Monday, April 2, 2012

സാമ്പത്തിക ശക്തിയെന്ന് വാദിക്കുമ്പോഴും പട്ടിണി ഏറുന്നു: തപന്‍സെന്‍

രാജ്യം വലിയ സാമ്പത്തിക ശക്തിയാണെന്ന് അവകാശപ്പെടുമ്പോള്‍ ജനങ്ങള്‍ അനുദിനം പട്ടിണി കിടക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തപന്‍ സെന്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കുരുവട്ടൂര്‍ വെസ്റ്റ് ലോക്കലിലെ ചെറുവറ്റക്കടവ് ബ്രാഞ്ച് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനികന്റെ വീട്ടിലെ പട്ടിക്ക് ബിസ്കറ്റ് വാങ്ങാന്‍ പ്രതിദിനം 30 രൂപ വേണമെന്നിരിക്കെ നഗരങ്ങളില്‍ 28 രൂപയിലധികം ദിവസ വരുമാനമുള്ളവര്‍ കേന്ദ്ര സര്‍ക്കാറിന്റെ കണക്കില്‍ സമ്പന്നരാണ്. കമ്പോളത്തില്‍ ഊഹക്കച്ചവടക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുത്ത് അവര്‍ ഓരോ ദിവസവും പാവങ്ങളുടെ വയറ്റത്ത് ചവിട്ടുകയാണ്. പൊതുവിതരണ സമ്പ്രദായം തകര്‍ത്ത സര്‍ക്കാര്‍ പട്ടിണിപ്പാവങ്ങളെ പരിഹസിക്കുന്നു. കേന്ദ്ര ബജറ്റുകള്‍ സാധാരണക്കാര്‍ക്കുള്ള ഓരോ സബ്സിഡിയും വെട്ടിക്കുറച്ചുവരികയാണ്. സാധാരണക്കാര്‍ നിരക്ഷരരാവണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. നൂറില്‍ രണ്ട് രൂപ മാത്രമാണ് അവര്‍ വിദ്യാഭ്യാസത്തിന് മാറ്റിവെച്ചത്. വിദ്യാഭ്യാസം ഇല്ലെങ്കില്‍ ജനദ്രോഹ നടപടികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് കുറയുമെന്നാണ് അവര്‍ കരുതുന്നത്.

തൊഴിലുറപ്പ് പദ്ധതിയില്‍ പലര്‍ക്കും 40 ദിവസം പോലും തൊഴില്‍ ലഭിച്ചില്ല. ഈ വര്‍ഷം ആ പദ്ധതിക്ക് 33,000 രൂപ മാത്രമേ ബജറ്റില്‍ നീക്കിവെച്ചുള്ളൂ. വൈകാതെ ആ പദ്ധതിതന്നെ എടുത്തുമാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രാജ്യത്ത് മതപരമായും ജാതീയമായും വിഭജനം സൃഷ്ടിക്കുന്നവര്‍ക്കെതിരെയാണ് സിപിഐ എമ്മിന്റെ പോരാട്ടം. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ ഭരണം ഒരുക്കിക്കൊടുത്ത ജീവിത സൗകര്യങ്ങള്‍ ഓരോന്നും കവര്‍ന്നെടുക്കുകയാണെന്നും തപന്‍ സെന്‍ പറഞ്ഞു. കുരുവട്ടൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എ മുഹമ്മദ് സലീം അധ്യക്ഷനായി. ബ്രാഞ്ച് സെക്രട്ടറി കെ അശോകന്‍ സ്വാഗതം പറഞ്ഞു.

ഇരുപത് വര്‍ഷം മുമ്പുള്ള ഭക്ഷ്യധാന്യംപോലും അന്യം: സുഭാഷിണി അലി

കൊയിലാണ്ടി: പാവപ്പെട്ട ജനങ്ങള്‍ക്ക് 20 വര്‍ഷംമുമ്പ് ലഭിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍പോലും യുപിഎ ഭരണത്തില്‍ ലഭിക്കുന്നില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി പറഞ്ഞു. കീഴരിയൂരിലും തിക്കോടിയിലും നടന്ന സിപിഐ എം പൊതുസമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയിലെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ എലികള്‍ കഴിച്ചു വളരുകയാണ്. ധാന്യങ്ങള്‍ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ തയാറാകുന്നില്ല. രാജ്യസുരക്ഷാ രംഗത്തുപോലും അഴിമതി നടമാടുകയാണെന്നും അവര്‍ പറഞ്ഞു. കീഴരിയൂരില്‍ നടന്ന പൊതുയോഗത്തില്‍ മഠത്തില്‍ നാരായണന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി, ജില്ലാ കമ്മിറ്റി അംഗം ടി കെ കുഞ്ഞിരാമന്‍, ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ലോക്കല്‍സെക്രട്ടറി പി കെ ബാബു സ്വാഗതവും ഐ സജീവന്‍ നന്ദിയും പറഞ്ഞു.

deshabhimani 020412

1 comment:

  1. രാജ്യം വലിയ സാമ്പത്തിക ശക്തിയാണെന്ന് അവകാശപ്പെടുമ്പോള്‍ ജനങ്ങള്‍ അനുദിനം പട്ടിണി കിടക്കുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം തപന്‍ സെന്‍. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കുരുവട്ടൂര്‍ വെസ്റ്റ് ലോക്കലിലെ ചെറുവറ്റക്കടവ് ബ്രാഞ്ച് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete