ല്‍ അപൂര്‍വമായ സംഭവവും ഈ കേസില്‍മാത്രം. കോണ്‍ഗ്രസ് എന്ന ദേശീയ രാഷ്ട്രീയപാര്‍ടിയുടെ ഭരണസ്വാധീനത്തില്‍ ഒരു കേസ് എങ്ങനെ അട്ടിമറിക്കാനാവുമെന്ന് ഈ കേസില്‍ സുധാകരന്‍ തെളിയിച്ചു. ആന്ധ്രയില്‍ ക്യാമ്പ്ചെയ്താണ് പണമൊഴുക്കിയത്. തെളിവുകളും വസ്തുതകളും പരസ്യമായി അട്ടിമറിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സുധാകരറാവുവാണ് ഒടുവില്‍ ഇ പി ജയരാജന്റെ വക്കാലത്ത് ഏറ്റെടുത്തത്. രാഷ്ട്രീയമായി സിപിഐ എമ്മുമായി ബന്ധമില്ലാത്ത സുധാകരറാവുവിന് നീതിയും ന്യായവും പുലരണമെന്ന ആഗ്രഹംമാത്രമായിരുന്നു.
എഫ്ഐആര്‍ പ്രകാരം വിക്രംചാല്‍ ശശിയും പേട്ട ദിനേശനും മാത്രമല്ല പ്രതികളെന്നും ഗൂഢാലോചനയില്‍ സുധാകരനും എം വി രാഘവനും പങ്കുണ്ടെന്നും ഇ പി നല്‍കിയ ഹര്‍ജിയില്‍നിന്നും പ്രതികളുടെ മൊഴി അനുസരിച്ചും ബോധ്യമായ പബ്ലിക് പ്രോസിക്യൂട്ടര്‍ അവരെക്കൂടി പ്രതിപട്ടികയില്‍പ്പെടുത്തണമെന്ന് വാദിച്ചു. കെ സുധാകരന്റെ പണത്തിനുമുന്നില്‍ വഴങ്ങാനും തയ്യാറായില്ല. എന്നാല്‍ തുടര്‍ന്നുള്ള സിറ്റിങ്ങില്‍ അദ്ദേഹത്തെ ഹാജരാവാന്‍ അനുവദിച്ചില്ല. രാഷ്ട്രീയ സമര്‍ദ്ദത്തിലൂടെ പിന്നീട് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി. അതോടെ കേസ് അട്ടിമറിക്കപ്പെടാനുള്ള വഴിയൊരുങ്ങി. ജയരാജനെ വധിക്കാന്‍ തോക്കും പണവും നല്‍കിയത് സുധാകരനും രാഘവനുമാണെന്ന ശശിയുടെയും ദിനേശന്റെയും മൊഴിപോലും പരിഗണിക്കാതെ സുധാകരനടക്കമുള്ളവര്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യവും ഒരുക്കി. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്ന ഘട്ടത്തിലും വിചാരണക്കിടയിലും കേസ് ദുര്‍ബലമാക്കാനുള്ള ശ്രമമുണ്ടായി. ഒപ്പം സുധാകരന്‍ ആന്ധ്ര ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഗൂഢാലോചനക്ക് കേരളത്തില്‍ കേസുണ്ടെന്നും അതിനാല്‍ ആന്ധ്രയിലെ കേസില്‍നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഇ പി നല്‍കിയ ഹര്‍ജിയില്‍ ന്യായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ആ കാര്യംകൂടി പരിഗണിച്ചുവേണം അന്തിമ തീര്‍പ്പ് കല്‍പ്പിക്കാനെന്ന് ഉത്തരവിടുകയായിരുന്നു.
ഗൂഢാലോചനയെന്ന് ചെന്നിത്തല; അങ്ങനെ കരുതുന്നില്ലെന്ന് മുല്ലപ്പള്ളി
തൃശൂര്‍: കെ സുധാകരനെതിരെ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനിടയാക്കിയ സാഹചര്യവും ഗൂഢാലോചനയുമാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല. വിവാദത്തിന്റെ പേരില്‍ കെ സുധാകരനെ ഒറ്റപ്പെടുത്താന്‍ സിപിഐ എമ്മിനെ അനുവദിക്കില്ലെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി സുധാകരനെ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കുകയുമില്ല.
കോണ്‍ഗ്രസ് പുറത്താക്കിയ ഒരാളെ ഉപയോഗിച്ച് സുധാകരനെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണ്. എം എം മണിയുടെ വെളിപ്പെടുത്തലും ഇതും ഒരുപോലെ കാണാനാകില്ല. എന്‍എസ്എസ് ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം സുധാകരനെതിരെ എന്തെങ്കിലും ഗൂഢാലോചന നടന്നതായി സംശയിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. അനേക്ഷണം നടക്കട്ടെ; സത്യം പുറത്തുവരട്ടെ- മുല്ലപ്പളളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മണിയുടെയും സുധാകരന്റെയും കേസ് രണ്ടുതരം: ചെന്നിത്തല
ആലപ്പുഴ: കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപിയ്ക്കെതിരായ പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, എം എം മണിയുടെയും പ്രശാന്ത്ബാബുവിന്റെയും വെളിപ്പെടുത്തല്‍ രണ്ടുരീതിയിലുള്ളതാണ്. സിപിഐ എം ഗൂഢാലോചനയുടെ ഫലമാണ് പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാതിരുന്നതു മുതല്‍ പ്രശാന്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിരുന്നില്ല. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയാളെ മാറ്റിയതായാണ് മനസിലാക്കുന്നത്. ഇ പി ജയരാജനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആന്ധ്ര പൊലീസ് ആദ്യം പ്രതിയാക്കിയ കെ സുധാകരനെ പിന്നീട് ഒഴിവാക്കി. സുധാകരന് കണ്ണൂരിലുള്ള സ്വാധീനം ഇല്ലാതാക്കാനാണ് പുതിയ വെളിപ്പെടുത്തല്‍- ചെന്നിത്തല പറഞ്ഞു.
deshabhimani news
No comments:
Post a Comment