Saturday, July 21, 2012

മാധ്യമശ്രമം സിപിഐ എമ്മിനെ തകര്‍ക്കാന്‍: ഗൗരിയമ്മ

മാധ്യമങ്ങള്‍ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മുമ്പും ഇങ്ങനെ ഉണ്ടായിട്ടുണ്ടെന്നും ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. ആലപ്പുഴയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍.

സിപിഐ എം ജനസ്വാധീനമുള്ള പാര്‍ടിയാണ്. അങ്ങനെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സിപിഐ എമ്മിന് ലഭിക്കുന്ന സീറ്റുകള്‍ അവരുടെ സ്വാധീനത്തിന് തെളിവാണ്. ടി പി ചന്ദ്രശേഖരനെ സിപിഐ എമ്മുകാര്‍ കൊല്ലുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ കേസില്‍ പുനരന്വേഷണം നടത്തണം. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ പ്രതികളെയോ ഗൂഢാലോചന നടത്തിയവരെയോ ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. ഏത് ഏജന്‍സി അന്വേഷിച്ചാലും സത്യസന്ധമായിരിക്കണം. ഇപ്പോഴത്തെ അന്വേഷണം അങ്ങനെയല്ല നടക്കുന്നത്. പിണറായി സെക്രട്ടറിയായ ശേഷം പാര്‍ടി ശക്തിപ്പെട്ടിട്ടുണ്ട്. പത്രക്കാര്‍ക്ക് പിണറായിയോട് വിരോധമാണ്. മനോരമയേക്കാള്‍ മാതൃഭൂമിയാണ് പിണറായിയെ ആക്രമിക്കുന്നത്. മാതൃഭൂമിക്ക് പിണറായിയെ പിടിക്കണമെന്നാഗ്രഹമുണ്ട്-ഗൗരിയമ്മ പറഞ്ഞു.

deshabhimani 210712

No comments:

Post a Comment