Sunday, July 22, 2012
24 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍
വ്യവസായവകുപ്പിനുകീഴിലെ വ്യവസായസ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷവും തകര്‍ച്ചയിലേക്ക്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്തപ്പോള്‍ വ്യവസായവകുപ്പിന്റെ ചുമതലയിലുള്ള സംയുക്തസംരംഭങ്ങള്‍ ഉള്‍പ്പെടെ 44 സ്ഥാപനങ്ങളില്‍ 24ഉം നഷ്ടത്തിലാണെന്ന് കണ്ടെത്തി. ആകെ നഷ്ടം 100 കോടി കവിയും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തിനിടയില്‍ ലാഭത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സ്ഥാപനങ്ങളാണ് ഇപ്പോള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നത്. പോയവര്‍ഷത്തെ ഓഡിറ്റുചെയ്യാത്ത കണക്കുപ്രകാരംതന്നെ 24 കമ്പനികള്‍ നഷ്ടത്തിലായി. ഓഡിറ്റ് കഴിയുമ്പോള്‍ നഷ്ടത്തിന്റെ കണക്ക് വര്‍ധിക്കും.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ലാഭത്തിലായിരുന്ന മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ആര്‍ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍, കെല്‍ട്രോണ്‍ കംപോണന്റ് ലിമിറ്റഡ്, കേരള സെറാമിക്സ്, ഹാന്‍ഡിക്രാഫ്റ്റ്സ്് ഡെവലപ്മെന്റ് കോര്‍പറേഷന്‍, ഓട്ടോകാസ്റ്റ്, ആലപ്പി കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, ബാംബൂ കോര്‍പറേഷന്‍, ട്രാക്കോ കേബിള്‍സ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ്, കേരള ഓട്ടോമൊബൈല്‍സ്, ട്രിച്ചൂര്‍ കോ- ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, ട്രാവന്‍കൂര്‍ സിമന്റ്സ്, സ്റ്റീല്‍ കോംപ്ലക്സ് ലിമിറ്റഡ്, കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് ലിമിറ്റഡ്, ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍ എന്നിവയാണ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 42 സ്ഥാപനത്തില്‍ 30ഉം നഷ്ടത്തിലായിരുന്നു. ഈ അവസ്ഥയില്‍നിന്ന് 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി. യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ നഷ്ടംനികത്തി 250 കോടി രൂപയോളം ലാഭത്തിലാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. 2010ലെ കണക്കനുസരിച്ച് 32 പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് 239.75 കോടി രൂപയുടെ ലാഭമാണുണ്ടായത്. 2005-06ല്‍ ഇവയുടെ മൊത്തം വിറ്റുവരവ് 1522.98 കോടിമാത്രമായിരുന്നു. 2009-10ല്‍ ഇത് 2190.73 കോടിയായി ഉയര്‍ന്നു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും പൊതുമേഖലയില്‍ നിലനിര്‍ത്താനുമുള്ള നടപടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും കമ്പനിഭരണം കാര്യക്ഷമമാക്കിയുമാണ് ഇത് സാധിച്ചത്. ബജറ്റിലൂടെയുള്ള കൈത്താങ്ങ്, പൊതുമേഖലാ ശാക്തീകരണത്തിന് വകുപ്പുകള്‍ക്കിടയിലെ ധാരണ, ജീവനക്കാരെയും തൊഴിലാളികളെയും വിശ്വാസത്തിലെടുത്തുള്ള തൊഴിലുടമ- തൊഴിലാളി ബന്ധം, വിദഗ്ധ മാനേജ്മെന്റ് തുടങ്ങിയ ഘടകങ്ങളുടെ ഏകോപനവും ഫലപ്രദമായ പ്രവര്‍ത്തനവും വ്യവസായരംഗത്ത് പുത്തനുണര്‍വ് പകര്‍ന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സഹകരണവും സംയുക്തസംരംഭങ്ങളും ഇതിന് തുണയായി.
(ജി രാജേഷ്കുമാര്‍)
deshabhimani 210712
Labels:
പൊതുമേഖല,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)

ReplyDelete