Tuesday, July 10, 2012
അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന ഭീകരത: പി ജയരാജന്‍
മൊഴിയെടുക്കലിന്റെ ഭാഗമായി യുദ്ധസമാന സന്നാഹങ്ങള്‍ ഒരുക്കി ഭഭീകരത സൃഷ്ടിച്ച പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ടാംതവണയാണ് പൊലീസ് തന്നെ ചോദ്യം ചെയ്യുന്നത്. ഗസ്റ്റ്ഹൗസ് പരിസരമാകെ നൂറുകണക്കിന് സായുധ പൊലീസ് സേനയെ ഒരുക്കി നിര്‍ത്തി. ജലപീരങ്കി, ഗ്രനേഡ്, തോക്ക് ഉള്‍പ്പെടെയുള്ള എല്ലാ മര്‍ദന സംവിധാനവും സജ്ജമാക്കി. മൊഴിയെടുപ്പിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുപുറമെ എആര്‍ ക്യാമ്പിലും മറ്റുമുള്ള നിരവധി പൊലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെയും കൊണ്ടു വന്നു. ഇത് തികച്ചും ദുരൂഹമാണ്. ഗസ്റ്റ് ഹൗസിലേക്ക് തന്നോടൊപ്പം ഒരു വാഹനത്തില്‍ പോയത് മൂന്നുപേര്‍ മാത്രമാണ്. എം വി ജയരാജന്‍, ഒ വി നാരായണന്‍, എം സുരേന്ദ്രന്‍ എന്നിവര്‍. എല്ലാവരും പാര്‍ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍. ഈ നാലുപേരെ നേരിടാനാണ് യുദ്ധസന്നാഹമൊരുക്കിയത്. സിപിഐ എം നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന പാര്‍ടിയാണ്. ഒരു നിയമസംരക്ഷണവും ഞങ്ങള്‍ക്ക് കിട്ടരുതെന്ന വാശിയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
ഞങ്ങള്‍ അന്വേഷണവുമായി സഹകരിച്ചിട്ടുണ്ട്. ജൂണ്‍ 12ന് ഹാജരായി. ചോദ്യം ചെയ്യാന്‍ രണ്ടാംതവണ ആവശ്യപ്പെട്ടപ്പോഴും എത്താമെന്ന് രേഖാമൂലം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. ചോദ്യംചെയ്യുമ്പോള്‍ എന്തിന് ഇത്ര വലിയ യുദ്ധസമാന സന്നാഹമൊരുക്കിയതെന്ന് പൊലീസ് വ്യക്തമാക്കണം. ഗസ്റ്റ് ഹൗസില്‍ മാത്രമല്ല, കണ്ണൂര്‍ ടൗണിലും തളിപ്പറമ്പിലും മാങ്ങാട്ടും പുതിയതെരുവിലും ദ്രുതകര്‍മ സേനയടക്കമുള്ള വന്‍ സന്നാഹവും ജലപീരങ്കിയും ഒരുക്കിനിര്‍ത്തി ഭീതിദമായ അന്തരീക്ഷമുണ്ടാക്കി. ജില്ലയിലാകെ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന ഭീകരതയാണ് സൃഷ്ടിച്ചത്. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി ഭീകരത സൃഷ്ടിച്ചു. ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവരെയും രോഗികളെ കാണാനെത്തിയവരെയും ജയിലില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പോയവരെയും പൊലീസ് പിടിച്ചുകൊണ്ടു പോകുന്നു. ജയിലിലും പ്രത്യേക അന്തരീക്ഷം സൃഷ്ടിക്കുന്നു. ആദിവാസികളെ കാണാന്‍ പോയത് കൊടുംകുറ്റവാളികളെ സന്ദര്‍ശിക്കുന്നതായി ചിത്രീകരിച്ച് ജയില്‍ ഉപദേശക സമിതിയില്‍നിന്ന് തന്നെ ഒഴിവാക്കി. സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതിയാണ് കണ്ണൂരില്‍ നടക്കുന്നത്. ഇതിനുമുന്നില്‍ മുട്ടുമടക്കില്ല. എല്ലാ നിയമവ്യവസ്ഥയും കാറ്റില്‍ പറത്തിഭഭരിക്കാമെന്നാണ് യുഡിഎഫ് വ്യാമോഹിക്കുന്നത്. കൊലക്കേസുകളില്‍ പ്രതികളായ യുഡിഎഫ് നേതാക്കളെ സംരക്ഷിക്കുമ്പോള്‍ സിപിഐ എമ്മിനെ വേട്ടയാടുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഈ കടന്നാക്രമണത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ പ്രതിഷേധിക്കണമെന്ന് ജയരാജന്‍ അഭ്യര്‍ഥിച്ചു.
എം വി ജയരാജന്‍, കെ കെ രാഗേഷ്, ഒ വി നാരായണന്‍ എന്നിവരൂം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 100712
Labels:
കണ്ണൂര്‍
Subscribe to:
Post Comments (Atom)

ReplyDelete