Sunday, April 15, 2012

യുഡിഎഫ് മതനിരപേക്ഷത തകര്‍ക്കുന്നു പിണറായി


 യുഡിഎഫ് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരുടെ കാര്യത്തില്‍ നാണംകെട്ട സമുദായകണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രിയും യുഡിഎഫും നാടിന്റെ മതനിരപേക്ഷത തകര്‍ക്കുന്നു. ഉമ്മന്‍ചാണ്ടി കോക്കസ് നയിക്കുന്ന പാര്‍ട്ടിയും യുഡിഎഫും കേരളത്തിന്റെ ശാപമായി. മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ചചെയ്യാതെ മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയത് കേരളത്തില്‍ ഇതിനുമുന്‍പുണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തിനാണ് ആ കസേരയിലിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തില്ലങ്കേരി രക്തസാക്ഷിത്വദിനാചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

പ്രതിപക്ഷത്തിരിക്കണമെന്ന ജനവിധി എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തിനു വിരുദ്ധമായി ആരെയും ചാക്കിലാക്കി ഭരണം നടത്തുന്നതിനെ എല്‍ഡിഎഫിലെ ഒരു കക്ഷിയും അംഗീകരിച്ചില്ല. യുഡിഎഫ് ജനവിരുദ്ധനയം സ്വീകരിച്ചാല്‍ എതിര്‍ക്കുമെന്ന് എല്‍ഡിഎഫ് അന്നു തന്നെ തീരുമാനിച്ചു. എല്‍ഡിഎഫ് നടപ്പാക്കിയ നയങ്ങള്‍ എല്ലാവിഭാഗം ജനങ്ങളും അംഗീകരിച്ചു.യുഡിഎഫിന് ഭരണസ്ഥിരത കൈവരിക്കാന്‍ കഴിഞ്ഞില്ല. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ അത് വ്യക്തമായി. എല്‍ഡിഎഫ് കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം യുഡിഎഫ് തകര്‍ത്തു. കേരളത്തെ എല്ലാവിധത്തിലും ബഹുദൂരം പിന്നോട്ടടിപ്പിച്ചു. എല്‍ഡിഎഫ് രണ്ടുരൂപക്ക് 60 ലക്ഷം കുടുംബങ്ങള്‍ക്ക് അരി കൊടുത്തപ്പോള്‍ യുഡിഎഫ് ഒരു രൂപക്ക് അരി കൊടുത്തത് 22 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ്. എല്‍ഡിഎഫ് അരി കൊടുത്ത 38 ലക്ഷം പേര്‍ പുറത്തായി. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സര്‍ക്കാര്‍ ഓരോ മേധലകളായി തകര്‍ത്തു കൊണ്ടിരിക്കുകയാണ്. കേരന്ദസര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവല്‍ക്കരണനയങ്ങള്‍ അതേപടിയോ കൂടുതലായോ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ കേരളത്തില്‍ ശ്രമിച്ചത്. ഒരു മുന്നണിയിലും നടക്കാത്ത കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ നടത്തുന്നത്.

ഉമ്മന്‍ചാണ്ടിക്കൊപ്പം എല്ലാക്കാലത്തും ഉറച്ചു നിന്ന ആര്യാടന്‍ മുഹമ്മദ് പോലും ലീഗിന്റെ അഞ്ചാം മന്ത്രിയെ അതിനിശിതമായി വിമര്‍ശിച്ചു. കെപിസിസി അടിയന്തിരമായി വിുളിക്കണമെന്ന് സുധീരന്‍ പറഞ്ഞു. എല്ലാവരും പറഞ്ഞ കാര്യമിതാണ്. കേരളത്തിന്റെ സാമുദായിക സംതുലാനവസ്ഥക്ക് കോട്ടമുണ്ടായി. കേരളത്തിലെ മന്ത്രിമാര്‍ ഏതു സമുദായത്തില്‍ നിന്നുള്ളവരാണെന്ന് ചര്‍ച്ച ചെയ്യപ്പെടാറില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി നിയോഗിച്ചവരുടെ വാദമെന്തായിരുന്നു. യുഡിഎഫിലെ എംഎല്‍എമാര്‍ അധികവും മതന്യൂനപക്ഷത്തില്‍ നിന്നുള്ളവരാണെന്ന് അവര്‍ കണ്ടെത്തി. ലീഗിന് അഹന്ത വല്ലാതെ വര്‍ധിച്ചു. അധികാരഭ്രാന്തില്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. അവരുടെ പാര്‍ട്ടിയോഗം പോലും നടത്താന്‍ കഴിയുന്നില്ല. എവിടെയെല്ലാം യോഗം നടത്തിയോ അവിടെയെല്ലാം ബഹളമാണ്. ലീഗിനകത്ത് തീവ്രവാദശക്തി രൂപപ്പെടുന്നു. കാസര്‍കോട് ലീഗിന്റെ നേതാക്കളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. കണ്ണൂരില്‍ ബാവക്ക് തല്ലുകിട്ടി. ക്രിമിനല്‍ സ്വഭാവമുള്ളവരുടെ വേലിയേറ്റം ആ പാര്‍ട്ടിയിലുണ്ടായി. ഉമ്മന്‍ചാണ്ടി ആഭ്യന്തരവകുപ്പ് ലീഗിന് കൊടുത്തു. ലീഗ് പറയുന്നു കോണ്‍ഗ്രസ് അനുസരിക്കുന്നു. അതണിപ്പോള്‍ നടക്കുന്നതെന്നും പിണറായി പറഞ്ഞു.

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ആര്യാടന്‍ മുഹമ്മദ് പോലും പങ്കെടുത്തില്ല. മന്ത്രിമാരുടെ വകുപ്പ് മാറിയതുപോലും അറിയാത്ത കെപിസിസി പ്രസിഡന്റ് ആ കസേരയിലിരിക്കുന്നതിന്റെ അര്‍ഥമാണ്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയില്‍ നിന്നും മാറ്റിയതുപോലും കെപിസിസി അറിഞ്ഞില്ല. പിന്നെ കേരളത്തില്‍ കെപിസിസിയുടെ ആവശ്യമെന്തിനാണ്. മുഖ്യമന്ത്രിക്ക് ഹൈക്കമാന്റില്‍ നിന്നും അനുമതി കിട്ടിയെന്നാണ് പറയുന്നത്. ഇതിനുമുന്‍പ് ഏതെങ്കിലും ഒരു മുഖ്യമന്ത്രി ഇങ്ങനെ ചെയ്തിട്ടുണ്ടോ. അതിനു പറഞ്ഞ ന്യായം ഓരോ വകുപ്പും ജാതിക്കാരും മതക്കാരും പ്രത്യേകം കൈകാര്യം ചെയ്താല്‍ കേരളത്തില്‍ സാമുദായികസംതുലനം സംരക്ഷിക്കപ്പെടുമെന്നാണ്. മതനിരപേക്ഷതക്ക് ക്ഷതമേല്‍പ്പിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടന്നത്. യുഡിഎഫ് ഗവണ്‍മെന്റ് മതനിരപേക്ഷത തകര്‍ത്തു. കോണ്‍ഗ്രസുകാര്‍ പോലും അതിനിശിതമായി വിമര്‍ശിക്കുന്നു. നാടിന്റെ മതനിരപേക്ഷത തകര്‍ക്കുന്നതിനെതിരെ എല്ലാവരും അണിനിരക്കണം. ഈ ഭരണം കേരളത്തിന്റെ ശാപമായി മാറി. എല്ലാവിഭാഗം ജനങ്ങളും ഈ ഭരണത്തിനെതിടെ പ്രതികരിക്കണം. അതോടൊപ്പം മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ശക്തികള്‍ ഉയര്‍ന്നുവരണം. പിണറായി പറഞ്ഞു.

deshabhimani news

1 comment:

  1. യുഡിഎഫ് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മന്ത്രിമാരുടെ കാര്യത്തില്‍ നാണംകെട്ട സമുദായകണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രിയും യുഡിഎഫും നാടിന്റെ മതനിരപേക്ഷത തകര്‍ക്കുന്നു. ഉമ്മന്‍ചാണ്ടി കോക്കസ് നയിക്കുന്ന പാര്‍ട്ടിയും യുഡിഎഫും കേരളത്തിന്റെ ശാപമായി. മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ചചെയ്യാതെ മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയത് കേരളത്തില്‍ ഇതിനുമുന്‍പുണ്ടായിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തിനാണ് ആ കസേരയിലിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തില്ലങ്കേരി രക്തസാക്ഷിത്വദിനാചരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

    ReplyDelete