Thursday, July 5, 2012
കോട്ടയത്ത് എസ്എഫ്ഐ കലക്ടറേറ്റ് മാര്‍ച്ചിനുനേരെ ലാത്തിച്ചാര്‍ജ്; 13 പേര്‍ അറസ്റ്റില്‍
വിദ്യാഭ്യാസമേഖലയിലെ ലീഗ്വല്‍ക്കരണത്തിനെതിരെ കലക്ട്രേറ്റിലേക്കു മാര്‍ച്ച്ചെയ്ത എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. വിദ്യാര്‍ഥി പ്രകടനം കലക്ട്രേറ്റ് ഗേറ്റില്‍ എത്തിയപ്പോള്‍തന്നെ എസ്എഫ്ഐ ജില്ലാ നേതാക്കളടക്കം 13 പേരെ വളഞ്ഞുവച്ച് മര്‍ദ്ദിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. നേതാക്കളടക്കം പത്തു വിദ്യാര്‍ഥികള്‍ക്ക് പരിക്കുണ്ട്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കോട്ടയത്തെ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നത് വിദ്യാര്‍ഥികളുടെ കല്ലേറിനെ തുടര്‍ന്നാണെന്ന പ്രചാരണവും ഈ സമയമുണ്ടായി. ഇതേത്തുടര്‍ന്ന് പൊലീസ് നഗരമാകെ പാഞ്ഞുനടന്ന് ഏഴു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. കല്ലെറിഞ്ഞത് എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നായിരുന്നു ഓഫീസ് ജീവനക്കാരും പൊലീസും വൈകിട്ടുവരെ ആരോപിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ കേസെടുത്തുമില്ല.
ബുധനാഴ്ച പകല്‍ 11.30 നാണ് തിരുനക്കരയില്‍ നിന്നും വിദ്യാര്‍ഥികള്‍ പ്രകടനമായെത്തിയത്. കലക്ട്രേറ്റ് പരിസരത്ത് ഗ്രനേഡ് അടക്കമുള്ള "വജ്ര"സംവിധാനവും സജ്ജമാക്കിയിരുന്നു. പ്രകടനം എത്തിയപാടെ വിദ്യാര്‍ഥികളെ പൊലീസ് നാലുപാടും വളഞ്ഞു. വിദ്യാര്‍ഥികള്‍ കലക്ട്രേറ്റിന്റെ പ്രധാനഗേറ്റിനു മുന്നിലെ ബാരിക്കേഡിന്റെ സമീപമായപ്പോള്‍ പൊലീസ് അതിക്രമം തുടങ്ങി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് മഹേഷ് ചന്ദ്രന്‍, സെക്രട്ടറി എം എ റിബിന്‍ഷാ, ജില്ലാ വൈസ് പ്രസിഡന്റ് എം പി രാകേഷ്, സെക്രട്ടറിയറ്റംഗം ജെയ്ക് സി തോമസ് എന്നിവരടക്കമുള്ളവരെ പൊലീസ് വളഞ്ഞുവച്ച് മര്‍ദ്ദിച്ചു. മറ്റ് വിദ്യാര്‍ഥികളെ ലാത്തിച്ചാര്‍ജ്ജ് ചെയ്ത് ഓടിച്ചു. അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വാനിലേക്ക് കയറ്റുന്നതിനിടെ പൊലീസ് ലാത്തി ഉപയോഗിച്ച് കുത്തുകയും കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തു. ചിതറിയോടിയ വിദ്യാര്‍ഥികളെ ബസേലിയസ് കോളേജിന് സമീപം വരെ പൊലീസ് പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു. ഈ സമയത്താണ് കിഴക്കുഭാഗത്ത് കെ കെ റോഡരികിലുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫീസിനു നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത പരന്നത്. ഇതോടെ ഭീകര മര്‍ദ്ദനമായി. വിദ്യാര്‍ഥികള്‍ ചിതറിയോടിയത് എതിര്‍ദിശയിലേക്കാണെന്നിരിക്കെയാണ്, എസ്എഫ്ഐക്കെതിരെ കുറ്റം ആരോപിക്കാന്‍ ശ്രമം നടന്നത്. ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥികളെ വൈകിട്ടോടെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ ജെ തോമസ് അടക്കമുള്ള നേതാക്കള്‍ അറസ്റ്റിലായവരെ സന്ദര്‍ശിച്ചു.
deshabhimani 050712
Labels:
എസ്.എഫ്.ഐ
Subscribe to:
Post Comments (Atom)

ReplyDelete