കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി; റൗഫ് മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ടു
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ വീട്ടിലെത്തി കെ എ റൗഫ് കണ്ടു. അരമണിക്കൂര്‍ കാത്തിരുന്ന ശേഷമാണ് അനുമതി ലഭിച്ചത്. സന്ദര്‍ശനം അഞ്ചുമിനിറ്റ് നീണ്ടു. സംഭാഷണവിഷയം മാധ്യമങ്ങളുമായി പങ്കുവച്ചില്ല. ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് ബിസിനസുകാരനായ റൗഫിനെ ഭാര്യാസഹോദരീ ഭര്‍ത്താവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പീഡിപ്പിക്കുന്നതായി റൗഫ് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടെന്നാണ് സൂചന. തനിക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന നിലപാടാണ് വ്യവസായവകുപ്പിന്റേതെന്ന് റൗഫ് പരാതിപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവരുടെ വധഭീഷണി ഉണ്ടെന്ന് റൗഫ് കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഐസ്ക്രീം അട്ടിമറി സിബിഐ അന്വേഷിക്കണം: റൗഫ്
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ എ റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ജഡ്ജിമാര്‍ക്കും ഇരകള്‍ക്കും പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഡിജിപി ജേക്കബ് പുന്നൂസാണ് അന്വേഷണം അട്ടിമറിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ തന്റെ ആരോപണങ്ങള്‍ ശരിവച്ചിരിക്കുകയാണെന്നും റൗഫ് പറഞ്ഞു.
തന്റെ വാദം ശരിയാണെന്നു തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയ്യാറാണ്. ഈ ആവശ്യമുന്നയിച്ച് മജിസ്ട്രേട്ട് കോടതിയെ സമീപിക്കും. അന്നത്തെ പ്രോസിക്യൂഷന് ജനറല്‍ കെ സി പീറ്റര്‍, വിധിപ്പകര്‍പ്പ് തയ്യാറാക്കിയ അഡ്വ. അനില്‍ തോമസ്, സഹായി രേശ്മി, ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന് സണ്ണി, പ്രോസിക്യൂട്ടര്‍ കെ വി ജോസഫിന് പണം കൊടുത്ത അഡ്വ. ആലിക്കോയ എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയാല്‍ സത്യം പുറത്തുവരും. റജീനയ്ക്ക് 50 ലക്ഷം രൂപ കിട്ടിയെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഒരുകോടിയോളം രൂപയാണു കിട്ടിയതെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇരകളായ പെണ്‍കുട്ടികളെ ബംഗളൂരുവിലും ഊട്ടിയിലും എത്തിച്ച് പണം കൊടുത്തു. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരമാണ് ചിലരെ വിദേശത്തേക്കയച്ചത്.
കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ കുറ്റപത്രത്തില്‍ ഏഴിടത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ പരാമര്‍ശമുള്ളത്. പിന്നീട് ജഡ്ജിയെ സ്വാധീനിച്ച് കേസ് അട്ടിമറിച്ചു. ഇതിന് സഹായിച്ചത് മഞ്ചേരിക്കാരനായ ഡിഐജിയാണ്. നടന്ന കാര്യങ്ങളാണ് താന്‍ പറഞ്ഞത്. തെളിയിക്കേണ്ടത് അന്വേഷണ സംഘമാണ്. സംഘം കണ്ടെത്തിയ പലതും പുറത്തുവന്നില്ല. ഐസ്ക്രീം വെളിപ്പെടുത്തലിനുശേഷം തനിക്കെതിരെ കള്ളക്കേസ് എടുക്കുകയാണ്. വെസ്റ്റ്ഹില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മകളുടെ പേരില്‍ വ്യവസായം തുടങ്ങാന്‍ നല്കിയ അപേക്ഷയില്‍ തീരുമാനം താമസിപ്പിക്കുന്നു. തന്റെ പേരിലുള്ള ഫാക്ടറിയുടെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി റദ്ദാക്കി. ഇതിനുപിന്നില്‍ കുഞ്ഞാലിക്കുട്ടിയാണ്. വ്യവസായം തുടങ്ങേണ്ടതിനുപകരം പൂട്ടിക്കാനാണ് വ്യവസായ മന്ത്രി ശ്രമിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവായ റൗഫ് പറഞ്ഞു.
deshabhimani 090712

ഐസ്ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ എ റൗഫ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം ജഡ്ജിമാര്‍ക്കും ഇരകള്‍ക്കും പണം നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഡിജിപി ജേക്കബ് പുന്നൂസാണ് അന്വേഷണം അട്ടിമറിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ തന്റെ ആരോപണങ്ങള്‍ ശരിവച്ചിരിക്കുകയാണെന്നും റൗഫ് പറഞ്ഞു.
ReplyDelete