Monday, July 2, 2012
സുധാകരന്റെ ക്രൂരത മറയ്ക്കാന്‍ പാടുപെട്ട് മാതൃഭൂമിയും മനോരമയും
ഏറെക്കാലം വിശ്വസ്തനായിരുന്ന പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിലൂടെ കെ സുധാകരന്‍ എന്ന ക്രിമിനലിന്റെ നിഗൂഢതകള്‍ പുറംലോകമറിഞ്ഞപ്പോള്‍ ഈ ക്രൂരതയ്ക്ക് മറയിടാന്‍ സ്വന്തംതാളുകളുമായി എത്തിയത് മാതൃഭൂമിയും മനോരമയും. ശനിയാഴ്ച രാവിലെമുതല്‍ എല്ലാ ചാനലുകളും തുടര്‍ച്ചയായി ആഘോഷിച്ച വാര്‍ത്ത മാതൃഭൂമി കണ്ണൂരില്‍ അഞ്ചാംപേജില്‍ ഒതുക്കി. സിപിഐ എം നേതാക്കളെ വധിക്കാന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത് മാതൃഭൂമിയുടെ മംഗളൂരു ലേഖകന്‍ ടി പി രാജീവനാണെന്ന വിവരം മറച്ചുവച്ചു. നാല്‍പാടി വാസു വധം ഉള്‍പ്പെടെ പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തലിലെ സുപ്രധാന വിവരങ്ങള്‍ ഒഴിവാക്കി വഴിപാട് വാര്‍ത്തയാണ് മാതൃഭൂമി കൊടുത്തത്. എന്നാല്‍, സുധാകരന്‍ ജാള്യം മറയ്ക്കാന്‍ പറഞ്ഞ തൊടുന്യായങ്ങള്‍വരെ വിശദമായി പ്രസിദ്ധീകരിച്ചു.
മനോരമയാകട്ടെ ഒന്നാംപേജില്‍ പ്രസിദ്ധീകരിക്കാനുള്ള മാന്യത കാണിച്ചെങ്കിലും വാര്‍ത്തയെ വന്ധ്യംകരിച്ച് സുധാകരഭക്തി കാട്ടി. "ഇ പി ജയരാജനെ വധിക്കാന്‍ കെ സുധാകരന്‍ ഗൂഢാലോചന നടത്തിയെന്ന് മുന്‍ അനുയായിയുടെ വെളിപ്പെടുത്തല്‍" എന്ന തലക്കെട്ടിലുള്ള വാര്‍ത്ത തുടങ്ങുന്നതുതന്നെ വെളിപ്പെടുത്തലിനു പിന്നില്‍ സിപിഐ എം ഗൂഢാലോചന എന്നാരോപിച്ചുകൊണ്ടാണ്. മുഴുവന്‍ ചാനലിലും വന്ന വാര്‍ത്ത കൈരളി ടിവിയുടേതാക്കി കുറ്റമാരോപിക്കാനാണ് മനോരമ ശ്രമിച്ചത്. ഈ വാര്‍ത്തയുടെ ഭൂരിഭാഗവും സുധാകരന്റെ മുട്ടുശാന്തിക്കുള്ള വാദങ്ങളാണ്. പ്രശാന്ത്ബാബുവിന്റെ വെളിപ്പെടുത്തല്‍ ഒന്നോ, രണ്ടോ വചകങ്ങളില്‍ ഒതുക്കി. ഇതിനുപുറമെ സുധാകരന്റെ വാര്‍ത്താസമ്മേളനത്തിന്റെ രണ്ട് വാര്‍ത്തകള്‍ ഒന്നാം പേജില്‍ കൊടുത്തു. ഒന്നാംപേജില്‍ മനോരമ മറയ്ക്കാന്‍ ശ്രമിച്ച വസ്തുതകളുടെ മറുപുറം ഉള്‍പേജില്‍ "മുമ്പ് വിശ്വസ്തന്‍ ഇപ്പോള്‍ വിരുദ്ധന്‍" എന്ന തലക്കെട്ടില്‍ കൊടുത്തിട്ടുണ്ട്. അത് വായിക്കുന്നവര്‍ക്ക് പ്രശാന്ത്ബാബുവിന് സുധാകരനുമായുണ്ടായിരുന്ന അടുപ്പവും പറഞ്ഞ കാര്യങ്ങളുടെ വിശ്വാസ്യതയും ബോധ്യമാകും. ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുമ്പോഴും വരികള്‍ക്കിടയിലൂടെ ചോരുന്ന സത്യങ്ങള്‍ സുധാകരനെന്ന ക്രിമിനലിനെ കുരുക്കിലാക്കുന്നതുതന്നെ.
നാല്‍പാടി വാസു, കെ നാണു എന്നിവരുടെ കൊലപാതകത്തിന്റെയും ഇ പി, പ്രശാന്ത് (കോ- ഓപ്പറേറ്റീവ് പ്രസ്) വിനോദ്(ചൊവ്വാ ബാങ്ക്) എന്നിവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ വിശദാംശങ്ങള്‍ നേരിട്ടറിയാവുന്ന ആളാണ് വെളിപ്പെടുത്തിയത്. മനോരമയും മാതൃഭൂമിയും ശ്രമിച്ചാല്‍ ഈ കൊടുംക്രൂരതകള്‍ ഒളിപ്പിക്കാന്‍ സാധിക്കില്ല. ഈ സംഭവങ്ങള്‍ നാട്ടുകാരുടെ കണ്‍മുന്നില്‍ നടന്നതാണ്. മുറിപ്പാടുകള്‍ എല്ലാവരുടേയും ശരീരത്തിലുണ്ട്. ആ അക്രമങ്ങളുടെ പിന്നില്‍ ആരായിരുന്നുവെന്ന സംശയരഹിതമായ വെളിപ്പെടുത്തല്‍മാത്രമാണ് ശനിയാഴ്ച ഉണ്ടായത്.
deshabhimani 020712
Subscribe to:
Post Comments (Atom)

ReplyDelete