Tuesday, April 10, 2012

പന്ന്യന്‍ രവീന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറി


സിപിഐ സംസ്ഥാന സെക്രട്ടറിയയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു. കെ പ്രകാശ് ബാബു, സി എന്‍ ചന്ദ്രന്‍ എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍. ഒമ്പതംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന് കെ ഇ ഇസ്മയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാന കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാനായി ഇ ചന്ദ്രശേഖരന്‍ നായരെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയറ്റംഗമാണ് പന്ന്യന്‍.

കണ്ണൂര്‍ ജില്ലയിലെ കക്കാട് സ്വദേശിയാണ്. എഐവൈഎഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2005ല്‍ തിരുവനന്തപുരം ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അച്ഛന്‍ സിവി രാമന്‍; അമ്മ യശോദ. രത്നവല്ലിയാണ് ഭാര്യ. മക്കള്‍: രാഗേഷ്, അഡ്വ. രൂപേഷ്, രതീഷ്.

deshabhimani 100412

1 comment:

  1. സിപിഐ സംസ്ഥാന സെക്രട്ടറിയയായി പന്ന്യന്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു. കെ പ്രകാശ് ബാബു, സി എന്‍ ചന്ദ്രന്‍ എന്നിവരാണ് അസിസ്റ്റന്റ് സെക്രട്ടറിമാര്‍. ഒമ്പതംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നുവെന്ന് കെ ഇ ഇസ്മയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സംസ്ഥാന കണ്‍ട്രോള്‍കമ്മീഷന്‍ ചെയര്‍മാനായി ഇ ചന്ദ്രശേഖരന്‍ നായരെ തെരഞ്ഞെടുത്തു. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയറ്റംഗമാണ് പന്ന്യന്‍.

    ReplyDelete