Friday, July 6, 2012
ഇന്റര്‍നെറ്റ് നിരക്ക് 7 % കൂട്ടും
ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ സാമ്പത്തികവെട്ടിപ്പ് തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് സംഭവിച്ച വീഴ്ച ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാകുന്നു. വരുമാനം കുറച്ചുകാണിച്ച് കമ്പനികള്‍ നടത്തിവന്ന തട്ടിപ്പിന് അഞ്ചുവര്‍ഷത്തിനുശേഷം പിഴ ഈടാക്കാനാണ് സര്‍ക്കാര്‍തീരുമാനം. സര്‍ക്കാരിന്റെ നടപടി തരണംചെയ്യാന്‍, ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനുള്ള നിരക്ക് ഈ മാസംമുതല്‍ ഏഴ് ശതമാനവും അടുത്ത ഏപ്രില്‍മുതല്‍ എട്ട് ശതമാനവും വര്‍ധിപ്പിക്കാനാണ് വിവിധ കമ്പനികളുടെ തീരുമാനം. റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (551 കോടി), ഭാരതി (292 കോടി), വോഡഫോണ്‍ (254 കോടി), ഐഡിയ (113 കോടി), ടാറ്റ ടെലിസര്‍വീസ് (273 കോടി), ടാറ്റ കമ്യൂണിക്കേഷന്‍സ് (120 കോടി) എന്നീ കമ്പനികള്‍ക്കുമേല്‍ 1594 കോടി രൂപയുടെ പിഴയാണ് കേന്ദ്രസര്‍ക്കാര്‍ ചുമത്തിയത്. 2015 ആകുമ്പോള്‍ ന്യായമായ നിരക്കില്‍ മെച്ചപ്പെട്ട ഇന്റര്‍നെറ്റ് സേവനം നല്‍കുമെന്ന 2012ലെ ടെലികോം നയത്തിന് വിരുദ്ധമായാണ് സേവനദാതാക്കള്‍ നീങ്ങുന്നത്. ബാങ്ക് ഇടപാടുകള്‍, ആരോഗ്യം, തൊഴിലുറപ്പുപദ്ധതി എന്നിവയുടെ സുതാര്യമായ ഇടപാടുകള്‍ക്ക് രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് നിരക്ക് ഉയര്‍ത്തുന്നത്.
കുറഞ്ഞ നിരക്കില്‍ ലൈസന്‍സ് കരസ്ഥമാക്കി, ഓഹരിവിപണിയില്‍നിന്നുള്‍പ്പെടെ മികച്ച വരുമാനം വന്‍കിട ഇന്റനെറ്റ് സേവനദാതാക്കള്‍ നേടുന്നുണ്ട്. അഞ്ചുവര്‍ഷമായി ഈ കണക്കുകള്‍ കമ്പനികള്‍ മറച്ചുവച്ചുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. വന്‍കിട കമ്പനികളുടെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴചയില്‍ തങ്ങളും ശിക്ഷിക്കപ്പെടുകയാണെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് ചാരിയ പറഞ്ഞു. ബ്രോഡ്ബാന്‍ഡ് സര്‍വീസിലെ വേഗക്കുറവും മറ്റു തടസ്സങ്ങളുംമൂലം ബുദ്ധിമുട്ടുമ്പോഴാണ് നിരക്കുവര്‍ധനയുടെ അധികഭാരംകൂടി ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ കമ്പനികള്‍ തുനിയുന്നത്.
deshabhimani 060712
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
കുറഞ്ഞ നിരക്കില്‍ ലൈസന്‍സ് കരസ്ഥമാക്കി, ഓഹരിവിപണിയില്‍നിന്നുള്‍പ്പെടെ മികച്ച വരുമാനം വന്‍കിട ഇന്റനെറ്റ് സേവനദാതാക്കള്‍ നേടുന്നുണ്ട്. അഞ്ചുവര്‍ഷമായി ഈ കണക്കുകള്‍ കമ്പനികള്‍ മറച്ചുവച്ചുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയത്. വന്‍കിട കമ്പനികളുടെ കള്ളത്തരങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴചയില്‍ തങ്ങളും ശിക്ഷിക്കപ്പെടുകയാണെന്ന് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് ചാരിയ പറഞ്ഞു. ബ്രോഡ്ബാന്‍ഡ് സര്‍വീസിലെ വേഗക്കുറവും മറ്റു തടസ്സങ്ങളുംമൂലം ബുദ്ധിമുട്ടുമ്പോഴാണ് നിരക്കുവര്‍ധനയുടെ അധികഭാരംകൂടി ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാന്‍ കമ്പനികള്‍ തുനിയുന്നത്.
ReplyDeletefight aganist for the internet looting............
ReplyDelete