ടംകുളം ആണവ നിലയത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ വിശ്വാസ്യതയുള്ള ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി നിഷ്പക്ഷമായ സുരക്ഷാ ഓഡിറ്റ് നടത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സമരം ചെയ്യാനുള്ള ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിനെതിരെ നടപടിയെടുക്കുകയാണ് സര്‍ക്കാര്‍. ദിനംപ്രതി പുതിയ കേസുകളെടുത്ത് ജയിലലടക്കുന്നു. ഇത് അവസാനിപ്പിക്കണം. സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണം. കൂടംകുളം ആണവനിലയത്തിന് അനുകൂലമായി രംഗത്തെത്തിയ ശാസ്ത്രജ്ഞരെല്ലാം നേരത്തേ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചവരോ ഇവ സ്ഥാപിക്കാന്‍ വേണ്ടി പ്രയത്നിച്ചവരോ ആണ്. ഇത്തരക്കാരെ മാറ്റിനിര്‍ത്തി വിശ്വാസ്യതയുള്ള ശാസ്ത്രജ്ഞരെക്കൊണ്ട് പാരിസ്ഥിതിക പഠനം നടത്തണം.
ലോകം മുഴുവന്‍ ആണവനിലയങ്ങള്‍ക്കെതിരായ നിലപാടെടുക്കുമ്പോള്‍ ഇന്ത്യ ആണവനിലയങ്ങള്‍ക്ക് പിന്നാലെ പായുകയാണ്. കൂടംകുളം നിലയം തുറക്കാനും മറ്റ് ആണവനിലയങ്ങള്‍ വിപുലീകരിക്കാനുമുള്ള നീക്കം സര്‍ക്കാര്‍ നിര്‍ത്തണം. 15,000 കോടി ചെലവാക്കി, കെട്ടിടങ്ങള്‍ നിര്‍മിച്ചു എന്നൊക്കെയാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ആണവദുരന്തമുണ്ടായാല്‍ അതിന്റെ നൂറിരട്ടി ധനഷ്ടവും ജീവജാലങ്ങളുടെ നാശവും സംഭവിക്കും. കൂടംകുളം മേഖല ഭൂകമ്പത്തിനും സുനാമിക്കും സാധ്യതയുള്ള പ്രദേശമാണ്. ഇവിടത്തെ സുരക്ഷാസംവിധാനത്തില്‍ ആശങ്ക സ്വാഭാവികമാണ്. ഇത്തരം വിമര്‍ശങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ജനകീയസമരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളത്തെ സമരം അവസാനിപ്പിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സമര ഐക്യദാര്‍ഢ്യ സമിതി നേതാക്കളായ എന്‍ സുബ്രഹ്മണ്യവും ടി പീറ്ററും അറിയിച്ചു. നിരാഹാരസമരം മാത്രമാണ് അവസാനിപ്പിച്ചത്. മറ്റ് സമരങ്ങള്‍ ശക്തിയായി തുടരുമെന്നും അവര്‍ പറഞ്ഞു. സമരസമിതി നേതാക്കള്‍ക്ക് ഒപ്പം പ്രശാന്ത് ഭൂഷണ്‍ കൂടംകുളം മേഖല സന്ദര്‍ശിച്ചു.
deshabhimani 020412
No comments:
Post a Comment