Monday, April 2, 2012
മന്ത്രിയുടെ ഗണ്‍മാനെ കൈയേറ്റം ചെയ്ത വാര്‍ത്ത അടിസ്ഥാനരഹിതം: കെഎസ്ആര്‍ടിഇഎ
കെഎസ്ആര്‍ടിസി വികാസ്ഭവന്‍ യൂണിറ്റിലെ തൊഴിലാളികള്‍ മന്ത്രി ശിവകുമാറിന്റെ ഗണ്‍മാനെ കൈയേറ്റം ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിന്റെപേരില്‍ വികാസ്ഭവന്‍ ഓഫീസില്‍ കടന്നുകയറി നിരപരാധികളായ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. ശനിയാഴ്ച വികാസ്ഭവനിലെ കെഎസ്ആര്‍ടിഇഎയുടെ ജനറല്‍ ബോഡി യോഗം കഴിഞ്ഞ് പുറത്ത് പോകുന്നവരുടെ ചിത്രങ്ങള്‍ ഒരാള്‍ മൊബൈല്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ആരുടെയും അനുമതിയില്ലാതെ സ്ത്രീജീവനക്കാരുടെ അടക്കം ചിത്രങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയതു തടസ്സപ്പെട്ടതില്‍ പ്രകോപിതനായ ഇയാള്‍, താന്‍ മന്ത്രി ശിവകുമാറിന്റെ ഗണ്‍മാനാണെന്ന് അവകാശപ്പെടുകയും തൊഴിലാളികളെ വെല്ലുവിളിച്ച് മടങ്ങി പോകുകയും ചെയ്തു. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി. വികാസ്ഭവന്‍ യൂണിറ്റില്‍നിന്ന് അപ്പോള്‍ കണ്ട മൂന്ന് നിരപരാധികളെ അറസ്റ്റ് ചെയ്ത് കള്ളകേസെടുത്ത് റിമാന്‍ഡ് ചെയ്തു.
സംഘടനയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വീഡിയോചിത്രങ്ങള്‍ ശേഖരിച്ചുനല്‍കാന്‍ ഗണ്‍മാനെ നിയോഗിച്ചത് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തൊഴിലാളികള്‍ സംശയിക്കുന്നു. മൂന്നുനാള്‍ മുമ്പ് ചീഫ് ഓഫീസില്‍ എക്സിക്യൂട്ടീവ് ഡയറക്ടറുടെ മുറിയില്‍ നിന്ന് ഫയലുമായി പുറത്തിറങ്ങിയ ഒരു വനിതാ ജീവനക്കാരിയുടെ ചിത്രം മൊബൈലില്‍ എടുത്ത് ഒരു സായാഹ്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച സംഭവം ഇതിനകം ഏറെ വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ഗതാഗതമന്ത്രിയുടെ ഗണ്‍മാന്റെ വീഡിയോ ചിത്രീകരണം. ഇത് ചോദ്യം ചെയ്തതിന്റെപേരില്‍ നിരപരാധികളായ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് ബോധപൂര്‍വമാണ്. മന്ത്രിയുടെ ഗണ്‍മാന്റെ വീഡിയോ ചിത്രീകരണം മന്ത്രിയുടെ അറിവോടെയല്ല നടന്നതെങ്കില്‍ അയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ ഗതാഗതമന്ത്രി തയ്യാറാകണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസ് ജേക്കബ് ആവശ്യപ്പെട്ടു.
deshabhimani 020412
Labels:
നുണപ്രചരണം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
കെഎസ്ആര്‍ടിസി വികാസ്ഭവന്‍ യൂണിറ്റിലെ തൊഴിലാളികള്‍ മന്ത്രി ശിവകുമാറിന്റെ ഗണ്‍മാനെ കൈയേറ്റം ചെയ്തു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിഇഎ (സിഐടിയു) പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിന്റെപേരില്‍ വികാസ്ഭവന്‍ ഓഫീസില്‍ കടന്നുകയറി നിരപരാധികളായ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്.
ReplyDelete