നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫില്‍ തര്‍ക്കമില്ല. തീരുമാനം കെപിസിസി പ്രസിഡന്റും ശെല്‍വരാജും ചേര്‍ന്ന് അറിയിക്കും. യുഡിഎഫില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു.പിറവത്തുകണ്ട യോജിപ്പ് നെയ്യാറ്റിന്‍കരയിലും ഉണ്ടാകും. ചിഹ്നമടക്കമുള്ള എല്ലാം നേരത്തെ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. സിന്‍ഡിക്കറ്റ് തീരുമാനമെടുത്ത് സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. അത് അവര്‍ തന്നെ തിരുത്തി. യുജിസിയുടെ സ്കീമില്‍പ്പെടുത്തി ഭൂമി കൊടുക്കാന്‍ അവര്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി ഗവണ്‍മെന്റിനല്ലാതെ മറ്റാര്‍ക്കും എടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും മറ്റുമന്ത്രിമാരും ഒന്നും അറിഞ്ഞിട്ടേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണെണ്ണ വിതരണം പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
കൃഷിനാശമുണ്ടായിടത്ത് സഹായം എത്തിക്കാന്‍ കൃഷിമന്ത്രിയെ ചുമതലപ്പെടുത്തി. കാലവര്‍ഷക്കെടുതികളില്‍ നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. പത്തനാപുരത്ത് പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് അനുവദിച്ചു. മെയ് 18 മുതല്‍ 25 വരെ മന്ത്രിസഭാവാര്‍ഷികം വിവിധവികസനപരിപാടികളോടെ നടത്തും. മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാനത്തിനുവേണ്ടി സീനിയര്‍ അഭിഭാഷകന്റെ സേവനത്തിന് എ ജി യോട് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സമിതി. എസ്എസ്എല്‍സി ഫലം വ്യാഴാഴ്ച പുറപ്പെടുവിക്കും. പാഠപുസ്തകങ്ങള്‍ ജില്ലകളില്‍ എത്തിച്ചു. മെയ് രണ്ടിനുശേഷം വിതരണം പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
deshabhimani news
നെയ്യാറ്റിന്‍കര യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നത്തില്‍ അവ്യക്തതയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫില്‍ തര്‍ക്കമില്ല. തീരുമാനം കെപിസിസി പ്രസിഡന്റും ശെല്‍വരാജും ചേര്‍ന്ന് അറിയിക്കും. ...കലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ല. സിന്‍ഡിക്കറ്റ് തീരുമാനമെടുത്ത് സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. അത് അവര്‍ തന്നെ തിരുത്തി. യുജിസിയുടെ സ്കീമില്‍പ്പെടുത്തി ഭൂമി കൊടുക്കാന്‍ അവര്‍ ശ്രമിച്ചു. സര്‍ക്കാരിന്റെ ഒരിഞ്ചുഭൂമി ഗവണ്‍മെന്റിനല്ലാതെ മറ്റാര്‍ക്കും എടുക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയും മറ്റുമന്ത്രിമാരും ഒന്നും അറിഞ്ഞിട്ടേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
ReplyDelete