Monday, July 9, 2012
മാധ്യമങ്ങള്‍ കിംവദന്തിയുടെ പിറകെ: കെ ഇ എന്‍
ശാസ്താംകോട്ട: കൊല്ലപ്പെട്ട ചരിത്രം തൊഴിലാളിവര്‍ഗത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും അധിനിവേശ ശക്തികള്‍ക്ക് കൊലചെയ്ത പരിചയമേയുള്ളൂവെന്നും കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം കുന്നത്തൂര്‍ ഏരിയകമ്മിറ്റി ഭരണിക്കാവില്‍ സംഘടിപ്പിച്ച "മാധ്യമങ്ങള്‍: ചരിത്രവും വര്‍ത്തമാനവും" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു കെ ഇ എന്‍.
മര്‍ദനമുറകളെ അതിജീവിച്ചാണ് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗപ്രസ്ഥാനം ശക്തിപ്രാപിച്ചത്. ചിക്കാഗോ സമരനായകരെ അന്നത്തെ ഏറ്റവും വലിയ മാധ്യമം വിശേഷിപ്പിച്ചത് ചുമപ്പന്‍ തെമ്മാടികളെന്നാണ്. ആ നേതാക്കളെ പിന്നീട് തൂക്കിക്കൊന്നപ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മഹത്തായ കാര്യമായി മാധ്യമങ്ങള്‍ കൊണ്ടാടി. ഭരണകൂടങ്ങള്‍ നിശ്ചയിക്കുന്നതെന്തും മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്ന രീതിയാണിന്ന്. ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വിധേയമായി ഇടതുപക്ഷവിരുദ്ധവും നവോത്ഥാനമൂല്യങ്ങളുടെ നന്മയെ കെടുത്തുന്നതുമായ വാര്‍ത്തകളുടെ നിര്‍മാണച്ചുമതല മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്. കിംവദന്തികളുടെ പ്രചാരണമാണ് ഇപ്പോള്‍ അധികവും നടക്കുന്നത്. ചിന്തിക്കുന്നവന്റെയും സ്വപ്നംകാണുനവന്റെയും ലോകത്ത് മാധ്യമങ്ങള്‍ക്ക് പ്രസക്തിയില്ലാതെ വരുന്നു. യഥാര്‍ഥത്തില്‍ മനുഷ്യനാണ് മാധ്യമങ്ങളുടെ മാധ്യമമെന്നും കെ ഇ എന്‍ പറഞ്ഞു.
പുരോഗമന കലാസാഹിത്യ സംഘം ഏരിയപ്രസിഡന്റ് ഡോ. സി ഉണ്ണിക്കൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായി.
deshabhimani 090712
Labels:
മാധ്യമം
Subscribe to:
Post Comments (Atom)
No comments:
Post a Comment