ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലും അതിനുമുമ്പുള്ള മറ്റ് വെളിപ്പെടുത്തലുകളും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കേസെടുക്കാത്തത്. സഭയ്ക്കകത്ത് ചര്‍ച്ച നടത്തി പ്രതികളെ നിശ്ചയിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ വെളിപ്പെടുത്തല്‍ മറ്റ് വെളിപ്പെടുത്തലുകളില്‍നിന്ന് വ്യത്യസ്തമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അവകാശപ്പെട്ടു. ശൂന്യവേളയില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നോട്ടീസ് നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഇ പി ജയരാജന്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയുടെ പങ്ക് കോണ്‍ഗ്രസ് നേതാവുതന്നെ വെളിപ്പെടുത്തിയിട്ടും കേസെടുക്കാതെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധമിരമ്പി. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രശാന്ത്ബാബു നടത്തിയത് കുറ്റസമ്മതമായി കണക്കാക്കാന്‍പോലും മടികാണിച്ച് ആഭ്യന്തരമന്ത്രിയുടെ പ്രതികരണവും സഭയില്‍ വന്‍ ബഹളത്തിനിടയാക്കി. സുധാകരനെതിരായ കേസ് അന്വേഷിക്കുന്നതില്‍ നിന്ന് ഐജി ഗോപിനാഥിനെ മാറ്റി ഐജി ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തില്‍ പുതിയ ടീമിനെ നിയോഗിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു എഫ്ഐആര്‍പോലും രജിസ്റ്റര്‍ചെയ്യാതെ കേസ് എങ്ങനെയാണ് അന്വേഷിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. ഒരു പ്രസംഗത്തിന്റെ പേരില്‍ നാല് കൊലക്കേസ് രജിസ്റ്റര്‍ചെയ്ത സര്‍ക്കാര്‍ ഒരു വ്യക്തി നാലാളെ കൊന്നതിന്റെ ഗൂഢാലോചന വെളിപ്പെടുത്തിയിട്ടും കേസ് എടുക്കുന്നില്ല. ഇത് രണ്ടുതരം നീതിയാണ്. കെ സുധാകരനെ മാത്രമല്ല, കൊലചെയ്യാന്‍ തോക്ക് കൊടുത്തെന്ന് പ്രശാന്ത് ബാബു വെളിപ്പെടുത്തിയ കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണനെയും അറസ്റ്റ് ചെയ്യണം. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്യാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് മടികാട്ടുന്നു. പ്രതിപക്ഷ നേതാക്കളുടെ ജീവനും വിലയില്ലേ എന്നും കോടിയേരി ചോദിച്ചു. നിയമസഭയ്ക്കകത്ത് ചര്‍ച്ച നടത്തി പ്രതികളെ നിശ്ചയിക്കാനാകില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയെ ന്യായീകരിച്ചു. ജയരാജനെ വെടിവച്ച കേസില്‍ സുധാകരന്‍ പ്രതിയാണ്. അതുകൊണ്ട് പുതിയ കേസെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. എങ്കില്‍ ആ കേസില്‍ പ്രതിയല്ലാത്ത പ്രശാന്ത്ബാബു ഗൂഢാലോചനയില്‍ തനിക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ അയാള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് കോടിയേരി തിരിച്ചു ചോദിച്ചു. സേവറി ഹോട്ടല്‍ ആക്രമിച്ച് നാണുവിനെ കൊന്നത്, നാല്‍പ്പാടി വാസുവധം, കോ-ഓപ്പറേറ്റീവ് പ്രസ് അക്രമം, ചൊവ്വ ബാങ്ക് ആക്രമണം എന്നിവയില്‍ കേസെടുക്കുന്നതിനും നിയമതടസ്സമില്ലല്ലോ എന്ന പ്രതിപക്ഷ ചോദ്യത്തിന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി നല്‍കിയില്ല.
കേസെടുത്ത് അന്വേഷണം നടത്തുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിരത്തുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രശാന്ത് ബാബു, താന്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നു പറഞ്ഞാല്‍ത്തന്നെ കേസെടുക്കാമല്ലോ? കേസുകളില്‍ രണ്ടുതരം സമീപനം ശരിയല്ലെന്ന് സ്പീക്കര്‍ ഭരണപക്ഷത്തെ ഉപദേശിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. "താങ്കള്‍ കോണ്‍ഗ്രസ് നേതാവാണെങ്കിലും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണെന്ന് ഓര്‍ക്കണം"- ഇ പി ജയരാജന്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. "ഞങ്ങളിലൊരാളെ കൊന്നശേഷം കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ അക്രമം നടത്തി ഭീകരാവസ്ഥ സൃഷ്ടിക്കുന്നതിന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതിനെ താങ്കള്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത്"- ഇ പി പറഞ്ഞു. സി ദിവാകരന്‍, മാത്യു ടി തോമസ് കോവൂര്‍ കുഞ്ഞുമോന്‍, എ കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു.
പ്രതിയല്ലെന്ന് സുധാകരന്‍ പറഞ്ഞാല്‍ ഞാന്‍ എന്തുചെയ്യും: മുഖ്യമന്ത്രി
ഇ പി ജയരാജനെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍കെ സുധാകരന്‍ പ്രതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സാങ്കേതികത്വം വലിച്ചുകീറി പുറത്തെടുത്ത് പ്രതിയല്ലെന്ന് സുധാകരന്‍ പുറത്തുപറയുന്നതിന് താന്‍ എന്തുചെയ്യുമെന്നും മുഖ്യമന്ത്രി ചോദിച്ചു. ഈ കേസില്‍ സുധാകരന്‍ പ്രതിയായതിനാല്‍ വീണ്ടും ഒരു കേസെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല. പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ സ്വമേധയാ ഉള്ള കുറ്റസമ്മതമായി കാണാനാകില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.
സുധാകരനെതിരായ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം: കോടതി
സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ കണ്ടെന്ന് പ്രസംഗിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിക്കെതിരായ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടും രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഒമ്പതിനകം റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (മൂന്ന്) എ ഇജാസാണ് മ്യൂസിയം പൊലീസിന് നിര്‍ദേശം നല്‍കിയത്.
സുപ്രീംകോടതി വിധിച്ച തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബാലകൃഷ്ണപിള്ളയ്ക്ക് 2011 ഫെബ്രുവരി 12ന് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് സുധാകരന്റെ വിവാദ പ്രസംഗം. 21ബാര്‍ ലൈസന്‍സ് റദ്ദാക്കിയ ഹൈക്കോടതിവിധി അട്ടിമറിക്കാന്‍ 36ലക്ഷം കൈക്കൂലി നല്‍കിയതിന് താന്‍ സാക്ഷിയാണെന്നാണ് സുധാകരന്‍ പ്രസംഗിച്ചത്. എന്നാല്‍, പൊലീസിന് ഇതുസംബന്ധിച്ച് വിവരം നല്‍കാതെ മറച്ചുവച്ചതിനാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഭരണസ്വാധീനം ഉപയോഗിച്ച് ഡിജിപി ജേക്കബ് പുന്നൂസും മ്യൂസിയം എസ്ഐയും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ച് അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് നല്‍കിയ സ്വകാര്യഅന്യായം പരിഗണിച്ചാണ് മജിസ്ട്രേട്ട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദവിവരവും രേഖകളും ഹാജരാക്കാനും നിര്‍ദേശമുണ്ട്. നീതിപൂര്‍വമായി അന്വേഷണം നടത്താന്‍ സാധ്യതയില്ലാത്തതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സുധാകരനെ അറസ്റ്റ് ചെയ്യണമെന്നും നാര്‍ക്കോഅനാലിസിസ്, പോളിഗ്രാഫ്, ബ്രെയിന്‍മാപ്പിങ് തുടങ്ങിയ ടെസ്റ്റുകള്‍ക്ക് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
deshabhimani 060712/050712
ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്ന് നിയമസഭയില്‍ സര്‍ക്കാര്‍. പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലും അതിനുമുമ്പുള്ള മറ്റ് വെളിപ്പെടുത്തലുകളും തമ്മില്‍ വ്യത്യാസമുണ്ട്. അതുകൊണ്ടാണ് കേസെടുക്കാത്തത്. സഭയ്ക്കകത്ത് ചര്‍ച്ച നടത്തി പ്രതികളെ നിശ്ചയിക്കാനാകില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ReplyDelete