Monday, April 2, 2012

കോപ്പിയടിക്കാരെ കുറ്റവിമുക്തരാക്കി: എസ്എഫ്ഐ പ്രതിഷേധിച്ചു


കോപ്പിയടിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കിയ എം ജി സിന്‍ഡിക്കറ്റിന്റെ നടപടി ക്കെതിരെയും സെനറ്റില്‍ അവതരണാനുമതി ലഭിച്ച അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യുഡിഎഫ് അനുകൂല വിദ്യാര്‍ഥിസംഘടനാ നേതാക്കളായ ബിഎ ഹിന്ദി വിദ്യാര്‍ഥി എ ആദിത്യന്‍, അറബിക് വിദ്യാര്‍ഥി പി എ ഷെജീബ് എന്നിവരെയാണ് ശിക്ഷയില്‍നിന്നും ഒഴിവാക്കി പുതിയ സിന്‍ഡിക്കറ്റ് സര്‍വകലാശാലക്ക് തീരാകളങ്കമുണ്ടാക്കിയത്.മഹാരാജാസ് കോളജിലെ കെഎസ്യു നേതാവായ എ ആദിത്യന്‍, എംഎസ്എഫ് നേതാവായ പി എ ഷെജീബ് എന്നിവര്‍ കോപ്പിയടിച്ചെന്ന് സമ്മതിച്ചിട്ടും അവരെ കുറ്റവിമുക്തരാക്കിയതിലൂടെ ഗുരുതരമായ ചട്ടലംഘനമാണ് സിന്‍ഡിക്കറ്റ് നടത്തിയത്.

വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന റീവാല്യൂവേഷന്‍ സംബന്ധിച്ച പ്രമേയാവതരണം തടസ്സപ്പെടുത്തിയ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. റീവാല്യൂവേഷന്‍ നടപടികള്‍ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ ഭരണപരവും അക്കാദമികവുമായ തീരുമാനങ്ങള്‍ സര്‍വകലാശാല കൈക്കൊള്ളേണ്ടതുണ്ട്.ഇക്കാര്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജീവനക്കാരുടെ പ്രതിനിധി കെ ഷറഫുദ്ദീന്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയം അവതരാണാനുമതി ഉണ്ടായിരുന്നിട്ടും ഭരണപക്ഷ സെനറ്റ്-സിന്‍ഡിക്കറ്റ് പ്രതിനിധികള്‍ അതും തടസ്സപ്പെടുത്തുകയായിരുന്നു. സിന്‍ഡിക്കറ്റിന്റെ ഇത്തരം ഹീനകൃത്യങ്ങള്‍ക്കെരിരെ ശക്തമായ പ്രക്ഷോഭമുയര്‍ത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രനും സെക്രട്ടറി എം എ റിബിന്‍ഷായും അറിയിച്ചു.

deshabhimani 010412

1 comment:

  1. കോപ്പിയടിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച വിദ്യാര്‍ഥികളെ കുറ്റവിമുക്തരാക്കിയ എം ജി സിന്‍ഡിക്കറ്റിന്റെ നടപടി ക്കെതിരെയും സെനറ്റില്‍ അവതരണാനുമതി ലഭിച്ച അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ എസ്എഫ്ഐ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. യുഡിഎഫ് അനുകൂല വിദ്യാര്‍ഥിസംഘടനാ നേതാക്കളായ ബിഎ ഹിന്ദി വിദ്യാര്‍ഥി എ ആദിത്യന്‍, അറബിക് വിദ്യാര്‍ഥി പി എ ഷെജീബ് എന്നിവരെയാണ് ശിക്ഷയില്‍നിന്നും ഒഴിവാക്കി പുതിയ സിന്‍ഡിക്കറ്റ് സര്‍വകലാശാലക്ക് തീരാകളങ്കമുണ്ടാക്കിയത്.മഹാരാജാസ് കോളജിലെ കെഎസ്യു നേതാവായ എ ആദിത്യന്‍, എംഎസ്എഫ് നേതാവായ പി എ ഷെജീബ് എന്നിവര്‍ കോപ്പിയടിച്ചെന്ന് സമ്മതിച്ചിട്ടും അവരെ കുറ്റവിമുക്തരാക്കിയതിലൂടെ ഗുരുതരമായ ചട്ടലംഘനമാണ് സിന്‍ഡിക്കറ്റ് നടത്തിയത്.

    ReplyDelete