Monday, April 2, 2012
ഫാസ്റ്റ്ഫുഡില്‍ ദോഷകരമായ കൊഴുപ്പെന്ന് പഠനറിപ്പോര്‍ട്ട്
ബഹുരാഷ്ട്ര കമ്പനികളുടേതുള്‍പ്പെടെയുള്ള ഫാസ്റ്റ്ഫുഡുകളില്‍ ശരീരത്തിന് ദോഷകരമായ കൊഴുപ്പ് (അപൂരിത കൊഴുപ്പ്) അടങ്ങിയിരിക്കുന്നതായി പഠനറിപ്പോര്‍ട്ട്. അപൂരിത കൊഴുപ്പില്ലാത്തതെന്ന അവകാശവാദവുമായി വിപണിയിലെത്തുന്ന ഫാസ്റ്റ് ഫുഡുകളില്‍ പോലും കൊഴുപ്പിന്റെയും ഉപ്പിന്റെയും അംശം വളരെ കൂടുതലാണെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (സിഎസ്ഇ) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇതിന്റെ ഉപയോഗം അമിതവണ്ണത്തിനും പ്രമേഹത്തിനും മാത്രമല്ല ഹൃദ്രോഗത്തിനം കാരണമാകും. ന്യൂഡില്‍സ്, പായ്ക്കറ്റുകളില്‍ വിപണിയിലെത്തുന്ന ഉരുളക്കിഴങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈ, ബര്‍ഗര്‍, ചിക്കന്‍ഫ്രൈ തുടങ്ങിയവയിലാണ് അപകടം പതിയിരിക്കുന്നത്. യുവാക്കളും കുട്ടികളും വ്യാപകമായി ഉപയോഗിക്കുന്ന 16 ഇനം പ്രധാന ഫാസ്റ്റ് ഫുഡുകളാണ് പരീക്ഷണവിധേയമാക്കിയതെന്ന് സിഎസ്ഇ ഡയറക്ടര്‍ ജനറല്‍ സുനിത നാരായണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാഗി, മക്ഡൊണാള്‍ഡ്സ്, കെഎഫ്സി എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ഇതില്‍പ്പെടുന്നു. കമ്പനികളുടെ അവകാശവാദം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പരീക്ഷണഫലം.
ശരീരത്തിന്റെ പോഷകസന്തുലനം തകര്‍ക്കുന്ന വിധത്തില്‍ ഉപ്പ്, പഞ്ചസാര, കൊഴുപ്പ്, അന്നജം എന്നിവയും ഫാസ്റ്റ് ഫുഡുകളില്‍ അമിതമായി കണ്ടെത്തി. ഭക്ഷണങ്ങളുടെ പാക്കറ്റുകളില്‍ അച്ചടിക്കുന്ന വിവരങ്ങളും പരസ്യങ്ങളിലെ അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നവയാണെന്ന് സിഎസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ചന്ദ്രഭൂഷണ്‍ പറഞ്ഞു. ഓരോ 100 ഗ്രാം ടോപ് റാമെന്‍ നൂഡില്‍സിലും 3.7 ഗ്രാം അപൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. പെപ്സിയുടെ ലെയ്സില്‍ ഇതിന്റെ അളവ് അപകടകരമാംവിധം ഉയര്‍ന്നതാണ്. എന്നാല്‍, ഇക്കാര്യം കമ്പനികള്‍ മറച്ചുവയ്ക്കുകയാണ്.
അപൂരിത കൊഴുപ്പിന്റെ അളവ് വര്‍ധിക്കുന്നത് ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത കൂട്ടുന്നു. മാഗി നൂഡില്‍സിന്റെ 80 ഗ്രാം പാക്കറ്റില്‍ അടങ്ങിയിരിക്കുന്നത് 3.5 ഗ്രാം ഉപ്പാണ്. ലോകാരോഗ്യസംഘടന ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് നിഷ്കര്‍ഷിക്കുന്ന ഉപ്പിന്റെ 60 ശതമാനത്തിലേറെയാണ് ഇത്.&ാറമവെ;മാഗി ന്യൂഡില്‍സ് കഴിക്കുന്ന ദിവസം രണ്ടു ഗ്രാമിലേറെ ഉപ്പടങ്ങിയ മറ്റെന്തെങ്കിലും കഴിച്ചാല്‍&ാറമവെ;ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടും. ഒരു ദിവസത്തേക്ക് വേണ്ട ആറു ഗ്രാം ഉപ്പ് ഒരു പാക്കറ്റ് ഉരുളക്കിഴങ്ങ് ചിപ്സില്‍ തന്നെ അടങ്ങിയിരിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. പാക്കറ്റ് ഭക്ഷ്യസാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കളെ കുറിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി പരിശോധന നടത്തണമെന്ന് സിഎസ്ഇ ആവശ്യപ്പെട്ടു. പിസ, ബര്‍ഗറുകള്‍ തുടങ്ങിയ ഫാസ്റ്റ് ഫുഡ് ഭക്ഷണം ഉപയോഗിക്കുന്നവരില്‍ വിഷാദരോഗ സാധ്യത കൂടുതലാണെന്ന് സ്പാനിഷ് സംഘം ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറികളും പഴങ്ങളും ശീലമാക്കാനാണ് ഗവേഷകസംഘം ആവശ്യപ്പെടുന്നത്.
deshabhimani 020412
Labels:
ആരോഗ്യം,
ആരോഗ്യരംഗം,
സമൂഹം
Subscribe to:
Post Comments (Atom)

ReplyDelete