Monday, April 2, 2012
സിപിഐ എം സമരത്തിന്റെ ജയം ചേറ്റുവയിലെ ടോള്‍പിരിവ് അവസാനിപ്പിച്ചു
ഒടുവില്‍ ജനകീയസമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ചേറ്റുവ പാലത്തിലെ ടോള്‍പിരിവ് ഞായറാഴ്ച രാവിലെമുതല്‍ എക്കാലത്തേക്കുമായി അവസാനിപ്പിച്ചു. ചേറ്റുവയില്‍ 27 വര്‍ഷമായി നടക്കുന്ന ടോള്‍പിരിവ് തുടരുന്നതിനെതിരെ ബഹുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കലായളവില്‍ പാലം നിര്‍മിക്കാന്‍ ചെലവായതിന്റെ പത്തിരട്ടിയിലധികം തുക പിരിഞ്ഞുകിട്ടിയിട്ടും ടോള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഈ പകല്‍ക്കൊള്ളയ്ക്കെതിരായാണ് ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നത്. അന്യായ ടോള്‍പിരിവിനെതിരെ സിപിഐ എം ശക്തമായ സമരവുമായി മുന്നോട്ടുവന്നിരുന്നു. മാര്‍ച്ച് മൂന്നിന് ചാവക്കാട്, നാട്ടിക ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ടോള്‍ ബൂത്തിലേക്ക് നടന്ന ബഹുജനമാര്‍ച്ച് ജനകീയ താക്കീതായിരുന്നു. ടോള്‍പിരിവ് മാര്‍ച്ച് 31നകം അവസാനിപ്പിച്ചില്ലെങ്കില്‍ ടോള്‍ ബൂത്തുതന്നെ പുഴയില്‍ ഒഴുക്കുമെന്ന സിപിഐ എം ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ പ്രഖ്യാപനം ബഹുജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണയാണ് ഉണ്ടാക്കിയത്. സിപിഐ എം നടത്തിയ സമരത്തിന്റെ വിജയമാണ് ടോള്‍പിരിവ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.
ടോള്‍പിരിവിനെതിരെ ഡിവൈഎഫ്ഐ അടക്കം യുവജന സംഘടനകളും രാഷ്ട്രീയപാര്‍ടികളും സംഘടനകളും രംഗത്ത് വന്നിരുന്നു. ടോള്‍പിരിവ് നിര്‍ത്തലാക്കിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഐ എം നാട്ടിക, ചാവക്കാട് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചേറ്റുവയില്‍ പ്രകടനവും മിഠായിവിതരണവും നടത്തി. ടോള്‍ബൂത്തിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ യാത്രക്കാര്‍ക്ക് മിഠായിക്കൊപ്പം "ടോള്‍ സ്വതന്ത്രമായി" എന്ന കാര്‍ഡും വിതരണം ചെയ്തു. പ്രകടനത്തിനുശേഷം ചേര്‍ന്ന യോഗത്തില്‍ സിപിഐ എം നാട്ടിക ഏരിയ സെക്രട്ടറി പി എം അഹമ്മദ്, ചാവക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ വി പീതാംബരന്‍, കെ മണി എന്നിവര്‍ സംസാരിച്ചു. അതിനിടെ ചേറ്റുവ, കോട്ടപ്പുറം എന്നിവിടങ്ങളിലെ ടോള്‍പിരിവ് അവസാനിപ്പിച്ച സര്‍ക്കാര്‍ എറണാകുളം ജില്ലയിലെ വരാപ്പുഴ പാലത്തിന്റെ ടോള്‍ ഇരട്ടിയാക്കി.
ടോള്‍ പ്ലാസയിലേക്ക് നാളെ വിദ്യാര്‍ഥി മാര്‍ച്ച്
തൃശൂര്‍: "അന്യായ ടോള്‍പിരിവ് പിന്‍വലിക്കുക" എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ പാലിയേക്കര ടോള്‍ പ്ലാസയിലേക്ക് ചൊവ്വാഴ്ച വിദ്യാര്‍ഥി മാര്‍ച്ച് സംഘടിപ്പിക്കുന്നു. മാര്‍ച്ച് എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി പി ബി അനൂപ് ഉദ്ഘാടനം ചെയ്യും. ആമ്പല്ലൂര്‍ സെന്ററില്‍നിന്ന് രാവിലെ പത്തിന് മാര്‍ച്ച് ആരംഭിക്കും. മാര്‍ച്ച് വിജയിപ്പിക്കുന്നതിന് മുഴുവന്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങണമെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
deshabhimani 020412
Labels:
പൊതുഗതാഗതം,
പോരാട്ടം,
വാര്‍ത്ത
Subscribe to:
Post Comments (Atom)
ഒടുവില്‍ ജനകീയസമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി. ചേറ്റുവ പാലത്തിലെ ടോള്‍പിരിവ് ഞായറാഴ്ച രാവിലെമുതല്‍ എക്കാലത്തേക്കുമായി അവസാനിപ്പിച്ചു. ചേറ്റുവയില്‍ 27 വര്‍ഷമായി നടക്കുന്ന ടോള്‍പിരിവ് തുടരുന്നതിനെതിരെ ബഹുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കുമിടയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കലായളവില്‍ പാലം നിര്‍മിക്കാന്‍ ചെലവായതിന്റെ പത്തിരട്ടിയിലധികം തുക പിരിഞ്ഞുകിട്ടിയിട്ടും ടോള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഈ പകല്‍ക്കൊള്ളയ്ക്കെതിരായാണ് ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നത്. അന്യായ ടോള്‍പിരിവിനെതിരെ സിപിഐ എം ശക്തമായ സമരവുമായി മുന്നോട്ടുവന്നിരുന്നു.
ReplyDelete