കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായവരുടെ അമ്മമാരുടെ കണ്ണീര്‍ കാണാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. പൊലീസിനെ മറയാക്കി അമ്മമാരിരിക്കുന്ന സ്ഥലത്തേക്ക് നോട്ടം പോലുമെത്താതിരിക്കാനുള്ള ജാഗ്രത കാണിച്ച് അതിവേഗം ബഹുദൂരം സഞ്ചരിച്ച് മുഖ്യമന്ത്രി മടങ്ങി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല സമരപ്പന്തലില്‍ അണിനിരന്ന അമ്മമാരെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവഗണിച്ചത്. ഇവരുടെ സമരം 93-ാം ദിവസത്തിലേക്ക് കടക്കുന്ന ദിവസമായിരുന്നു ശനിയാഴ്ച.
ഇതേദിവസം മുഖ്യമന്ത്രി ദേശീയ സെമിനാറില്‍ പങ്കെടുക്കുന്നതറിഞ്ഞ് പതിവിലധികം അമ്മമാര്‍ സമരപ്പന്തലിലെത്തി. ദേശീയ മനുഷ്യാവകാശ കമീഷനെ മറയാക്കി ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെയുള്ള പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. കറുത്ത തുണികൊണ്ട് വായ്മൂടിക്കെട്ടിക്കൊണ്ടുള്ള പ്രതീകാത്മക സമരമാണ് തെരഞ്ഞെടുത്തത്. മുഖ്യമന്ത്രിയെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ കൈക്കുഞ്ഞുങ്ങളുള്‍പ്പെടെയുള്ള മക്കളുമായി നിരവധി അമ്മമാരാണ് സമരപ്പന്തലില്‍ എത്തിയത്. ജനസമ്പര്‍ക്ക പരിപാടികളുമായി സഞ്ചരിക്കുന്ന മുഖ്യമന്ത്രി തങ്ങളുടെ പ്രതിഷേധം കാണുമ്പോള്‍ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പരിഹാരം കാണുമെന്നായിരുന്നു പ്രതീക്ഷ.
ഇതിനിടെ മുഖ്യമന്ത്രി എത്തിയതറിഞ്ഞ് ചില അമ്മമാര്‍ നിവേദനവുമായി ദേശീയ സെമിനാര്‍ നടക്കുന്ന സ്ഥലത്തെത്തി. ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രി സമരപ്പന്തലിലെത്താതെ തിരിച്ചുപോവുകയായിരുന്നു. മുഖ്യമന്ത്രി കടന്നുപോകുന്ന സമയത്ത് തങ്ങളെ കാണാന്‍ കഴിയാത്തവിധം മറയായി പൊലീസുകാര്‍നിന്നെന്നും സമരക്കാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ഇവരെ തിരിഞ്ഞുനോക്കിയില്ലെങ്കിലും സെമിനാറിനെത്തിയ സുനിത നാരായണ്‍, പി കരുണാകരന്‍ എംപി, എംഎല്‍മാരായ കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ സമരപ്പന്തലിലെത്തി അമ്മമാരുമായി സംസാരിച്ചു.
deshabhimani 220712
എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായവരുടെ അമ്മമാരുടെ കണ്ണീര്‍ കാണാന്‍ മുഖ്യമന്ത്രിക്ക് സമയമില്ല. പൊലീസിനെ മറയാക്കി അമ്മമാരിരിക്കുന്ന സ്ഥലത്തേക്ക് നോട്ടം പോലുമെത്താതിരിക്കാനുള്ള ജാഗ്രത കാണിച്ച് അതിവേഗം ബഹുദൂരം സഞ്ചരിച്ച് മുഖ്യമന്ത്രി മടങ്ങി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ അനിശ്ചിതകാല സമരപ്പന്തലില്‍ അണിനിരന്ന അമ്മമാരെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവഗണിച്ചത്. ഇവരുടെ സമരം 93-ാം ദിവസത്തിലേക്ക് കടക്കുന്ന ദിവസമായിരുന്നു ശനിയാഴ്ച.
ReplyDelete