Thursday, July 5, 2012
കെ കെ രാഗേഷിനെ പ്രതിയാക്കി; പ്രതിഷേധിക്കുക: പിണറായി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസ് അന്വേഷണം ദിശ മാറി സഞ്ചരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പൗരാവകാശവും നിയമവാഴ്ചയും നിലവിലുള്ള ഒരു നാട്ടിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഒരു കൊലക്കേസ് അന്വേഷണത്തിന്റെ മറവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിപിഐ എമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്-പിണറായി പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ ഏതു ഹീനമാര്‍ഗത്തിലൂടെയും നേരിടാനും അപകീര്‍ത്തിപ്പെടുത്താനും ഭരണസംവിധാനത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണ്. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ കള്ളമൊഴിയും കള്ളസാക്ഷിയും ഉണ്ടാക്കി സിപിഐ എമ്മിനെ വേട്ടയാടാന്‍ പോലീസിനെ കയറൂരിവിട്ടിരിക്കുകയാണ്. നാട് അംഗീകരിക്കുന്ന സൗമ്യനായ പൊതു പ്രവര്‍ത്തകനായ കെ.കെ. രാഗേഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേസില്‍ പോലീസ് ഉള്‍പ്പെടുത്തിയ പാര്‍ടി ഏരിയാകമ്മിറ്റി അംഗം കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു എന്ന പേരില്‍ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ നേരത്തെ പ്രതിയാക്കി. ഈ വിദ്യാര്‍ത്ഥി നേതാവിന്റെ മൊബൈല്‍ ഫോണില്‍ എസ്എഫ്ഐ മുന്‍ ദേശീയ പ്രസിഡന്റായിരുന്ന രാഗേഷ് വിളിച്ചിരുന്നു എന്ന കാരണമാണ് പ്രതിയാക്കാനുള്ള ന്യായമായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതേപ്പറ്റി രാഗേഷിനോട് അന്വേഷിക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ ഒരു ദിവസം വടകരയില്‍ എത്താന്‍ രാഗേഷിനോട് ആവശ്യപ്പെട്ടപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയാത്ത നിലയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും രണ്ടാഴ്ചയ്ക്കുശേഷം എത്താമെന്നും അറിയിച്ചിരുന്നതാണ്. സാമാന്യനീതി പ്രകാരം ഇതിന് പോലീസ് മറുപടി നല്‍കേണ്ടതുണ്ട്. അല്ലെങ്കില്‍ ചികിത്സാകേന്ദ്രത്തിലെത്തി രാഗേഷില്‍ നിന്നും വിവരങ്ങള്‍ ആരായണമായിരുന്നു. ഇതൊന്നും ചെയ്യാതെ രാഷ്ട്രീയ ദുരുദ്ദേശത്തോടെ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ കെ കെ രാഗേഷിനെ പ്രതിപ്പട്ടികയില്‍ ചേര്‍ത്തത് ഏറ്റവും ഹീനമായ നടപടിയാണ്. ഈ നിയമവിരുദ്ധ ചെയ്തിക്കെതിരെ നീതിബോധമുള്ള മുഴുവന്‍ ജനങ്ങളും പാര്‍ടി പ്രവര്‍ത്തകരും പ്രതിഷേധിക്കണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
deshabhimani news
Labels:
ഓഞ്ചിയം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷിനെ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. കേസ് അന്വേഷണം ദിശ മാറി സഞ്ചരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പൗരാവകാശവും നിയമവാഴ്ചയും നിലവിലുള്ള ഒരു നാട്ടിലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഒരു കൊലക്കേസ് അന്വേഷണത്തിന്റെ മറവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സിപിഐ എമ്മിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്-പിണറായി പറഞ്ഞു.
ReplyDeleteടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ കെ രാഗേഷിനെ കള്ളക്കേസില്‍കുടുക്കി. കേസിലെ പ്രതിയായ പി കെ കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചുവെന്നാരോപിച്ചാണ് രാഗേഷിനെ 67-ാം പ്രതിയാക്കിയത്. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ ശശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന പേരില്‍ നേരത്തെ സരിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ കെ കെ രാഗേഷിന് നോട്ടീസ് നല്‍കിയിരുന്നു. കാല്‍മുട്ടിന് അസുഖമുള്ളതിനാല്‍ ഇരുപത് ദിവസത്തെ അവധി നല്‍കണമെന്ന് രാഗേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. തികഞ്ഞ വ്യക്തിഹത്യയും രാഷ്ട്രീയവിരോധം തീര്‍ക്കലുമാണ് തനിക്കെതിരായ കേസെന്ന് രാഗേഷ് പ്രതികരിച്ചു. രണ്ടു മാസമായി കാല്‍മുട്ട്വേദനക്ക് ആയുര്‍വേദ ചികിത്സയുമായി വീട്ടില്‍ കഴിയുകയാണ്. ഒഴിച്ചുകൂടാനാവാത്ത ചില സന്ദര്‍ഭങ്ങളിലേ ഇതിനിടയില്‍ പുറത്തുപോയുള്ളൂ. എന്തിനാണ് തനിക്കെതിരെ കേസെന്ന് മനസ്സിലാകുന്നില്ല. വടകര പൊലീസ് ക്യാമ്പില്‍ ഹാജരാകാനുള്ള നോട്ടീസിന്, ചികിത്സയുടെ വിവരങ്ങള്‍വച്ച് മറുപടി നല്‍കിയിരുന്നു. 20 ദിവസത്തെ സാവകാശമാണ് ചോദിച്ചത്. ഇതേതുടര്‍ന്ന് അപകീര്‍ത്തികരമായ പത്രവാര്‍ത്തകള്‍ കണ്ട് വക്കീല്‍നോട്ടീസ് അയച്ചിരുന്നു. അതല്ലാതെ മറ്റൊരു വിവരവുമില്ല. ഇപ്പോള്‍ ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയാക്കിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്-രാഗേഷ് പറഞ്ഞു.
ReplyDelete