Sunday, July 22, 2012

സ്ത്രീകളുടെ സുരക്ഷ അവരുടെ വസ്ത്രമനുസരിച്ചെന്ന് മഹാരാഷ്ട്ര മന്ത്രി

ഇന്തോര്‍: സ്ത്രീകളുടെ സുരക്ഷയും അവര്‍ക്ക് ലഭിക്കുന്ന ബഹുമാനവും അവരുടെ വസ്ത്രധാരണ രീതിയെയും പെരുമാറ്റത്തെയും അനുസരിച്ചാണെന്ന് മധ്യപ്രദേശ് വ്യവസായമന്ത്രി കൈലാഷ് വിജയ്വാര്‍ഗിയ. കഴിഞ്ഞദിവസം ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമത ശര്‍മ നടത്തിയ വിവാദപ്രസ്താവനയ്ക്കു പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന.

"സ്ത്രീകളുടെ ഫാഷനും ജീവിതരീതിയും സ്വഭാവവും ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ച രീതിയിലാകണം. മറ്റുള്ളവരെ പ്രകോപിപ്പിക്കുന്ന രീതിയില്‍ സ്ത്രീകള്‍ വസ്ത്രം ധരിക്കരുത്. കാണുന്നവരുടെ ബഹുമാനം പിടിച്ചുപറ്റുന്ന വിധമാണ് സ്ത്രീകള്‍ വസ്ത്രം ധരിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ കാണുന്നവരെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ സ്ത്രീകളുടെ വസ്ത്രധാരണം. അതാണ് സ്ത്രീകള്‍ക്കെതിരെ അതിക്രമത്തിന് കാരണം"-മന്ത്രി പറഞ്ഞു.

ഗുവാഹത്തിയില്‍ പതിനേഴുകാരി പീഡിപ്പിക്കപ്പെട്ടതിനോട് പ്രതികരിക്കവെയാണ് മമത ശര്‍മ വിവാദപ്രസ്താവന പുറപ്പെടുവിച്ചത്. സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് കാരണം എന്നായിരുന്നു അവര്‍ പറഞ്ഞത്.

deshabhimani 210712

1 comment:

  1. സ്ത്രീകളുടെ സുരക്ഷയും അവര്‍ക്ക് ലഭിക്കുന്ന ബഹുമാനവും അവരുടെ വസ്ത്രധാരണ രീതിയെയും പെരുമാറ്റത്തെയും അനുസരിച്ചാണെന്ന് മധ്യപ്രദേശ് വ്യവസായമന്ത്രി കൈലാഷ് വിജയ്വാര്‍ഗിയ. കഴിഞ്ഞദിവസം ദേശീയ വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ മമത ശര്‍മ നടത്തിയ വിവാദപ്രസ്താവനയ്ക്കു പിന്നാലെയാണ് മധ്യപ്രദേശ് മന്ത്രിയുടെ പ്രസ്താവന.

    ReplyDelete