Monday, July 2, 2012
മെഡി. കോളേജ് ആശുപത്രിയില്‍ ജീവന്‍രക്ഷാമരുന്ന് കക്കൂസില്‍
തിരു: പനിമരുന്നും ജീവന്‍ രക്ഷാമരുന്നുകളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗം മൂത്രപ്പുരയില്‍ തള്ളിയനിലയില്‍. ചാക്കിലും കാര്‍ഡ്ബോര്‍ഡ് പെട്ടികളിലുമായി ഇവിടെ മരുന്നുകള്‍ കണ്ട രോഗികളാണ് വിവരം പുറത്തറിയിച്ചത്. മഴ നഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ് മിക്ക മരുന്നുകളും. മരുന്നു സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ജീവനക്കാരും ഉള്ളപ്പോഴാണ് കക്കൂസിനുള്ളില്‍ കൊണ്ടുതള്ളിയത്.
പനി പടരുന്ന സാഹചര്യത്തില്‍ ആവശ്യത്തിന് മരുന്ന് എത്തിക്കാത്തതിനാല്‍ ആശുപത്രിയില്‍ രോഗികള്‍ കഷ്ടപ്പെടുന്നത് വിവാദമായിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് കഴിഞ്ഞദിവസം പനിമരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും എത്തിച്ചത്. എന്നാല്‍, ഇതില്‍നിന്ന് രോഗികള്‍ക്ക് ഒരു ഗുളിക പോലും നല്‍കാതെ, പുതുതായി എത്തിച്ച മരുന്നുകളെല്ലാം അത്യാഹിതവിഭാഗത്തിലെ പൊട്ടിപ്പൊളിഞ്ഞ കക്കൂസിന്റെ വശങ്ങളിലും മാറാല പിടിച്ച ഗോഡൗണുകളിലും തള്ളുകയായിരുന്നു. കുത്തിവയ്ക്കാനുള്ള സിറിഞ്ചും ഡോക്ടര്‍മാരും നേഴ്സുമാരും ഉപയോഗിക്കുന്ന ഗ്ലൗസും സംഭരിച്ചത് കൊതുകും കൂത്താടികളും നിറഞ്ഞ മലിനജലമൊഴുകുന്ന ഓടയ്ക്കരികിലാണ്. ആശുപത്രിക്കു പുറത്ത് സമീപത്തെങ്ങും മൂത്രപ്പുരയില്ലാത്തതിനാല്‍ രോഗികളും കൂടെവരുന്നവരും മൂത്രമൊഴിക്കുന്നതും ഈ ഓടയിലാണ്. രാത്രിഇഴജന്തുക്കളും എലികളും ഇവിടെ വിഹരിക്കുകയാണ്.
അതേസമയം, പനിബാധിതരായ രോഗികള്‍ക്ക് മരുന്ന് പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലേക്ക് എഴുതിവിടുകയാണ്. കടുത്ത പനിയുമായി അത്യാഹിതവിഭാഗത്തിലെത്തുന്ന രോഗികള്‍ക്ക് നല്‍കാനുള്ള കുത്തിവയ്പും പുറത്തേക്ക് എഴുതുന്നു. ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നുകിട്ടാതിരിക്കാന്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന ചിലരും ഇടപെടുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
deshabhimani 020712
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
പനിമരുന്നും ജീവന്‍ രക്ഷാമരുന്നുകളും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗം മൂത്രപ്പുരയില്‍ തള്ളിയനിലയില്‍. ചാക്കിലും കാര്‍ഡ്ബോര്‍ഡ് പെട്ടികളിലുമായി ഇവിടെ മരുന്നുകള്‍ കണ്ട രോഗികളാണ് വിവരം പുറത്തറിയിച്ചത്. മഴ നഞ്ഞ് ഉപയോഗശൂന്യമായ നിലയിലാണ് മിക്ക മരുന്നുകളും. മരുന്നു സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ജീവനക്കാരും ഉള്ളപ്പോഴാണ് കക്കൂസിനുള്ളില്‍ കൊണ്ടുതള്ളിയത്.
ReplyDelete