് സമര്‍പ്പിച്ചത്. അതിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ലളിതകലാ അക്കാദമിയും ചേര്‍ന്നാണ് രാപ്പാടിയില്‍ എട്ട് ശില്‍പ്പങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ ഒന്നിലും ഡിടിപിസിയുടെയോ, അക്കാദമിയുടെയോ പേരില്ല. എന്നാല്‍ ഫോട്ടോ സഹിതം എംഎല്‍എയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ബോര്‍ഡുകള്‍ മനഃപൂര്‍വം വേദിക്ക് സമീപത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇത് എംഎല്‍യുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ്. ഇത്തരമൊരു ദുരനുഭവത്തില്‍ അക്കാദമിക്കും ഡിടിപിസിക്കും കടുത്ത അമര്‍ഷമുണ്ട്. എന്നാല്‍ പുറത്ത് പറയുന്നില്ലെന്ന് മാത്രം. ഈ ബോര്‍ഡ് ആരു സ്ഥാപിച്ചതാണെന്നോ ഏത് സംഘടനയുടെ പേരിലാണെന്നോ രേഖപ്പെടുത്തിയില്ല. ഇത് മനഃപൂര്‍വം ചെയ്തതാണ്. 15ലക്ഷം രൂപയോളം അക്കാദമിയും മൂന്ന് ലക്ഷം രൂപ ഡിടിപിസിയും ചെലവഴിച്ചിരുന്നു. എന്നാല്‍ ഇതിനെ അപ്രസക്തമാക്കുന്ന തരത്തിലാണ് എംഎല്‍എയുടെ നടപടി. ഞായറാഴ്ച വൈകിട്ട് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, മന്ത്രി എത്താന്‍ വൈകുകയും മഴ പെയ്യുകയും ചെയ്തതോടെ ഉദ്ഘാടന പരിപാടികള്‍ മാറ്റിവെച്ചു.
deshabhimani 020412
ശില്‍പ്പങ്ങളാല്‍ മനോഹരമാക്കിയ രാപ്പാടിയുടെ ക്രഡിറ്റ് സ്വന്തമാക്കാന്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ ഗൂഢശ്രമം. ലക്ഷങ്ങള്‍ മുടക്കി ലളിതകലാ അക്കാദമിയും ഡിടിപിസിയും ചേര്‍ന്നാണ് ശില്‍പ്പങ്ങള്‍ സ്ഥാപിച്ച് രാപ്പാടി മനോഹരമാക്കിയത്. എന്നാല്‍ ഇത് അംഗീകരിക്കാതെ ശിലാവാടിക തന്റെ സ്വന്തം പ്രയത്നത്തിലാണ് യാഥാര്‍ഥ്യമായതെന്ന് പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാപിക്കുകയാണ് എംഎല്‍എയും സ്വന്തക്കാരും ചെയ്തത്.
ReplyDelete