Monday, April 9, 2012
ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്നു
ശ്രീകൃഷ്ണപുരം: തിങ്കളാഴ്ച ഗള്‍ഫിലേക്ക് പോകാന്‍ വസ്ത്രം വാങ്ങി വരുന്നവഴി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ പൂക്കോട്ടുകാവ് വില്ലേജ് കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം വട്ടപ്പറമ്പില്‍ പരേതനായ വാസുദേവന്റെ മകനുമായ വിനീഷ്(24)ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച പകല്‍ 2.15ന് പൂക്കോട്ടുകാവിലാണ് സംഭവം. വിനീഷിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് ശ്രീകാന്തിനെ വെട്ടേറ്റ പരിക്കുകളോടെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ഒറ്റപ്പാലം താലൂക്കില്‍ തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ്വരെ ഹര്‍ത്താലാചരിക്കും.
കഴിഞ്ഞ ദിവസം ഇവിടെ സിപിഐ എമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിയും കൊടിമരങ്ങളും മറ്റും ആര്‍എസ്എസ് സംഘം നശിപ്പിച്ചിരുന്നു. ചെര്‍പ്പുളശേരിയില്‍നിന്ന് വസ്ത്രം വാങ്ങി ശ്രീകാന്തിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ് അക്രമിക്കപ്പെട്ടത്. പൂക്കോട്ടുകാവ് അടയ്ക്കാപുത്തൂര്‍ കല്ലുവഴി ആലംകുളത്തുവച്ചാണ് അക്രമം. രണ്ടു ബൈക്കിലായെത്തിയ അക്രമിസംഘം വിനീഷ് സഞ്ചരിച്ച ബൈക്കിനെ പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയശേഷമാണ് വെട്ടിയത്. ഇടതുകൈക്കും വയറ്റിലുമാണ് വിനീഷിന് വെട്ടേറ്റത്. ഗുരുതരപരിക്കോടെ വിനീഷ് അരമണിക്കൂറോളം റോഡില്‍ കിടന്ന് പിടഞ്ഞു. അതുവഴി വന്ന നാട്ടുകാരാണ് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച പോസ്റ്റ്മോര്‍ട്ടം ചെയ്യും. പിന്നീട് പൂക്കോട്ടുകാവില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. അമ്മ: പരേതയായ വിദ്യാവിനോദിനിയമ്മ. സഹോദരങ്ങള്‍: വിജേഷ്, വിനീത്.
deshabhimani 090412
Labels:
ഡി.വൈ.എഫ്.ഐ,
വാര്‍ത്ത,
സംഘപരിവാര്‍
Subscribe to:
Post Comments (Atom)
തിങ്കളാഴ്ച ഗള്‍ഫിലേക്ക് പോകാന്‍ വസ്ത്രം വാങ്ങി വരുന്നവഴി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ്-ബിജെപി ക്രിമിനലുകള്‍ വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ പൂക്കോട്ടുകാവ് വില്ലേജ് കമ്മിറ്റി അംഗവും ശ്രീകൃഷ്ണപുരം വട്ടപ്പറമ്പില്‍ പരേതനായ വാസുദേവന്റെ മകനുമായ വിനീഷ്(24)ആണ് വെട്ടേറ്റ് മരിച്ചത്. ഞായറാഴ്ച പകല്‍ 2.15ന് പൂക്കോട്ടുകാവിലാണ് സംഭവം. വിനീഷിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് ശ്രീകാന്തിനെ വെട്ടേറ്റ പരിക്കുകളോടെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഐ എം ഒറ്റപ്പാലം താലൂക്കില്‍ തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ്വരെ ഹര്‍ത്താലാചരിക്കും.
ReplyDelete